ന്യൂഡൽഹി: ഒരു മാസത്തിനു ശേഷം രാജ്യത്ത് ഡീസൽ വില കുറഞ്ഞു. എന്നാൽ 32 ദിവസമായി പെട്രോൾ വില മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ഡീസൽ വില ലിറ്ററിന് 21 പൈസയാണ് കുറഞ്ഞത്. പെട്രോൾ വില രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലും റെക്കോർഡിലാണ്. പെട്രോൾ വില ഏറ്റവും അവസാനമായി വർധിച്ചത് ജൂലൈ 17നാണ്. അന്ന് പെട്രോളിന് 34 പൈസയാണ് വർധിച്ചത്.
സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ പെട്രോൾ വില ലിറ്ററിന് 107.83 രൂപയാണ്. കൊൽക്കത്തയിൽ 102.08 രൂപയും ബെംഗളൂരുവിൽ 105.25 രൂപയുമാണ് ഇന്നത്തെ നിരക്ക്. സംസ്ഥാന സർക്കാർ നികുതി കുറച്ചതോടെ തമിഴ്നാട്ടിൽ പെട്രോൾ വില ലിറ്ററിന് 3.02 രൂപ കുറഞ്ഞു. ഇതിന് മുൻപ് ചെന്നൈയിൽ ലിറ്ററിന് 102.49 രൂപയായിരുന്നു വില.
മുംബൈയിൽ ഡീസലിന് ഇന്ന് 21 പൈസ കുറഞ്ഞു. 97.24 രൂപയാണ് ഇന്നത്തെ വില. ഡൽഹിയിൽ ഡീസലിന് 20 പൈസ കുറഞ്ഞു. ലിറ്ററിന് 89.67 രൂപയാണ് പുതിയ നിരക്ക്. ബെംഗളൂരുവിൽ 21 പൈസയാണ് ഡീസലിന് കുറഞ്ഞത്. ലിറ്ററിന് 95.05 രൂപയാണ്. ചെന്നൈയിൽ ഡീസൽ വില ലിറ്ററിന് 19 രൂപയാണ് ഇന്ന് കുറഞ്ഞത്. സംസ്ഥാന സർക്കാർ പെട്രോൾ നികുതി കുറച്ചതോടെ, ജൂലൈ 17ന് ശേഷം പെട്രോളിനും ഡീസലിനും വില കുറഞ്ഞ ഏക നഗരമാണ് ചെന്നൈ.
രാജ്യത്തെ 19 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പെട്രോൾ വില ലിറ്ററിന് 100 രൂപ കടന്നു. ഇതിൽ മഹാരാഷ്ട്ര, ഡൽഹി, പശ്ചിമ ബംഗാൾ, തമിഴ്നാട്, ആന്ധ്ര, തെലങ്കാന, രാജസ്ഥാൻ, മധ്യപ്രദേശ്, കർണാടക, ഉത്തർപ്രദേശ്, ഹരിയാന, ജമ്മു കശ്മീർ, ഒഡീഷ, ലഡാക്ക്, ബീഹാർ, കേരളം, പഞ്ചാബ്, സിക്കിം, നാഗാലാൻഡ് എന്നിവ ഉൾപ്പെടുന്നു.
രാജ്യത്തെ പൊതുമേഖലാ എണ്ണ കമ്പനികള്‍ ദിവസവും രാവിലെ 6 മണിക്ക് ശേഷം പെട്രോളിന്റെയും ഡീസലിന്റെയും പുതിയ നിരക്കുകൾ പുറത്തിറക്കും. പുതിയ നിരക്കുകൾക്കായി, വെബ്സൈറ്റ് സന്ദർശിച്ച് വിവരങ്ങൾ നേടാം. അതേസമയം, മൊബൈൽ ഫോണുകളിൽ SMS വഴി നിരക്ക് പരിശോധിക്കാനും കഴിയും. 92249 92249 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചുകൊണ്ട് പെട്രോളിന്റെയും ഡീസലിന്റെയും വില അറിയാനാകും. ഇതിനായി RSP <space> പെട്രോൾ പമ്പ് ഡീലർ കോഡ് എന്ന് ടൈപ്പ് ചെയ്തു 92249 92249 ലേക്ക് അയയ്ക്കണം. നിങ്ങൾ ഡൽഹിയിലാണെങ്കിൽ പെട്രോളിന്റെ വില അറിയണമെങ്കിൽ സന്ദേശത്തിലൂടെ ഡീസൽ, നിങ്ങൾ RSP 102072 എന്ന് ടൈപ്പ് ചെയ്തു 92249 92249 ലേക്ക് എസ് എം എസ് അയച്ചാൽ മതി.
കേരളത്തിലെ ഇന്നത്തെ പെട്രോൾ വില ഇങ്ങനെ ആലപ്പുഴ- 102.72 രൂപ
എറണാകുളം- 102.04 രൂപ
ഇടുക്കി- 103.33 രൂപ
കണ്ണൂർ- 102.48 രൂപ
കാസർകോട്- 102.75 രൂപ
കൊല്ലം- 103.20 രൂപ
കോട്ടയം- 102.29 രൂപ
കോഴിക്കോട്- 102.29 രൂപ
മലപ്പുറം- 102.38 രൂപ
പാലക്കാട്- 102.72 രൂപ
പത്തനംതിട്ട- 103.01 രൂപ
തൃശൂർ- 102.37 രൂപ
തിരുവനന്തപുരം- 103.55 രൂപ
വയനാട്- 103.27 രൂപ
English Summary: Diesel Price had declined across the country after over a month on Wednesday. However, the petrol prices have remained unchanged for 32 days. The price of diesel went down by 19 to 21 paise across major metros. Petrol rates across major metro cities still remain at a record high, with only diesel having shown any change so far. Fuel prices had seen an all-time high across the country when the rates were last hiked on July 17.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.