നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Petrol, Diesel price | ഡീസൽ വില വീണ്ടും കൂട്ടി; പെട്രോൾ വിലയിൽ മാറ്റമില്ല

  Petrol, Diesel price | ഡീസൽ വില വീണ്ടും കൂട്ടി; പെട്രോൾ വിലയിൽ മാറ്റമില്ല

  പത്തൊമ്പത് ദിവസം മാറ്റമില്ലാതെ തുടർന്നതിന് ശേഷമായിരുന്നു വെള്ളിയാഴ്ച്ച ഡീസൽ വില വർധിപ്പിച്ചത്.

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   ന്യൂഡൽഹി: രാജ്യത്ത് ഡീസലിന് വില വീണ്ടും കൂട്ടി. 26പൈസയാണ് ലിറ്ററിന് വർധിപ്പിച്ചത്. കൊച്ചിയിൽ ഡീസൽ വില 94 രൂപ അഞ്ച് പൈസയായി. മൂന്ന് ദിവസത്തിനിടെ രണ്ടാം തവണയാണ് ഡീസലിന് വില കൂട്ടുന്നത്. വെള്ളിയാഴ്ച 23പൈസ വർധിപ്പിച്ചിരുന്നു.

   പത്തൊമ്പത് ദിവസം മാറ്റമില്ലാതെ തുടർന്നതിന് ശേഷമായിരുന്നു വെള്ളിയാഴ്ച്ച ഡീസൽ വില വർധിപ്പിച്ചത്. അതേസമയം, പെട്രോൾ വില മാറ്റമില്ലാതെ തുടരുകയാണ്.

   സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി), ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ (എച്ച്പിസിഎൽ) എന്നിവ അന്താരാഷ്ട്ര എണ്ണവില ഉയർന്നിട്ടും സെപ്റ്റംബർ അഞ്ച് മുതൽ ഇന്ധന നിരക്ക് പുതുക്കിയിരുന്നില്ല.

   തലസ്ഥാനത്ത് പെട്രോളിന് 101.19 രൂപയാണ് ഇന്നത്തെ വില. മുംബൈയിൽ പെട്രോൾ വില മാറ്റമില്ലാതെ തുടർന്ന് ലിറ്ററിന് 107.26 രൂപയായി. മെയ് 29 ന്, പെട്രോൾ ലിറ്ററിന് 100 രൂപയിൽ കൂടുതൽ വിൽക്കുന്ന രാജ്യത്തെ ആദ്യത്തെ മെട്രോയായി മുംബൈ മാറിയിരുന്നു.

   Also Read-Cyclone Gulab| ഗുലാബ് ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും; കേരളത്തിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

   കൊൽക്കത്തയിലും ഒരു ലിറ്റർ പെട്രോളിനും ഡീസലിനും യഥാക്രമം 101.62 രൂപയിലും 91.92 രൂപയിലും വിൽപ്പന നടന്നു. ചെന്നൈയിലും ഒരു ലിറ്റർ പെട്രോൾ 98.96 രൂപയ്ക്ക് വിറ്റു. തമിഴ്‌നാടിന്റെ തലസ്ഥാനത്ത് ഡീസൽ വില ലിറ്ററിന് 93.46 രൂപയായി മാറ്റമില്ലാതെ തുടരുന്നു.

   ഡീസൽ നിരക്ക് വർദ്ധനവിന് ഒരു ദിവസം മുമ്പ്, ചരക്ക് സേവന നികുതിയുടെ (ജിഎസ്ടി) പരിധിയിൽ ഇന്ധനം ഉൾപ്പെടുത്താൻ സംസ്ഥാനങ്ങൾ ആഗ്രഹിക്കാത്തതിനാൽ രാജ്യത്ത് പെട്രോൾ വില കുറയുന്നില്ല എന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി ചൂണ്ടിക്കാട്ടിയിരുന്നു.

   ടിഎംസി സർക്കാർ കനത്ത നികുതി ചുമത്തുന്നതിനാൽ പശ്ചിമ ബംഗാളിൽ പെട്രോൾ വില 100 രൂപ കടന്നതായി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പുരി പറഞ്ഞു.
   Published by:Naseeba TC
   First published:
   )}