നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Debit Card Fraud | ഡെബിറ്റ് കാര്‍ഡ് തട്ടിപ്പിന് ഇരയാകാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    Debit Card Fraud | ഡെബിറ്റ് കാര്‍ഡ് തട്ടിപ്പിന് ഇരയാകാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    ഇത്തരം തട്ടിപ്പുകളില്‍ നിന്ന് രക്ഷ നേടാനും നിങ്ങളുടെ പണം സുരക്ഷിതമാക്കാനും ഈ വഴികള്‍ സ്വീകരിക്കാം

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      ലോകം ഡിജിറ്റല്‍ യുഗത്തിലേക്ക് പൂര്‍ണമായും മാറാനുള്ള ഒരുക്കത്തിലാണ്. അതുകൊണ്ടുതന്നെ ആളുകള്‍ പണരഹിത ഇടപാടുകളെയാണ് (Cashless Transactions) ഇപ്പോൾ കൂടുതലായും ആശ്രയിക്കുന്നത്. അത്തരത്തില്‍ പണഹരിത ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്ന സംവിധാനങ്ങളാണ് ഡെബിറ്റ് കാര്‍ഡ് (Debit Card), ക്രെഡിറ്റ് കാര്‍ഡ് (Credit Card), എടിഎം (ATM) മുതലായവ. ഒരു ഡെബിറ്റ് കാര്‍ഡ് എടിഎം കാര്‍ഡ് എന്നും അറിയപ്പെടുന്നു. പണരഹിത ഇടപാടുകളുടെ അടിത്തറ തന്നെയാണ് ഡെബിറ്റ് കാര്‍ഡ്. ഒരു ക്രെഡിറ്റ് കാര്‍ഡിന് സമാനമായ രീതിയിൽ തന്നെയാണ് ഡെബിറ്റ് കാര്‍ഡും പ്രവര്‍ത്തിക്കുന്നത്. നിങ്ങള്‍ക്ക് ഓണ്‍ലൈനായും ഓഫ്‌ലൈനായും പണമിടപാടുകൾ നടത്താനും സാധനങ്ങൾ വാങ്ങാനും പണം കൈവശം കരുതേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കാനും ഇതിലൂടെ കഴിയും. നിങ്ങള്‍ക്ക് കൈയിൽ പണം ആവശ്യമുണ്ടെങ്കില്‍ ഒരു ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കാം.

      ഇന്ന് ഇത്തരത്തിലുള്ള കാര്‍ഡുകളുടെ ഉപയോഗം വര്‍ധിച്ചു വരികയാണ്. ഉപയോഗം കൂടുന്നതോടെ കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകളും വര്‍ധിച്ചു വരികയാണ്.

      ഒരു വ്യക്തി നിങ്ങളുടെ കാര്‍ഡോ കാര്‍ഡിലെ വിവരങ്ങളോ അനധികൃതമായി ഉപയോഗിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്യുന്നതിനെയാണ് ഡെബിറ്റ് കാർഡ് തട്ടിപ്പിലൂടെ അർത്ഥമാക്കുന്നത്. ഇത്തരം തട്ടിപ്പുകള്‍ നടത്താന്‍ വിവിധ മാര്‍ഗങ്ങളുണ്ട്. കാര്‍ഡ് സ്‌കിമ്മിംഗ് ആണ് ഒരു രീതി. അതിലൂടെ ഒരു വ്യക്തിക്ക് ഒരു പ്രത്യേക ഉപകരണം ഉപയോഗിച്ച് നിങ്ങളുടെ കാര്‍ഡ് വിശദാംശങ്ങള്‍ ഇലക്ട്രോണിക് ആയി സ്വൈപ്പ് ചെയ്യാനും നിങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്ത ഡാറ്റയിലേക്ക് ആക്‌സസ് നേടാനും കഴിയും. തട്ടിപ്പുകാരന്‍ ഒരു ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ് ഉണ്ടാക്കുകയും നിങ്ങളുടെ അക്കൗണ്ടിലെ പണം എളുപ്പത്തില്‍ പിന്‍വലിക്കുകയും ചെയ്യും. ചോര്‍ത്തല്‍, കാര്‍ഡ് ട്രാപ്പിംഗ് (എടിഎം മെഷീനില്‍ സ്ഥാപിച്ചിട്ടുള്ള ഉപകരണം ഉപയോഗിച്ച് കാര്‍ഡ് ട്രാപ്പ് ചെയ്യുക), കാര്‍ഡ് ഷിമ്മിംഗ് എന്നിവയാണ് ഡെബിറ്റ് കാര്‍ഡ് തട്ടിപ്പിന്റെ മറ്റ് രീതികള്‍.

      ഇത്തരം തട്ടിപ്പുകളില്‍ നിന്ന് രക്ഷ നേടാനും നിങ്ങളുടെ പണം സുരക്ഷിതമാക്കാനും ഈ വഴികള്‍ സ്വീകരിക്കാം:

      - നിങ്ങളുടെ ബാങ്കിൽ നിന്നാണെന്ന് പറഞ്ഞ് വ്യക്തിഗത വിവരങ്ങളും കാര്‍ഡ് വിശദാംശങ്ങളും ആവശ്യപ്പെട്ടുകൊണ്ട് മറ്റുള്ളവർ അയക്കുന്ന സ്പാം മെയിലുകളും സന്ദേശങ്ങളും തിരിച്ചറിയുക. എന്തെങ്കിലും വഞ്ചനയുടെ സൂചന ലഭിച്ചാൽ ബാങ്കുമായി നേരിട്ട് ബന്ധപ്പെടുകയും കാര്യങ്ങൾ സ്ഥിരീകരിക്കുകയും ചെയ്യുക.
      - നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ പതിവായി പരിശോധിച്ച് എല്ലാ ഇടപാടുകളും നിരീക്ഷിക്കുക എന്നതാണ് ഡെബിറ്റ് കാര്‍ഡ് തട്ടിപ്പില്‍ നിന്ന് രക്ഷ നേടാനുള്ള മറ്റൊരു മാര്‍ഗ്ഗം.
      - നിങ്ങളുടെ ഡെബിറ്റ് കാര്‍ഡില്‍ നിന്ന് നിങ്ങള്‍ നടത്തുന്ന എല്ലാ ഇടപാടുകളുടെയും രസീതുകള്‍ സൂക്ഷിച്ചു വെയ്ക്കുക. ഒരു തട്ടിപ്പ് സാഹചര്യം ഉണ്ടായാല്‍ ട്രാക്ക് ചെയ്യാന്‍ അത് സഹായിക്കും.
      - നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ എപ്പോഴും സൂക്ഷിക്കുക. നിങ്ങള്‍ക്ക് വിശ്വാസമില്ലാത്ത ആരുമായും കാര്‍ഡ് വിശദാംശങ്ങള്‍ പങ്കുവെയ്ക്കരുത്.
      - മൂന്നാം കക്ഷി വെബ്സൈറ്റുകളില്‍ നിങ്ങളുടെ കാര്‍ഡ് വിശദാംശങ്ങള്‍ നല്‍കരുത്.
      - നിങ്ങളുടെ കാര്‍ഡിന്റെ വിശദാംശങ്ങള്‍ ഫോണിലോ ലാപ്ടോപ്പിലോ സൂക്ഷിക്കുന്നത് ഒഴിവാക്കുക.
      - എടിഎം മെഷീന്‍ ഉപയോഗിച്ചതിന് ശേഷം, ഇടപാട് പൂര്‍ണ്ണമായും അവസാനിച്ചുവെന്ന് ഉറപ്പുവരുത്തുക. മെഷീന്‍ ഉപയോഗിക്കുമ്പോള്‍ പാസ്വേഡുകള്‍ നൽകുന്നത് മറ്റുള്ളവരിൽ നിന്നും മറഞ്ഞു നിന്നുകൊണ്ടാകണം. പിന്‍ നമ്പര്‍ ടൈപ്പ് ചെയ്യുമ്പോള്‍ നമ്പര്‍ പാഡ് നിങ്ങളുടെ മറ്റേ കൈകൊണ്ട് മറയ്ക്കുക.
      - കാര്‍ഡ് പരിരക്ഷയ്ക്കായി ഇന്‍ഷുറന്‍സ് പ്ലാനുകള്‍ തിരഞ്ഞെടുക്കുക.
      Published by:Sarath Mohanan
      First published: