നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Petrol, Diesel price | ഡീസൽ വില ഇന്നും കൂട്ടി; വില വർധനവ് നാല് ദിവസത്തിനിടെ മൂന്നാം തവണ

    Petrol, Diesel price | ഡീസൽ വില ഇന്നും കൂട്ടി; വില വർധനവ് നാല് ദിവസത്തിനിടെ മൂന്നാം തവണ

    വെള്ളിയാഴ്ച 23പൈസയും ഇന്നലെ 26 പൈസയും വർധിപ്പിച്ചിരുന്നു.

    (പ്രതീകാത്മക ചിത്രം)

    (പ്രതീകാത്മക ചിത്രം)

    • Share this:
      തിരുവനന്തപുരം: രാജ്യത്ത് ഡീസൽ വില ഇന്നും കൂട്ടി. ലിറ്ററിന് 27 പൈസയാണ് ഇന്ന് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ ഡീസൽ വില 94 രൂപ 32 പൈസയായി. 4 ദിവസത്തിനിടെ മൂന്നാം തവണയാണ് ഡീസലിന് വില കൂട്ടുന്നത്. വെള്ളിയാഴ്ച 23പൈസയും ഇന്നലെ 26 പൈസയും വർധിപ്പിച്ചിരുന്നു.

      പത്തൊമ്പത് ദിവസം മാറ്റമില്ലാതെ തുടർന്നതിന് ശേഷമായിരുന്നു വെള്ളിയാഴ്ച്ച ഡീസൽ വില വർധിപ്പിച്ചത്. അതേസമയം, പെട്രോൾ വില മാറ്റമില്ലാതെ തുടരുകയാണ്.

      തലസ്ഥാനത്ത് പെട്രോളിന് 101.19 രൂപയാണ് ഇന്നത്തെ വില. മുംബൈയിൽ പെട്രോൾ വില മാറ്റമില്ലാതെ തുടർന്ന് ലിറ്ററിന് 107.26 രൂപയായി. മെയ് 29 ന്, പെട്രോൾ ലിറ്ററിന് 100 രൂപയിൽ കൂടുതൽ വിൽക്കുന്ന രാജ്യത്തെ ആദ്യത്തെ മെട്രോയായി മുംബൈ മാറിയിരുന്നു.

      Also Read-Work From Home TCS; ഓഫീസിലേക്ക് ഇനി ഒരു തിരിച്ചു വരവില്ലെന്ന് ചില ജീവനക്കാര്‍; മറ്റുള്ളവര്‍ക്ക് 2025 മുതല്‍

      കൊൽക്കത്തയിലും ഒരു ലിറ്റർ പെട്രോളിനും ഡീസലിനും യഥാക്രമം 101.62 രൂപയിലും 91.92 രൂപയിലും വിൽപ്പന നടന്നു. ചെന്നൈയിലും ഒരു ലിറ്റർ പെട്രോൾ 98.96 രൂപയ്ക്ക് വിറ്റു. തമിഴ്‌നാടിന്റെ തലസ്ഥാനത്ത് ഡീസൽ വില ലിറ്ററിന് 93.46 രൂപയായി മാറ്റമില്ലാതെ തുടരുന്നു.

      സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി), ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ (എച്ച്പിസിഎൽ) എന്നിവ അന്താരാഷ്ട്ര എണ്ണവില ഉയർന്നിട്ടും സെപ്റ്റംബർ അഞ്ച് മുതൽ ഇന്ധന നിരക്ക് പുതുക്കിയിരുന്നില്ല.
      Published by:Naseeba TC
      First published:
      )}