• HOME
  • »
  • NEWS
  • »
  • money
  • »
  • Home Loan Fees and Charges| ഭവന വായ്പകൾക്ക് ഫീസോ? നിര്‍ബന്ധമായും നല്‍കേണ്ട ഫീസുകൾ ഏതൊക്കെയെന്ന് അറിയാം 

Home Loan Fees and Charges| ഭവന വായ്പകൾക്ക് ഫീസോ? നിര്‍ബന്ധമായും നല്‍കേണ്ട ഫീസുകൾ ഏതൊക്കെയെന്ന് അറിയാം 

ബാങ്കുകള്‍ വായ്പയ്ക്ക് ഈടാക്കുന്ന ഫീസുകള്‍ ഏതൊക്കെയെന്ന് പരിചയപ്പെടാം. 

ഭവന വായ്പ

ഭവന വായ്പ

  • Last Updated :
  • Share this:
    ഭവന വായ്പകൾക്ക് ബാങ്കുകള്‍ ഫീസ് ഈടാക്കാറുണ്ട്. അത് ഓരോ ബാങ്കുകളിലും വ്യത്യസ്തമായിരിക്കും. വായ്പയ്ക്ക് അനുസരിച്ചും ഫീസ് നിരക്കില്‍ വ്യത്യാസം വരും. ബാങ്കുകള്‍ വായ്പയ്ക്ക് ഈടാക്കുന്ന ഫീസുകള്‍ ഏതൊക്കെയെന്ന് പരിചയപ്പെടാം. 

    - പ്രൊസസ്സിംഗ് ഫീസ്: വായ്പയ്ക്കുള്ള അപേക്ഷ അംഗീകരിച്ചതിന് ശേഷം ഭവന വായ്പ ദാതാവിന് ഒറ്റത്തവണയായി നൽകേണ്ട, റീഫണ്ട് ചെയ്യപ്പെടാത്ത ഫീസാണിത്. നിങ്ങള്‍ അപേക്ഷിക്കുന്ന ബാങ്കിനെയും വായ്പാ പദ്ധതിയെയും ആശ്രയിച്ച് പ്രോസസ്സിംഗ് ചാര്‍ജ് വ്യത്യാസപ്പെടും.

    - പ്രീപേയ്മെന്റ് ചാര്‍ജുകള്‍: വായ്പാ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് വായ്പ തിരിച്ചടയ്ക്കാന്‍ പദ്ധതിയിടുകയാണെങ്കില്‍ നിങ്ങള്‍ അടയ്‌ക്കേണ്ട ഫീസാണ് പ്രീ പേയ്‌മെന്റ് ഫീസ്.

    - കണ്‍വേർഷന്‍ ഫീസ്: നിങ്ങളുടെ നിലവിലെ സ്‌കീമുമായി ബന്ധപ്പെട്ട പലിശ നിരക്ക് കുറയ്ക്കുന്നതിന് മറ്റൊരു ലോണ്‍ സ്‌കീമിലേക്ക് മാറാന്‍ തീരുമാനിക്കുമ്പോള്‍ ചില ബാങ്കുകള്‍ കൺവേർഷൻ ഫീസ് ഈടാക്കും.

    - ചെക്ക് ഡിസോണര്‍ ചാര്‍ജ്: അക്കൗണ്ടില്‍ മതിയായത്ര പണമില്ലാത്തതിനാൽ കടം വാങ്ങുന്നയാള്‍ നല്‍കിയ ചെക്ക് മടങ്ങിയതായി ലോണ്‍ ദാതാവ് കണ്ടെത്തുമ്പോള്‍ അതിന് ഫീസ് ഈടാക്കുന്നു.

    - വിദഗ്ധരുടെ നിർദ്ദേശം സ്വീകരിക്കുന്നതിനുള്ള ഫീസ്: ചില സന്ദര്‍ഭങ്ങളില്‍ ലോണിനെക്കുറിച്ചുള്ള അഭിപ്രായത്തിനായി ഒരു ബാഹ്യ വിദഗ്ദ്ധനെ സമീപിച്ചേക്കാം. ഈ ഫീസ് വായ്പ നല്‍കുന്ന സ്ഥാപനത്തിനല്ല, ബന്ധപ്പെട്ട വ്യക്തിക്ക് നേരിട്ട് നല്‍കണം.

    - ഹോം ഇന്‍ഷുറന്‍സ്: ഭവന വായ്പയുടെ കാലയളവില്‍ ഇന്‍ഷുറന്‍സ് പോളിസി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ബന്ധപ്പെട്ട കമ്പനിക്ക് പ്രീമിയം നേരിട്ട് അടയ്ക്കണം.

    - ഡിഫോള്‍ട്ട് ചാര്‍ജുകള്‍: വായ്പാ ദാതാക്കള്‍ കാലതാമസം വരുത്തിയ തിരിച്ചടവുകള്‍ക്ക് പിഴ ഈടാക്കും. അതായത് നിങ്ങളുടെ തുല്യമായ പ്രതിമാസ തവണകള്‍ (ഇഎംഐകള്‍) അല്ലെങ്കില്‍ പ്രീ-ഇഎംഐകള്‍ കൃത്യസമയത്ത് നടത്തുന്നില്ലെങ്കില്‍ ചാര്‍ജ് ഈടാക്കുന്നതാണ്. ഡിഫോള്‍ട്ടിംഗ് ചാര്‍ജുകള്‍ ഓരോ ബാങ്കിനും വ്യത്യാസപ്പെടും.

    - സാന്ദര്‍ഭിക ചാര്‍ജുകള്‍: പ്രതിമാസ തവണകള്‍ കൃത്യസമയത്ത് അടയ്ക്കുന്നതില്‍ പരാജയപ്പെട്ട ഒരു വായ്പക്കാരനില്‍ നിന്ന് കുടിശ്ശിക വീണ്ടെടുക്കാന്‍ ബാങ്ക് നടത്തുന്ന ചെലവാണ് ഇത്. 

    - സ്റ്റാറ്റ്യൂട്ടറി/റെഗുലേറ്ററി ചാര്‍ജുകള്‍: സെന്‍ട്രല്‍ രജിസ്ട്രി ഓഫ് സെക്യൂരിറ്റൈസേഷന്‍ അസറ്റ് റീ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് സെക്യൂരിറ്റി ഇന്ററസ്റ്റ് ഓഫ് ഇന്ത്യ (CERSAI), മെമ്മോറാണ്ടം ഓഫ് എന്‍ട്രി ആന്‍ഡ് ഡെപ്പോസിറ്റ്, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവയുമായി ബന്ധപ്പെട്ട എല്ലാ ചാര്‍ജുകളും ഈ ഫീസില്‍ ഉള്‍പ്പെടുന്നു. ഈ നിരക്കുകളെക്കുറിച്ച് കൂടുതലറിയാന്‍ www.cersai.org.in സന്ദര്‍ശിക്കാവുന്നതാണ്.

    - രേഖകളുടെ ഫോട്ടോകോപ്പി: ഏതെങ്കിലും വ്യക്തിഗത ആവശ്യങ്ങള്‍ക്ക് ഹോം ലോണ്‍ രേഖകളുടെ ഫോട്ടോകോപ്പി ആവശ്യമെങ്കില്‍ ബാങ്കില്‍ ഫീസ് അടയ്‌ക്കേണ്ടതാണ്.

    - ലോണ്‍ കാലാവധിയിലെ മാറ്റം: ലോണുമായി ബന്ധപ്പെട്ട കാലയളവ് മാറ്റണമെങ്കില്‍ ചില ബാങ്കുകള്‍ നാമമാത്രമായ ഫീസ് ഈടാക്കും.

    പ്രധാനമായും ഫീസുകളെ മൂന്നായി തരംതിരിച്ചിരിക്കുന്നു 

    1. ലോണുമായി ബന്ധപ്പെട്ട ഫീസ്

    2. രേഖകളുമായി ബന്ധപ്പെട്ട ഫീസ്

    3. സ്റ്റാറ്റ്യൂട്ടറി/സര്‍ക്കാര്‍ ഫീസ്


    വായ്പയുമായി ബന്ധപ്പെട്ട ഫീസ്

    1. ലോഗിന്‍ ഫീസ്- അഡ്മിനിസ്ട്രേറ്റീവ് ഫീസ് അല്ലെങ്കില്‍ ആപ്ലിക്കേഷന്‍ ഫീസ് എന്നും ഇത് അറിയപ്പെടും. ലോണിന് അംഗീകാരം ലഭിക്കുന്നതിന് മുമ്പുതന്നെ, ഒരു ലോണിന് അപേക്ഷിക്കുമ്പോള്‍ ചില ബാങ്കുകള്‍ ഈടാക്കുന്ന റീഫണ്ട് ചെയ്യാനാവാത്ത തുകയാണിത്. ഇത് 2,500 മുതല്‍ 6,500 രൂപ വരെയാണ്. 

    2. പ്രീപേയ്‌മെന്റ് ചാര്‍ജ്: ഫോര്‍ക്ലോഷര്‍ ചാര്‍ജ്, പ്രീക്ലോഷര്‍ ചാര്‍ജ് എന്നും ഇത് അറിയപ്പെടുന്നു, കാലാവധി അവസാനിക്കുന്നതിന് മുമ്പ് നിങ്ങളുടെ ഹോം ലോണ്‍ മുഴുവനായി അടച്ചാല്‍ ഈ ഫീസ് ബാധകമാണ്.

    3. ഭാഗികമായ മുന്‍കൂര്‍ പേയ്‌മെന്റ് ചാര്‍ജ്: പാര്‍ട്ട് പേയ്‌മെന്റ് ചാര്‍ജ് അല്ലെങ്കില്‍ പാര്‍ട്ട് പ്രിപേയ്‌മെന്റ് ഫീ എന്നും ഇത് അറിയപ്പെടുന്നു. ബാക്കി തുകയുടെ ഒരു ഭാഗം അടയ്ക്കുകയാണെങ്കില്‍ ഇത് ബാങ്കുകള്‍ ഈടാക്കും.

    4. ലേറ്റ് പേയ്‌മെന്റ് ഫീസ്: പീനല്‍ പലിശ നിരക്ക് എന്നും ഇത് അറിയപ്പെടുന്നു. ഇഎംഐ പേയ്‌മെന്റുകള്‍ വൈകുകയാണെങ്കില്‍ ഇത് ഈടാക്കും.



    1. കണ്‍വേര്‍ഷന്‍ ചാര്‍ജ്: സ്വിച്ചിംഗ് ഫീ എന്നും അറിയപ്പെടുന്നു, നിങ്ങളുടെ ഫ്ലോട്ടിംഗ് റേറ്റ് പാക്കേജ് ഒരു നിശ്ചിത നിരക്കിലേക്കോ തിരിച്ചും അല്ലെങ്കില്‍ നിലവിലുള്ള ഫ്ലോട്ടിംഗ് നിരക്കില്‍ നിന്ന് പുതുക്കിയ ഒന്നിലേക്ക് പരിവര്‍ത്തനം ചെയ്യണമെങ്കില്‍ ഇത് ബാധകമാണ്.

    2. തിരിച്ചടവ് മോഡ് സ്വാപ്പ് ചാര്‍ജ്: തിരിച്ചടവ് രീതിയോ തീയതിയോ മാറ്റണമെങ്കില്‍ ഈ ഫീസ് നല്‍കണം. 

    3. റിക്കവറി ചാര്‍ജ്: ഇഎംഐകള്‍ അടച്ചില്ലെങ്കില്‍ നിങ്ങളുടെ അക്കൗണ്ട് ഡിഫോള്‍ട്ടായി മാറുകയും ബാങ്ക്/വായ്പ നല്‍കുന്നയാള്‍ എന്തെങ്കിലും നടപടിയെടുത്താല്‍ കളക്ഷന്‍ ചാര്‍ജ് എന്നറിയപ്പെടുന്ന ഈ തുക ഈടാക്കും.

    4. ഇന്‍ഷുറന്‍സ് പ്രീമിയം: മിക്ക ബാങ്കുകളും നിങ്ങളുടെ വസ്തുവകകള്‍ ഭൗതികമായ കേടുപാടുകള്‍ക്കെതിരെ ഇന്‍ഷ്വര്‍ ചെയ്ത് അവരെ ഗുണഭോക്താവാക്കണമെന്ന് നിര്‍ബന്ധിക്കും.


    രേഖകളുമായി ബന്ധപ്പെട്ട ഫീസ്

    1. സ്റ്റാമ്പിങ് ചാര്‍ജ്

    2. ആദായനികുതി സര്‍ട്ടിഫിക്കറ്റ് ചാര്‍ജ്

    3. പലിശ സര്‍ട്ടിഫിക്കറ്റ് ചാര്‍ജ്

    4. എന്‍ഒസി/ എന്‍ഡിസി ചാര്‍ജ്

    5. ഡൂപ്ലിക്കേറ്റ് എന്‍ഒസി/ എന്‍ഡിസി ചാര്‍ജ്

    6. എന്‍ഒസിയുടെ പുനര്‍മൂല്യനിര്‍ണ്ണയത്തിനുള്ള ഫീസ്

    7. കരാര്‍ പകര്‍പ്പ് ഫീസ്

    8. ടൈറ്റില്‍ ഡോക്യുമെന്റുകളുടെ ഫോട്ടോകോപ്പിക്കുള്ള ഇഷ്യുന്‍സ് ചാര്‍ജ്

    9. ഡ്യൂപ്ലിക്കേറ്റ് സ്റ്റേറ്റ്‌മെന്റ് ഇഷ്യൂന്‍സ് ചാര്‍ജ്

    10. അമോര്‍ട്ടൈസേഷന്‍ ഷെഡ്യൂള്‍ ഇഷ്യൂസ് ഫീസ്

    11. രേഖകള്‍ വീണ്ടെടുക്കല്‍ ഫീസ്

    12. സിബില്‍ റിപ്പോര്‍ട്ട് ഫീസ്


    സ്റ്റാറ്റ്യൂട്ടറി/സര്‍ക്കാര്‍ ചാര്‍ജുകള്‍

    1. നിയമ ഫീസ്: ഹോം ലോണ്‍ കരാറുമായി ബന്ധപ്പെട്ട എല്ലാ നിയമപരമായ ചെലവുകള്‍ക്കും ഈ തുക നല്‍കണം. ബില്‍ഡര്‍, ബാങ്ക്/എന്‍ബിഎഫ്‌സി എന്നിവയ്ക്കിടയിലുള്ള ത്രികക്ഷി കരാര്‍ തയ്യാറാക്കുന്നതും ആവശ്യമായ മറ്റേതെങ്കിലും രേഖ സാക്ഷ്യപ്പെടുത്തുന്നതും ഇതില്‍ ഉള്‍പ്പെട്ടേക്കാം.

    2. മൂല്യനിര്‍ണ്ണയ/പരിശോധനാ ഫീസ്: വാങ്ങുന്ന വസ്തുവിന്റെ നിയമപരമായ മൂല്യനിര്‍ണ്ണയത്തിനും പരിശോധനയ്ക്കുമായി ബാങ്ക് ഈ തുക ഈടാക്കുകയും വായ്പയ്ക്കായി പണയം വെയ്ക്കുകയും ചെയ്യും.

    3. എംഒഡി ചാര്‍ജ്: വസ്തുവിന്റെ ടൈറ്റില്‍ ഡീഡുകള്‍/ഉടമസ്ഥാവകാശ പേപ്പറുകള്‍ നിങ്ങള്‍ ലോണിന്റെ ഈടായി ബാങ്കിന് നല്‍കിയിട്ടുണ്ടെന്ന് ടൈറ്റില്‍ ഡീഡിന്റെ ഡെപ്പോസിറ്റ് മെമ്മോറാണ്ടം (എംഒഡി) സ്ഥിരീകരിക്കുന്നു. 

    4. CERSAI ചാര്‍ജ്: CERSAI എന്നത് സെന്‍ട്രല്‍ രജിസ്ട്രി ഓഫ് സെക്യൂരിറ്റൈസേഷന്‍ അസറ്റ് റീകണ്‍സ്ട്രക്ഷന്‍ ആന്‍ഡ് സെക്യൂരിറ്റി ഇന്ററസ്റ്റ് ഓഫ് ഇന്ത്യയെ സൂചിപ്പിക്കുന്നു. ഒരു ധനകാര്യ സ്ഥാപനത്തില്‍ പ്രോപ്പര്‍ട്ടി പണയം വയ്ക്കുമ്പോള്‍, ആ പണയം CERSAI-ല്‍ രജിസ്റ്റര്‍ ചെയ്യണം. ഒരേ ആസ്തി ഒന്നിലധികം വായ്പകള്‍ക്ക് ഈടായി ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഇത് ചെയ്യണം.


    മറ്റ് തരത്തിലുള്ള വായ്പകള്‍ക്കും നിക്ഷേപങ്ങള്‍ക്കും ബാധകമായ ഡോക്യുമെന്റ് റിട്രീവല്‍ ചാര്‍ജുകള്‍, ചെക്ക് ബൗണ്‍സ് ചാര്‍ജുകള്‍ എന്നിവ മറ്റേതൊരു ബാങ്കിംഗ് ഡിവിഷനിലെയും പോലെ തന്നെ ഹോം ലോണിനും സമാനമാണ്ബാധകമാണ്. ലോണ്‍ ക്യാന്‍സലേഷന്‍ ചാര്‍ജുകളും പരിശോധിക്കുക. അത് ലോണ്‍ തുകയുടെ നിശ്ചിത ശതമാനമായോ ഒരു നിശ്ചിത തുകയായോ വന്നേക്കാം. ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കുന്നതിനോ നിങ്ങളുടെ രേഖകള്‍ ഫയല്‍ ചെയ്യുന്നതിനോ ഉള്ള കാലതാമസം മൂലവും പിഴയൊടുക്കേണ്ടി വന്നേക്കാം.

    Also Read- Documents Required for Home Loan| ഭവന വായ്പ നേടാൻ ആവശ്യമായ രേഖകൾ എന്തൊക്കെ?
    Published by:Rajesh V
    First published: