HOME » NEWS » Money » DELL HELP TO MAKE WORK FROM HOME SIMPLE AND EFFECTIVE

Work From Home With Dell | നിങ്ങൾ എവിടെയിരുന്നാലും കാര്യക്ഷമത കുറയാതിരിക്കട്ടെ: വീട്ടിലിരുന്നുള്ള ജോലി Dell ലളിതവും ഫലപ്രദവുമാക്കുന്നു

അനിശ്ചിതത്വം നിറഞ്ഞ ഈ കാലഘട്ടത്തിന് വേണ്ടതായ മാറ്റങ്ങൾ കൈകാര്യം ചെയ്യാൻ Dellനെ സഹായിക്കുന്നത് ആഗോളതലത്തിൽ അവർ ദശാബ്ദങ്ങൾ കൊണ്ട് സൃഷ്ടിച്ചെടുത്ത ശക്തമായ ബന്ധങ്ങളാണ്.

News18 Malayalam | news18-malayalam
Updated: June 26, 2020, 12:19 PM IST
Work From Home With Dell | നിങ്ങൾ എവിടെയിരുന്നാലും കാര്യക്ഷമത കുറയാതിരിക്കട്ടെ: വീട്ടിലിരുന്നുള്ള ജോലി Dell ലളിതവും ഫലപ്രദവുമാക്കുന്നു
wfh
  • Share this:
Twitter അവരുടെ ജീവനക്കാരോട് എത്രകാലം വേണമെങ്കിലും വീട്ടിലിരുന്ന് ജോലി ചെയ്തുകൊള്ളാൻ പറഞ്ഞതിനെ ഒരു കാലഘട്ടത്തെ തന്നെ നിർവചിക്കുന്ന നിമിഷമായാണ് ഡിജിറ്റൽ ഇന്നൊവേഷൻ വിദഗ്ധർ കണ്ടത്. വീട്ടിലിരുന്ന് ഫലപ്രദമായി ജോലിചെയ്യുന്ന അനുഭവങ്ങൾ കേട്ട് നാം ആദ്യം അത്ഭുതപ്പെട്ടെങ്കിലും ഇപ്പോൾ അവരോട് യോജിക്കാതെ തരമില്ല. Gartnerൻറെ പുതിയ CFO സർവേ പ്രകാരം 74% CFOകളും സാമ്പത്തിക മേഖലയിൽ നേതൃസ്ഥാനം വഹിക്കുന്നവരും ചില ജീവനക്കാരെയെങ്കിലും സ്ഥിരമായി വീട്ടിലിരുന്ന് ജോലിചെയ്യാൻ അനുവദിക്കാൻ പോവുകയാണ്. വീട്ടിലിരുന്ന് ജോലിചെയ്യുക എന്നത് ഒരു സാധാരണ കാര്യമാകാൻ പോകുന്നു എന്നു തന്നെയാണ് ഇതിൽ നിന്ന് മനസിലാകുന്നത്.

വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കുന്ന 100 മികച്ച സ്ഥാപനങ്ങളുടെ Forbes പട്ടികയിൽ പത്താം സ്ഥാനത്തായിരുന്നു Dell. ഇവർ വർഷങ്ങളായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യകളും മറ്റും ഉപയോഗിച്ച് മറ്റു സ്ഥാപനങ്ങൾക്ക് തങ്ങളുടെ ജീവനക്കാരെ വീട്ടിലിരുന്ന് ജോലിചെയ്യാൻ അനുവദിക്കാൻ സാധിക്കുന്നു. അങ്ങനെ വെല്ലുവിളികളെ പോലും അവസരങ്ങളാക്കി മാറ്റുകയാണ് ഇവർ. സ്വന്തം ജീവനക്കാർക്ക് പണ്ടുമുതലേ ഈ സൗകര്യം നൽകാനായി പ്രവർത്തിച്ചതിനാൽ ഈ അവസരത്തിൽ അവർക്ക് മറ്റുള്ള സ്ഥാപനങ്ങളെ സഹായിക്കാൻ സാധിക്കുന്നു. ജീവനക്കാർ പലയിടത്ത് നിന്നും ജോലിചെയ്യുന്ന ഇന്നത്തെ കാലത്ത് തടസങ്ങളില്ലാതെ ജോലികൾ നടക്കാൻ വളരെയധികം സഹായകമാണ് Dellൻറെ സാങ്കേതികവിദ്യകൾ. എവിടെയിരുന്നും ഡാറ്റ, ആപ്പുകൾ, സേവനങ്ങൾ എന്നിവ സുരക്ഷിതമായി ഉപയോഗിക്കാൻ കഴിയുന്നതിനാൽ കാര്യക്ഷമത വർധിക്കുകയും ജോലിചെയ്യുന്ന സാഹചര്യം മെച്ചപ്പെടുകയും ചെയ്യുന്നു. അനിശ്ചിതത്വം നിറഞ്ഞ ഈ കാലഘട്ടത്തിന് വേണ്ടതായ മാറ്റങ്ങൾ കൈകാര്യം ചെയ്യാൻ Dellനെ സഹായിക്കുന്നത് ആഗോളതലത്തിൽ അവർ ദശാബ്ദങ്ങൾ കൊണ്ട് സൃഷ്ടിച്ചെടുത്ത ശക്തമായ ബന്ധങ്ങളാണ്.

വീട്ടിലിരുന്ന് ജോലിചെയ്യുമ്പോൾ ശ്രദ്ധിക്കാൻ
വീട്ടിലിരുന്ന് ജോലിചെയ്യുന്നത് സാധാരണമായ സ്ഥിതിക്ക് നിങ്ങളുടെ ആയാസം കുറയ്ക്കാനും കാര്യക്ഷമത കൂട്ടാനുമായി ഇതാ ഏതാനും പൊടിക്കൈകൾ:

1. ഓഫിസിൽ ചെയ്യുന്നതിൽ നിന്ന് വ്യത്യസ്തമായ രീതിയിലായിരിക്കാം നിങ്ങൾ വീട്ടിലിരുന്ന് ജോലി ചെയ്യുന്നത്. സ്വന്തം രീതി മനസിലാക്കുന്നത് നിങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നു.

2. ജോലിചെയ്യാനായി വീട്ടിൽ ഒരു പ്രത്യേക ഇടം കണ്ടെത്തുക. എന്നും ഒരേ ഇടത്തിരുന്ന് ജോലി ചെയ്യുന്നത് ഏകാഗ്രത വർധിപ്പിക്കുന്നു.

3. വീഡിയോ കോളുകൾ വഴി ആളുകളുമായി മുഖാമുഖം സമ്പർക്കം നടത്തുക വഴി നിങ്ങൾക്ക് ഒറ്റപ്പെടൽ തോന്നുന്നത് ഒഴിവാക്കാം.

4. ഓൺലൈൻ മീറ്റിംഗിൽ പങ്കെടുക്കുന്ന നേരത്ത് വലിയ ഫയലുകൾ ഡൗൺലോഡ് ചെയ്യുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്ത് ബാൻഡ് വിഡ്ത്ത് കളയാതെ നോക്കുക.

5. ജോലിയിൽ നിന്ന് ഇടയ്ക്ക് ഇടവേളകൾ എടുക്കുന്നത് കാര്യക്ഷമത നിലനിർത്താൻ നിങ്ങളെ സഹായിക്കുന്നു.

6. ജോലി തീരുന്നിടത്ത് നിർത്തുക. വീട്ടിലിരുന്ന് ജോലി ചെയ്യുന്നുവെന്ന് കരുതി നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുകയറാൻ ജോലിയെ അനുവദിക്കരുത്.

7. വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോൾ സുരക്ഷ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഹാക്കർമാർക്ക് നിങ്ങളുടെ വ്യക്തിപരമോ ജോലിസംബന്ധമോ ആയ പ്രധാനപ്പെട്ട വിവരങ്ങൾ ചോർത്താൻ സുരക്ഷിതമല്ലാത്ത Wi-Fi സഹായകമാകുന്നു.

വീട്ടിലിരുന്ന് ജോലിചെയ്യുന്നവരെ സഹായിക്കാൻ സ്ഥാപനങ്ങൾ എന്തുചെയ്യണം 

സ്ഥാപനങ്ങൾ മികച്ച സാങ്കേതികവിദ്യകൾ ജീവനക്കാർക്ക് നൽകിയാലേ അവർക്ക് വിജയകരമായി ജോലികൾ പൂർത്തിയാക്കാൻ സാധിക്കൂ. ജീവനക്കാരുടെ ശാക്തീകരണം, പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുമെന്ന് ഉറപ്പുവരുത്തൽ, വിവരങ്ങളുടെ സുരക്ഷ എന്നീ മൂന്ന് കാര്യങ്ങൾ ആണ് ഇതിൽ ശ്രദ്ധിക്കേണ്ടത്. ഇതിനുവേണ്ടി വീട്ടിലിരുന്ന് കാര്യക്ഷമമായി ജോലിചെയ്യാൻ സഹായിക്കുന്ന സാങ്കേതികവിദ്യകൾ ജീവനക്കാർക്ക് ലഭ്യമാക്കണം; നിങ്ങളുടെ ഉപയോതാക്കൾ ഉപയോഗിക്കുന്ന ഡിവൈസുകളിലും നിങ്ങളുടെ നെറ്റ്വർക്കിലും മറ്റു സൗകര്യങ്ങളിലും കാലാനുസൃതവും നിയമാനുസൃതവുമായ മാറ്റങ്ങൾ വരുത്തി അവയെ സുരക്ഷിതമാക്കി വെക്കണം; പ്രധാനപ്പെട്ട വിവരങ്ങൾ സുരക്ഷിതമാക്കാൻ ആവശ്യമായ സോഫ്റ്റ്വെയറുകൾ വഴി സുരക്ഷാഭീഷണികൾ കുറയ്ക്കണം. കാര്യക്ഷമത, സുരക്ഷ, സഹകരണം എന്നിവക്കായുള്ള സമഗ്രമായ സാങ്കേതികവിദ്യകൾ മുഖേനയാണ് Dell Technologies വീട്ടിലിരുന്ന് ജോലിചെയ്യുന്ന നിങ്ങളുടെ ജീവനക്കാരെ പിന്തുണക്കുന്നത്.

ഓരോ ജോലിക്കും വേണ്ട ശരിയായ ഉപകരണങ്ങൾ കണ്ടെത്തൂ. Dellൻറെ ഡ്യുവൽ മോണിറ്റർ സൗകര്യം ഉപയോഗിച്ച് നിങ്ങളുടെ കാര്യക്ഷമത 21% വരെ വർദ്ധിപ്പിക്കാം. ഡോക്ക്സ് മുഖേന ഡാറ്റ, വീഡിയോ, ഓഡിയോ എന്നിവ വേഗത്തിൽ കൈമാറാൻ വേണ്ടുന്ന കണക്റ്റിവിറ്റി ലഭ്യമാകുന്നു. Dellൻറെ ചില 2-ഇൻ-1 കംപ്യൂട്ടറുകളിൽ ബ്ലൂടൂത്ത് സൗകര്യമുള്ള പ്രീമിയം ആക്റ്റീവ് പെന്നുകൾ ഉപയോഗിച്ച് ലോക്ക് ചെയ്ത സ്ക്രീനിലും വിവരങ്ങൾ കുറിച്ചിടാം. പലരും ചേർന്ന് ജോലി ചെയ്യുന്നതും കോൺഫറൻസ് കോളുകളും സുഗമമാക്കുന്നതാണ് Dell Pro സ്റ്റീരിയോ ഹെഡ്സെറ്റുകൾ. ഒരൊറ്റ USB-C ഉപയോഗിച്ച് ഡിവൈസുകൾ തമ്മിൽ വീഡിയോ, ഓഡിയോ, ഡാറ്റ എന്നിവ കൈമാറാം. എപ്പോഴും ഉപയോഗിക്കുന്ന ഫയലുകളും ആപ്പുകളും വേഗം കണ്ടെത്താൻ Intel® Optane™ മെമ്മറി സഹായിക്കുന്നു. ഓഫ് ചെയ്ത് കഴിഞ്ഞാലും കംപ്യൂട്ടർ അവയെ ഓർത്തുവെക്കുന്നതിനാൽ നിങ്ങൾക്ക് കാലതാമസമില്ലാതെ ജോലികൾ തുടരാം. വിരലടയാളമോ മുഖമോ തിരിച്ചറിയാനുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു സ്പർശനത്തിലൂടെയോ നോട്ടത്തിലൂടെയോ നിങ്ങളെ സൈൻ ഇൻ ചെയ്യാൻ സഹായിക്കുന്ന Windows Hello പോലുള്ള അപ്ഡേറ്റുകൾ വഴി Windows 10 Pro സുരക്ഷ ഉറപ്പുവരുത്തുന്നു.

ഡെസ്ക്ടോപ്പുകളും ഓൾ-ഇൻ-വണ്ണുകളും: Dell Optiplex  

ലോകത്തെ ഏറ്റവും ഫ്ലെക്സിബിളും മുഴുവനായും മോഡുലാറുമായ സീറോ-ഫുട്ട്പ്രിൻറ് ഡെസ്ക്ടോപ്പാണ് പുതിയ OptiPlex 7070 Ultra. ആവശ്യാനുസരണം മാറ്റങ്ങൾ വരുത്താവുന്ന ഘടകങ്ങളും മികച്ച പ്രകടനവും പ്രദാനം ചെയ്യുന്ന ഇതിൻറെ PC പൂർണമായും മോണിറ്റർ സ്റ്റാൻഡിനുള്ളിൽ കൊള്ളുമെന്നതിനാൽ ഡെസ്ക്ടോപ്പ് കാണാനും അതിമനോഹരമാണ്. Intel® 9th Gen കോർ പ്രോസസറുകൾ കൂടിയ വേഗതയിൽ നിങ്ങൾക്ക് വേണ്ടവിധം പ്രവർത്തിക്കുമ്പോൾ Intel® Optane™ മെമ്മറി അതിൻറെ പ്രതികരണക്ഷമത പിന്നെയും ഇരട്ടിയാക്കുന്നു. CPU, SSD, PCIe NVMe എന്നിവയും കണക്റ്റിവിറ്റിയിലെ വൈവിധ്യവും മുതലെടുത്ത് ഓരോരുത്തർക്കും വേണ്ട രീതിയിൽ ഇതിനെ മാറ്റിയെടുക്കാം. ഉപയോക്താക്കൾക്കായി പ്രത്യേകം തയാറാക്കിയ 4k UHD AiOയും അതിനോടൊപ്പം ഒന്നിൽ കൂടുതൽ മോണിറ്ററുകൾ പ്രവർത്തിപ്പിക്കാമെന്നതും ഡിസ്പ്ലേയുടെ സാധ്യതകളെ മികച്ച രീതിയിൽ ഉപയോഗിക്കാൻ നമ്മെ സഹായിക്കുന്നു. Dell ക്ലയൻറ് കമാൻഡ് സ്യൂട്, VMware വർക്ക്സ്പേസ് വൺ സംയോജനം എന്നിവ ഉപയോഗിച്ച് Windows 10ൽ പ്രവർത്തിക്കുന്ന നിങ്ങളുടെ എല്ലാ ഡിവൈസുകളും ഒരൊറ്റയിടത്ത് നിന്നും കൈകാര്യം ചെയ്യാം. OptiPlex 7000 ശ്രേണിയിൽ ലഭ്യമായ Intel® vPro™ സാങ്കേതികവിദ്യ വിദൂരവും ഔട്ട്-ഓഫ്-ബാൻഡുമായി വിവരങ്ങൾ കൈകാര്യം ചെയ്യാൻ അനുവദിക്കുന്നു. Dell Optiplex ഇവിടെ വാങ്ങാം.

നോട്ട്ബുക്കുകളും 2-ഇൻ-1കളും: Dell Latitude 

കൊണ്ടുനടക്കാനുള്ള സൗകര്യവും കാര്യക്ഷമതയും മുൻനിർത്തി രൂപകൽപന ചെയ്ത ഭാരം കുറഞ്ഞതും മനോഹരവുമായ ലാപ്ടോപ്പുകളും 2-ഇൻ-1കളും ഉപയോഗിച്ച് നിങ്ങളുടെ ജീവനക്കാരെ എവിടെയുമിരുന്ന് ജോലിചെയ്യുന്നതിൽ സഹായിക്കൂ. AIയോടു കൂടി വരുന്ന Latitude ശ്രേണിയിൽ ലോകത്തെ തന്നെ ഏറ്റവും ബുദ്ധിപരമായി പ്രവർത്തിക്കുന്ന ബിസിനസ് PCകളാണുള്ളത്. Latitudeലെ എക്സ്പ്രസ് ചാർജ് ഒരൊറ്റ ചാർജിംഗിൽ 24 മണിക്കൂർ വരെ പ്രവർത്തിപ്പിക്കാൻ സഹായിക്കുമ്പോൾ അതിലെ എക്സ്പ്രസ് കണക്റ്റ് അടുത്തുള്ള ഏറ്റവും വേഗതയേറിയ Wi-Fiയിലേക്ക് തനിയെ കണക്റ്റ് ചെയ്യുന്നു. മികച്ച വയർലെസ്സ്, LTE സാധ്യതകളും മറ്റുള്ളവർക്കൊപ്പം ജോലിചെയ്യാനുള്ള മാർഗങ്ങളും പോർട്ടുകളുടെയും ആക്സസറികളുടെയും വൻ ശ്രേണിയും മൂലം നിങ്ങൾ എപ്പോഴും കണക്റ്റഡ് ആയിരിക്കുന്നു. മികച്ചതും സുരക്ഷിതവുമായ സാങ്കേതികവിദ്യകൾ നൽകുന്ന Dell Optimizer അടങ്ങിയ Dell Technologiesൻറെ യൂണിഫൈഡ് വർക്ക്സ്പേസ് നിങ്ങൾക്ക് ജോലിയിൽ സംതൃപ്തി നൽകുന്നു. ഇതെല്ലം കാരണം Latitude ലോകത്തെ ഏറ്റവും ബുദ്ധിയേറിയതും സുരക്ഷിതവുമായ PCയായി തുടരുന്നു. Dell Latitude ഇവിടെ വാങ്ങാം.

കൊണ്ടുനടക്കാവുന്നതും അല്ലാത്തതുമായ വർക്ക്സ്റ്റേഷനുകൾ: Dell Precision  

സർഗസൃഷ്ടിയും രൂപകല്പനയും സ്ഥിതിവിവരക്കണക്കുകളുടെ വലിയതോതിലുള്ള കൈകാര്യവും സങ്കീർണമായ അവലോകനങ്ങളും നടത്തുന്നവർക്ക് ചേരുന്ന Dell Precision 'ലോകത്തെ ഏറ്റവും മികച്ച വർക്ക്സ്റ്റേഷൻ' എന്ന ഖ്യാതി ലക്ഷ്യമാക്കി നിർമിച്ചതാണ്. അത്തരം ജോലികൾ ചെയ്യുന്നവർക്ക് വേണ്ടത് വിശ്വസ്തതയും, മികച്ച പ്രകടനവും, ഇതെല്ലം ഉറപ്പുവരുത്തുന്ന ISV അംഗീകാരവുമാണ്. Dell Precision ഉപയോഗിക്കുമ്പോൾ ഇവർക്ക് ലഭിക്കുന്നത് മികച്ച അപ്ലിക്കേഷനുകൾ അടങ്ങിയ, ഏറ്റവും നല്ല പ്രകടനം കാഴ്ചവെക്കുന്ന, വേണ്ട മാറ്റങ്ങൾ വരുത്താവുന്ന വർക്ക്സ്റ്റേഷനുകളാണ്. പുരസ്കാരം നേടിയ സംവിധായകനോ അനിമേറ്ററോ ആകട്ടെ, കഴിവുറ്റ ആർക്കിടെക്റ്റോ എഞ്ചിനീയറോ ആകട്ടെ, അവരുടെ ഏറ്റവും വെല്ലുവിളിയുയർത്തുന്ന ജോലികളെയും കൈകാര്യം ചെയ്യുന്ന രീതിയിൽ ഇതിൽ മാറ്റങ്ങൾ കൊണ്ടുവരാം. Dell Precision വർക്ക്സ്റ്റേഷൻ ഇവിടെ വാങ്ങൂ. 

ആക്സസറികളും മറ്റും 

ലാപ്ടോപ്പുകൾക്കും ഡെസ്ക്ടോപ്പുകൾക്കും പുറമെ ഹെഡ്സെറ്റുകൾ, മോണിറ്ററുകൾ, ഡോക്കിങ് സ്റ്റേഷനുകൾ, കീബോർഡുകൾ, മൗസുകൾ, ഇവയെല്ലാം ചുമക്കാവുന്ന പെട്ടികൾ മുതലായ Dellൻറെ ആക്സസറികൾ നിങ്ങളുടെ ജീവനക്കാർ എവിടെയിരുന്ന് ജോലി ചെയ്യുമ്പോഴും അവരുടെ കാര്യക്ഷമത വർധിപ്പിക്കുന്നു. Dellൻറെ ഉൽപ്പന്നങ്ങളുടെ നിസ്സീമമായ പ്രവർത്തനവും നിങ്ങളെ വിജയകരമായി ജോലിചെയ്യാൻ സഹായിക്കുന്നു. Dell ആക്സസറികൾ  ഇവിടെ വാങ്ങാം

പ്രശ്നങ്ങൾ ഗുരുതരമാകുന്നതിന് മുൻപ് തന്നെ അവ കണ്ടെത്താനും പരിഹരിക്കാനും സഹായിക്കുന്ന സപ്പോർട്ട് സേവനങ്ങൾ

ഒരു പ്രശ്നം വരുന്നതിന് മുൻപുതന്നെ അത് മനസിലാക്കി പരിഹരിക്കാൻ സാധിക്കുന്നത് സങ്കല്പിച്ചു നോക്കൂ. Dell തന്നെ കണ്ടെത്തിയ സപ്പോർട്ട്അസിസ്റ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ProSupport സ്യൂട് PCകൾക്ക് നൽകുന്ന പിന്തുണ അത്ര നിലവാരമേറിയതാണ്. പ്രശ്നങ്ങൾ ഉണ്ടാകാൻ പോകുന്നുവെന്ന മുന്നറിയിപ്പുകൾ നൽകിയും ഹാർഡ്വെയർ, സോഫ്റ്റ്വെയർ പ്രശ്നങ്ങൾ വേഗം പരിഹരിക്കാൻ പിന്തുണ നൽകിയും ProSupport എഞ്ചിനീയർമാരുടെ സഹായം വേഗം എത്തിച്ചും ഇവർ നിങ്ങളെ ഏതുസമയത്തും സഹായിക്കുന്നു. Dellലെ വിദഗ്ധർക്ക് മുന്നറിയിപ്പ് വരുന്നതും പരാതികൾ രേഖപ്പെടുത്തുന്നതും താനെ നടക്കുന്നതിനാൽ നിങ്ങൾ വിളിക്കുന്നതിന് മുൻപുതന്നെ അവർ പരിഹാരം കണ്ടെത്താൻ തുടങ്ങിയിട്ടുണ്ടാകും. അങ്ങനെ നിങ്ങൾക്കും നിങ്ങളുടെ സേവനങ്ങൾ സ്വീകരിക്കുന്നവർക്കും സമയവും പണവും ലാഭിക്കാം, ആധികൾ ഒഴിവാക്കാം. ഇതിൻറെ പ്രധാന ഗുണങ്ങൾ കാണാം:

● ഈ മേഖലയിലെ മറ്റുള്ളവരെക്കാൾ 11 മടങ്ങ് വേഗത്തിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നു
● ഉപയോക്താക്കളുടെ കംപ്യൂട്ടറുകൾ പ്രവർത്തനരഹിതമായ സമയം ഏറ്റവും കുറച്ചുനിർത്തുന്നു
● ലോകത്തെവിടെയും ഏതുസമയത്തും എത്തി സേവനങ്ങൾ നൽകുന്നു
● അബദ്ധത്തിൽ സംഭവിക്കുന്ന കേടുപാടുകൾ പരിഹരിച്ചുനൽകുന്നു
● AIയുടെ സഹായത്തോടെ ശുപാർശകളും സ്ഥിതിവിവരകണക്കുകളും നൽകുന്നു
● IT സംബന്ധമായ പ്രശ്നങ്ങൾ വിദൂരമായി പരിഹരിച്ചു നൽകുന്നു.

വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോഴുള്ള നിങ്ങളുടെ ആവശ്യങ്ങൾക്ക് Dell അഡ്വൈസറുമായി സംസാരിക്കൂ

വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്ക് വിശ്വാസമർപ്പിക്കാവുന്ന സാങ്കേതികവിദ്യയും അതിലുപരി വിശ്വാസമർപ്പിക്കാവുന്ന വ്യക്തികളും ഉണ്ടാകേണ്ടത് ഈ ഘട്ടത്തിൽ അത്യന്താപേക്ഷിതമാണ്. Dellൻറെ മികച്ച പരിശീലനം ലഭിച്ച സ്മോൾ ബിസിനസ് അഡ്വൈസർമാർ നിങ്ങളുടെ പ്രശ്നങ്ങൾക്ക് ഏറ്റവും മികച്ച പരിഹാരങ്ങൾ നൽകുന്നു. ചെറുകിട സ്ഥാപനങ്ങളെ വളരാൻ സഹായിക്കുന്നതിൽ 30 വർഷത്തെ അനുഭവമുള്ള Dell, വ്യവസായരീതികൾ മാറുന്ന ഘട്ടത്തിലും സാങ്കേതികവിദ്യകൾ വേണ്ടവിധം പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിൽ നിങ്ങളുടെ പങ്കാളികളായി നിങ്ങൾക്ക് സമാധാനം വാഗ്ദാനം ചെയ്യുന്നു.
Dell അഡ്വൈസറുമായി സംസാരിക്കാൻ 1800 425 2057 എന്ന നമ്പറിൽ വിളിക്കുക, അഥവാ ചെറുകിട സ്ഥാപനങ്ങൾക്കായുള്ള അവരുടെ വെബ്സൈറ്റ് സന്ദർശിക്കുക.
Published by: Anuraj GR
First published: June 26, 2020, 12:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories