ജി.ഡി.പി 4.5 %; നേരിയ വളർച്ച ആറു വർഷത്തിനു ശേഷം

ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ ജി.ഡി.പിയില്‍ 4.7 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. തൊട്ടുമുമ്പുള്ള പാദത്തില്‍ 4.5 ശതമാനമായിരുന്നു ജി.ഡി.പി.

News18 Malayalam | news18-malayalam
Updated: February 28, 2020, 10:57 PM IST
ജി.ഡി.പി 4.5 %; നേരിയ വളർച്ച ആറു വർഷത്തിനു ശേഷം
News18
  • Share this:
ന്യൂഡല്‍ഹി: സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ജി.ഡി.പിയില്‍ നേരിയ വർധന. ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ ജി.ഡി.പിയില്‍ 4.7 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. തൊട്ടുമുമ്പുള്ള പാദത്തില്‍ 4.5 ശതമാനമായിരുന്നു ജി.ഡി.പി.

കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ സമ്പത്തിക മന്ദ്യം തുടരുമെന്ന വിലയിരുത്തലുകൾക്കിടയിലാണ് ജി.ഡി.പി നേരിയ തോതിൽ ഉയർന്നത്.

ജൂലൈ മുതല്‍ സെപതംബര്‍ വരെ നീളുന്ന രണ്ടാം സാമ്പത്തിക പാദത്തില്‍ ആറര വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വളര്‍ച്ച നിരക്കായ 4.5 ശതമാനമാണ് രേഖപ്പെടുത്തിയത്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 7.1 ശതമാനമായിരുന്നു സാമ്പത്തിക വളര്‍ച്ച. ഇത് കുത്തനെ ഇടിയുകയായിരുന്നു. 2020-21 സാമ്പത്തിക വര്‍ഷം ജി.ഡി.പി 10 ശതമാനമായി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയിരുന്നു.

Also Read കൊറോണ രാജ്യത്തിന്റെ ഒരു മേഖലയെയും ബാധിച്ചിട്ടില്ല: കേന്ദ്രധനമന്ത്രി

 

 
First published: February 28, 2020, 10:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading