നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Coin to Earn in Lakhs: വൈഷ്ണോ ദേവിയുടെ ചിത്രമുളള 5, 10 രൂപ നാണയം കൈയിലുണ്ടോ? ലക്ഷങ്ങൾ സമ്പാദിക്കാം

  Coin to Earn in Lakhs: വൈഷ്ണോ ദേവിയുടെ ചിത്രമുളള 5, 10 രൂപ നാണയം കൈയിലുണ്ടോ? ലക്ഷങ്ങൾ സമ്പാദിക്കാം

  വൈഷ്ണോദേവിയുടെ ചിത്രമുള്ള ഒരു നാണയത്തിന് നിലവിൽ 5 മുതൽ 10 ലക്ഷം രൂപ വരെയാണ് വില. ഇത് കൈവശമുള്ളവർക്ക് എങ്ങനെ ലക്ഷങ്ങൾ സമ്പാദിക്കാം എന്ന് നോക്കാം...

  Rs 5 coin

  Rs 5 coin

  • Share this:
   നിങ്ങളുടെ പക്കൽ വൈഷ്ണോ ദേവിയുടെ (Mata Vaishno Devi coin) ചിത്രം ആലേഖനം ചെയ്ത 5, 10 രൂപ നാണയങ്ങൾ ഉണ്ടോ? ഈ തരത്തിലുള്ള ഒരു നാണയം നിങ്ങളുടെ കൈവശമുണ്ടെങ്കിൽ അത് ജീവിതം തന്നെ മാറ്റി മറിക്കും. ഒറ്റയിരിപ്പിൽ 10 ലക്ഷം രൂപയെങ്കിലും (Indian Rupee) സമ്പാദിക്കാൻ ഈ നാണയങ്ങൾ സഹായിക്കും. വിശ്വാസികൾ ഏറെ വിശിഷ്ടമായി കരുതുന്ന ഈ നാണയം സ്വന്തമാക്കാൻ എത്ര രൂപ വേണമെങ്കിലും ചെലവഴിക്കും. ഓൺലൈനിൽ ഈ നാണയം സ്വന്തമാക്കാൻ ആളുകൾ കാത്തിരിക്കുകയാണ്.

   ഓൺലൈനിൽ ഈ നാണയം വിൽക്കുന്ന വ്യാപാരികൾ ഇതിനായി കുറെ നാളായി തിരയുകയാണ്. നിങ്ങളുടെ പക്കൽ അത്തരത്തിലുള്ള ഒരു നാണയം മാത്രമേ ഉള്ളൂവെങ്കിൽ, അത് ഓൺലൈനിൽ വിറ്റാൽ ദശലക്ഷക്കണക്കിന് രൂപ ലഭിക്കും. വൈഷ്ണോദേവിയുടെ ചിത്രം ആലേഖനം ചെയ്തതാണ് ഈ നാണയത്തിന് ഇത്രയും വില ലഭിക്കാൻ കാരണം. വൈഷ്ണോദേവി യാത്രയ്ക്ക് പോകുന്നവരെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. ജീവിതത്തിൽ ഒരിക്കലെങ്കിലും വൈഷ്ണോദേവി ദർശനത്തിനായി കാത്തിരിക്കുന്നവരുണ്ട്.

   ഇത് വെറുമൊരു നാണയമല്ല

   ഈ നാണയത്തിന് വിശ്വാസികൾക്കിടയിൽ സവിശേഷമായ ഒരു സ്ഥാനമുണ്ട്. ഈ നാണയം വീട്ടിൽ സൂക്ഷിക്കുന്നത് ഭാഗ്യം കൊണ്ടുവരുമെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ ഈ നാണയം വ്യാപാരികളും ഏറെ ഇഷ്ടപ്പെടുന്നു. ഈ നാണയം ഉണ്ടെങ്കിൽ കച്ചവടത്തിൽ വൻ ലാഭം ലഭിക്കുമെന്നാണ് പലരും വിശ്വസിക്കുന്നത്. ഈ നാണയം വളരെ നന്നായി സമ്പാദിക്കാൻ ശ്രമിക്കുന്നവർക്ക് വൈഷ്ണോ ദേവിയുടെ അനുഗ്രഹം ലഭിക്കുമെന്നതിന്‍റെ അടയാളമാണിത്.

   Also Read- Justice Delayed in Murder| നഴ്സിന്‍റെ കൊലപാതകം; പൊലീസ് പീഡനത്തിനിരയായ പങ്കാളിക്ക് നീതി കിട്ടിയത് രണ്ടു വർഷം വൈകി

   ഇത്തരത്തിലുള്ള നാണയം ഉണ്ടെങ്കിൽ, നിങ്ങൾ എന്ത് ചെയ്യണം?

   Quikr എന്ന ഓൺലൈൻ പോർട്ടലിൽ ആദ്യം അക്കൗണ്ട് തുറക്കുക. ഇതിനായി നിങ്ങളുടെ ഫോൺ നമ്പറും ഇമെയിൽ ഐഡിയും നൽകേണ്ടതുണ്ട്. നിങ്ങളുടെ അക്കൗണ്ട് തയ്യാറായിക്കഴിഞ്ഞാൽ, നിങ്ങളുടെ പക്കലുള്ള നാണയം നന്നായി പരിശോധിച്ച് അതിന്‍റെ ചിത്രം അപ്‌ലോഡ് ചെയ്യുക. നിങ്ങൾ ഇടുന്ന ഈ ചിത്രങ്ങൾ കാണാൻ താൽപ്പര്യമുള്ള ആർക്കും ഇത് യഥാർഥത്തിലുള്ളതാണോയെന്ന് പരിശോധിച്ച് ഉറപ്പു വരുത്താനാകും.

   Also Read- 'അനാഥരായ കുട്ടികളെ എന്നെ സംസ്ക്കരിച്ച ശേഷം ഏറ്റെടുക്കണം; അവരിലൂടെ ഞാൻ ജീവിക്കും'; ആത്മഹത്യ ചെയ്ത Engineering വിദ്യാർഥിയുടെ കുറിപ്പ്

   ചിത്രങ്ങളോടൊപ്പം നാണയത്തെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും നൽകുക. നാണയം ഏത് തീയതിയിലായിരുന്നു, ഏത് അവസ്ഥയിലാണ്, എന്തിനാണ് അത് വിൽക്കാൻ പോകുന്നതെന്നുമുള്ള ഒരു കുറിപ്പും നൽകുക. ഈ വിശദാംശങ്ങളെല്ലാം കണ്ട് നാണയം വാങ്ങാൻ താൽപ്പര്യമുള്ള ആരെങ്കിലും നിങ്ങളെ ബന്ധപ്പെടും. നാണയത്തിന്‍റെ വിലയെ കുറിച്ച് വാങ്ങുന്നയാളുമായി ഒരു ധാരണയിലെത്തുക. പണം നിങ്ങൾ സ്വീകരിച്ചാൽ അവർക്ക് നിങ്ങളുടെ കൈവശമുള്ള നാണയം അവർക്ക് കൈമാറുക. വൈഷ്ണോദേവിയുടെ ചിത്രമുള്ള ഒരു നാണയത്തിന് നിലവിൽ 5 മുതൽ 10 ലക്ഷം രൂപ വരെയാണ് വില.
   Published by:Anuraj GR
   First published:
   )}