നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Dearness Allowance | ദീപാവലി സമ്മാനം; കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 3% വർധിപ്പിച്ചു

  Dearness Allowance | ദീപാവലി സമ്മാനം; കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 3% വർധിപ്പിച്ചു

  പ്രതിവർഷം 9,488.70 കോടി രൂപ അധിക ചെലവ് വരും

  കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 3% വർധിപ്പിച്ചു

  കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 3% വർധിപ്പിച്ചു

  • Share this:
   ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ (Central Government Employees) ക്ഷാമബത്ത (Dearness Allowance) 3 ശതമാനം വർധിപ്പിച്ചു. 2021 ജൂലൈ 1 മുതൽ മുൻകാല പ്രാബല്യത്തോടെ ക്ഷാമബത്ത നൽകും. 47 ലക്ഷത്തിലധികം കേന്ദ്ര സർക്കാർ ജീവനക്കാർക്കാണ് ഇത് വഴി പ്രയോജനം ലഭിക്കുക. അടിസ്ഥാന ശമ്പളം, പെൻഷൻ എന്നിവയുടെ നിലവിലുള്ള 28 ശതമാനത്തേക്കാൾ 3 ശതമാനത്തിന്റെ വർധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി പ്രതിവർഷം 9,488.70 കോടി രൂപ ചെലവ് വരും എന്നാണ് കണക്കു കൂട്ടൽ.

   കോവിഡ് -19 മഹാമാരി സമ്പദ്‌വ്യവസ്ഥയെ തകർത്തതോടെ വരുമാന ശേഖരണത്തിലെ കുറവ് കാരണം 2020ൽ കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ക്ഷാമബത്തയും മറ്റ് ആനുകൂല്യങ്ങളും കേന്ദ്രം താൽക്കാലികമായി നിർത്തിവെച്ചിരുന്നു.

   എന്നാൽ ജൂലൈയിൽ ഡിഎയും ഡിആറും പുനരാരംഭിച്ചത് ലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും പ്രയോജനം ചെയ്തു.

   മുമ്പത്തെ വർധനവ് അംഗീകരിച്ചതിനുശേഷം കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ 28 ശതമാനമായിരുന്നു. അതിനാൽ ഡിഎ ഇപ്പോൾ 31 ശതമാനമായി ഉയരും. വിരമിച്ച കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പെൻഷനും ഗ്രാറ്റുവിറ്റിയും ലഭിക്കുമെന്ന് വ്യക്തമാക്കി ധനമന്ത്രാലയത്തിന് കീഴിലുള്ള വകുപ്പ് സെപ്റ്റംബറിൽ ഒരു മെമ്മോറാണ്ടം പുറത്തിറക്കിയിരുന്നു. ഡി എ വർധിപ്പിച്ചതിലൂടെ സർക്കാരിന് വർഷം 9,488.7 കോടിയുടെ അധിക ബാധ്യതയുണ്ടാകുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

   Also Read- Gold Price Today|സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; ഇന്നത്തെ വില അറിയാം

   ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കേണ്ട ഡിഎ തുക ലഭിക്കുന്നതിന് അവരുടെ അടിസ്ഥാന ശമ്പളത്തിന്റെ തുല്യമായ ശതമാനം കണ്ടെത്തേണ്ടതുണ്ട്. ഉദാഹരണത്തിന്, ഒരു ജീവനക്കാരന് പ്രതിമാസം 20,000 രൂപ പ്രതിഫലം ലഭിക്കുകയാണെങ്കിൽ, അതിന്റെ 3 ശതമാനം 600 രൂപയോ അതിൽ കൂടുതലോ ആയിരിക്കും. അതിനാൽ, ജീവനക്കാർക്ക് അടിസ്ഥാന ശമ്പളമായ 20,000 രൂപയ്ക്ക് മുകളിൽ 600 രൂപ അധികമായി ലഭിക്കും. ഇപ്പോൾ, വർദ്ധനവ് 31 ശതമാനമാണെങ്കിൽ, 20,000 രൂപയുടെ 31 ശതമാനം 6,200 രൂപയായിരിക്കും. അത് ജീവനക്കാരന് ലഭിക്കും.

   ഡിയർനസ് അലവൻസ് കണക്കാക്കാൻ ഒരു ഫോർമുലയുണ്ട്. കഴിഞ്ഞ 12 മാസത്തെ [(അഖിലേന്ത്യാ ഉപഭോക്തൃ വില സൂചികയുടെ ശരാശരി - 115.76 / 115.76] × 100 ആണ് കേന്ദ്ര ജീവനക്കാർക്കുള്ള സൂത്രവാക്യം.

   Also Read-Fuel price | ഒരു കുറവുമില്ല, പിന്നെയും കൂടി; രാജ്യത്ത് പെട്രോൾ ഡീസൽ വില കുതിക്കുന്നു

   ജീവനക്കാർക്ക് അവരുടെ ജീവിതച്ചെലവ് മെച്ചപ്പെടുത്തുന്നതിനായി സർക്കാർ നൽകുന്ന പണമാണ് ക്ഷാമബത്ത. സർക്കാർ ജീവനക്കാർക്കും പൊതുമേഖലാ ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത നൽകുന്നു. രണ്ടാം ലോക മഹായുദ്ധസമയത്താണ് ക്ഷാമബത്ത ആരംഭിച്ചത്. ഭക്ഷണത്തിനും മറ്റ് സൗകര്യങ്ങൾക്കുമുള്ള ചെലവിനുള്ള പണം ശമ്പളത്തിനുപുറമെ സൈനികർക്ക് നൽകിയിരുന്നു. അക്കാലത്ത് ഇതിനെ ഡിയർനെസ് ഫുഡ് അലവൻസ് എന്നാണ് വിളിച്ചിരുന്നത്.
   Published by:Rajesh V
   First published:
   )}