• HOME
  • »
  • NEWS
  • »
  • money
  • »
  • Post Office Recurring Deposit | പോസ്റ്റ് ഓഫീസിലെ റിക്കറിംഗ് ഡെപ്പോസിറ്റിനെ കുറിച്ച് അറിയാം?

Post Office Recurring Deposit | പോസ്റ്റ് ഓഫീസിലെ റിക്കറിംഗ് ഡെപ്പോസിറ്റിനെ കുറിച്ച് അറിയാം?

നിങ്ങൾക്ക് അഞ്ച് വർഷത്തേയ്ക്ക് തുടർച്ചയായി നിക്ഷേപിക്കാൻ കഴിയുന്ന ഒരു സേവിങ്സ് പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ആർ ഡി. റിക്കറിംഗ് ഡെപോസിറ്റായി നിങ്ങൾക്ക് നിക്ഷേപിക്കാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ പ്രതിമാസ തുക 100 രൂപയാണ്.

  • Last Updated :
  • Share this:
    നിക്ഷേപകർക്കിടയിൽ ഏറെ പ്രചാരമുള്ള നിക്ഷേപ പദ്ധതികളില്‍ ഒന്നാണ് പോസ്റ്റ് ഓഫീസ് സേവിങ്‌സ് അക്കൗണ്ട് (Post Office Svings Account). ഇന്ത്യയിലെ ഏത് പോസ്റ്റ് ഓഫീസില്‍ നിന്നും ഒരാൾക്ക് സേവിങ്‌സ് അക്കൗണ്ട് ആരംഭിക്കാം. പോസ്റ്റ് ഓഫീസിൽ നൽകുന്ന സേവിങ്സ് പദ്ധതികളിൽ ഏറെ ജനപ്രിയമായത് പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ് സ്‌കീം ആണ്. ഓരോ മാസത്തിലും നിശ്ചിത തീയതിയിൽ കൃത്യമായ ഒരു തുക നിങ്ങൾക്ക് നിങ്ങളുടെ അക്കൗണ്ടിൽ നിക്ഷേപിക്കാം. 5 വർഷത്തേയ്ക്ക് തുടർച്ചയായി ഈ രീതിയിൽ നിക്ഷേപിച്ചാൽ കാലാവധി കഴിയുമ്പോൾ നിക്ഷേപിച്ച തുകയും ഒപ്പം പലിശയും ലഭിക്കും. സമ്പാദ്യ ശീലം വളർത്താൻ ഏറ്റവും മികച്ച ഡെപ്പോസിറ്റ് സ്‌കീം ആണിത്. പോസ്റ്റ് ഓഫീസ് സേവിങ്‌സ് അക്കൗണ്ടുകളുടെ ചുമതല കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള തപാല്‍ വകുപ്പിനാണ്. പോസ്റ്റ് ഓഫീസ് സേവിങ്‌സ് അക്കൗണ്ടുകളിലെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് നിശ്ചയിക്കുന്നത് റിസര്‍വ് ബാങ്കാണ്.

    പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപോസിറ്റിനെ കുറിച്ചറിയാം

    നിങ്ങൾക്ക് അഞ്ച് വർഷത്തേയ്ക്ക് തുടർച്ചയായി നിക്ഷേപിക്കാൻ കഴിയുന്ന ഒരു സേവിങ്സ് പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ആർ ഡി. റിക്കറിംഗ് ഡെപോസിറ്റായി നിങ്ങൾക്ക് നിക്ഷേപിക്കാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ പ്രതിമാസ തുക 100 രൂപയാണ്. ഒരാൾക്ക് 100 രൂപയുടെ മുകളിൽ എത്ര തുകയുടെ ആർ ഡി വേണമെങ്കിലും തുടങ്ങാവുന്നതാണ്. പ്രായപൂർത്തിയായവർക്കും പ്രായപൂർത്തിയാകാത്തവർക്കും ജോയിന്റ് അക്കൗണ്ട് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും റിക്കറിംഗ് ഡെപ്പോസിറ്റ് ആരംഭിക്കാം. അഞ്ചു വർഷമാണ് ഒരു റിക്കറിംഗ് ഡെപോസിറ്റിന്റെ കാലാവധി എങ്കിലും അത്യാവശ്യം വന്നാൽ മൂന്നുവർഷത്തിനുശേഷം അക്കൗണ്ട് ക്ലോസ് ചെയ്യാവുന്നതാണ്. പോസ്റ്റ് ഓഫീസിൽ നിന്ന് നൽകുന്ന ഈ നിക്ഷേപ പദ്ധതി പ്രകാരം ഒരാൾക്ക് ഒരു പോസ്റ്റ് ഓഫീസിൽ തന്നെയോ വിവിധ പോസ്റ്റ് ഓഫീസുകളിലായോ എത്ര എക്കൗണ്ടുകൾ വേണമെങ്കിലും തുടങ്ങാവുന്നതാണ്. നിങ്ങൾ ഒരു റെക്കറിംഗ് ഡെപ്പോസിറ്റ് ആരംഭിച്ച് ഒരു വർഷത്തിനു ശേഷം അടച്ച  തുകയുടെ 50 ശതമാനം വരെ നിങ്ങൾക്ക് വായ്പ എടുക്കാൻ കഴിയും. 5.8 ശതമാനം പലിശ നിരക്കിലാണ് പോസ്റ്റ് ഓഫീസിൽ റെക്കറിംഗ് ഡെപ്പോസിറ്റ് നൽകുന്നത്.

    സാധാരണക്കാർക്കിടയിൽ റിക്കറിംഗ് ഡിപ്പോസിറ്റ് ജനപ്രീതി നേടാനുള്ള പ്രധാന കാരണം  ഉയർന്ന പലിശനിരക്കും സുരക്ഷിതത്വവുമാണ്. ഒരു റിക്കറിംഗ് ഡിപ്പോസിറ്റിന്റെ പലിശ നിരക്ക് കൃത്യമായ ഇടവേളകളിൽ പരിഷ്കരിക്കും. മറ്റു ബാങ്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ 5 വർഷത്തെ പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡിപ്പോസിറ്റാണ് ഇപ്പോൾ കൂടുതൽ ലാഭകരം.

    റെക്കറിംഗ് ഡെപ്പോസിറ്റ് ആർക്കൊക്കെ ആരംഭിക്കാം

    നിക്ഷേപിക്കാൻ താല്പര്യപ്പെടുന്നവർക്ക് ഇന്ന് വിപണിയിൽ നിരവധി മാർഗങ്ങളുണ്ട്. എന്നാൽ നിങ്ങളുടെ ആവശ്യകതകളും താല്പര്യങ്ങളും മനസിലാക്കി മാത്രം നിക്ഷേപിക്കാൻ ശ്രമിക്കുക. നിങ്ങൾ താരതമ്യേന റിസ്ക് എടുക്കാൻ ആഗ്രഹിക്കാത്ത വ്യക്തിയാണെങ്കിൽ തീർച്ചയായും നിങ്ങൾക്കുള്ള  മികച്ച നിക്ഷേപ പദ്ധതികളിൽ ഒന്നാണ് പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ്. ഒരു വ്യക്തിക്ക് ഒറ്റയ്ക്കും ജോയിന്റ് അക്കൗണ്ടായി മൂന്ന് പേർക്ക് വരെയും പ്രായപൂർത്തിയാകാത്തവർക്ക് വേണ്ടി രക്ഷകർത്താക്കൾക്കും 10 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് സ്വന്തം പേരിലും പോസ്റ്റ് ഓഫീസിൽ അക്കൗണ്ടുകൾ തുറക്കാനാകും. ഇതിന് പുറമെ നിങ്ങൾക്ക് നിങ്ങളുടെ പത്ത് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളുണ്ടെങ്കിൽ അവരുടെ പേരിലും പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട് ആരംഭിക്കാം. ഒരു വ്യക്തിയ്ക്ക് ഒന്നിലധികം അക്കൗണ്ടുകള്‍ ആരംഭിക്കുവാനും ഈ പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതിയില്‍ സാധിക്കും.

    നിക്ഷേപ തുക

    പോസ്റ്റ് ഓഫീസിൽ റെക്കറിംഗ് ഡെപ്പോസിറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് ഒരു മാസം നിക്ഷേപിക്കാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ തുക 100 രൂപയാണ്. പ്രതിമാസം കുറഞ്ഞത് 100 രൂപ നിക്ഷേപിക്കാം അല്ലെങ്കിൽ  അല്ലെങ്കിൽ 10 രൂപയുടെ ഗുണിതങ്ങളിൽ നിക്ഷേപം നടത്താം. പോസ്റ്റ് ഓഫീസിൽ റെക്കറിംഗ് ഡെപോസിറ്റിനു പരമാവധി നിക്ഷേപ പരിധിയില്ല.  

    റെക്കറിംഗ് ഡെപ്പോസിറ്റ് പലിശ നിരക്ക്

    സാധാരണ പോസ്റ്റ് ഓഫീസ് സേവിങ്‌സ് അക്കൗണ്ടുകളിലെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് നിശ്ചയിക്കുന്നത് റിസര്‍വ് ബാങ്കാണ്. പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് പലിശ നിരക്ക് ഓരോ വർഷവും മാറിക്കൊണ്ടിരിക്കും. പോസ്റ്റ് ഓഫീസ് ആർ‌ ഡി സ്കീമിനു പ്രതിവർഷം 5.8% പലിശ നിരക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നിങ്ങൾ കാലാവധി തീരുന്നതിന് മുൻപ് നിങ്ങളുടെ പോസ്റ്റ് ഓഫീസിൽ റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട് ക്ലോസ് ചെയ്യുകയാണെങ്കിൽ അത് നിങ്ങൾക്ക് ലഭിക്കുന്ന പലിശ നിരക്കിനെ ബാധിക്കും. അതായത് കാലാവധി പൂർത്തിയാകുന്നതിന് ഒരു ദിവസം മുമ്പ് നിങ്ങൾ അക്കൗണ്ട് ക്ലോസ് ചെയ്താൽ പോലും നിങ്ങളുടെ  സേവിംഗ്സ് അക്കൗണ്ട് പലിശ നിരക്കിനെ അത് ബാധിക്കും.

    കാലാവധി

    നിങ്ങളുടെ പോസ്റ്റ് ഓഫീസ് ആർ ‌ഡി അക്കൌണ്ടിന്റെ കാലാവധി പോസ്റ്റ് ഓഫീസ് ആർ‌ഡി അക്കൗണ്ട് തുറക്കുന്ന തീയതി മുതൽ 5 വർഷമാണ്. നിങ്ങൾ ഒരു റെക്കറിംഗ് ഡെപ്പോസിറ്റ് ആരംഭിച്ച് 5 വർഷത്തിനുള്ളിൽ നിങ്ങളുടെ അക്കൗണ്ടിന്റെ കാലാവധി അവസാനിക്കും. നിങ്ങളുടെ ആർ ഡി അക്കൗണ്ടിന്റെ കാലാവധി പൂർത്തിയായ തീയതി മുതൽ നിക്ഷേപം നടത്താതെ തന്നെ 5 വർഷം വരെ നിങ്ങൾക്ക് ആർ‌ ഡി അക്കൗണ്ട് നിലനിർത്താം. ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെട്ട പോസ്റ്റോഫീസിൽ അപേക്ഷ നൽകി നിങ്ങൾക്ക് നിങ്ങളുടെ അക്കൗണ്ട് 5 വർഷത്തേക്ക് കൂടി നീട്ടാം. നിങ്ങളുടെ അക്കൗണ്ട് നീട്ടുന്ന സമയത്തും അക്കൗണ്ട് തുറന്ന സമയത്തെ പലിശ നിങ്ങൾക്ക് ലഭിക്കും. അതിനു ശേഷം എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് നിങ്ങളുടെ അക്കൗണ്ട് ക്ലോസ് ചെയ്യാവുന്നതാണ്.

    ഓൺലൈൻ സേവനം

    നിങ്ങൾ പോസ്റ്റ് ഓഫീസിൽ സേവിങ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നുണ്ടെകിൽ കൂടുതൽ ഫലപ്രദമായ മാർഗമാണ് ഓൺലൈൻ നിക്ഷേപം. പോസ്റ്റ് ഓഫീസ് ആര്‍ ഡികളില്‍ ഇനി ഓണ്‍ലൈനായും നിക്ഷേപിക്കാം. ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് (ഐപിപിബി) ആപ്പ് വഴിയാണ് ഈ സേവനം ലഭ്യമാകുക. ഈ ആപ്പു വഴി ആര്‍ഡിയിലേയ്ക്കുള്ള പ്രതിമാസ നിക്ഷേപതുക നിങ്ങൾക്ക് കൈമാറാം. ഐപിപിബി ആപ്പ് വഴി ഓൺലൈൻ ആയി റിക്കറിംഗ് ഡെപോസിറ്റിൽ നിക്ഷേപിക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. ആദ്യമായി നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും നേരിട്ട് നിങ്ങൾക്ക് ഐപിപിബി അക്കൗണ്ടിലേയ്ക്ക് പണമിടാൻ സാധിക്കും. ഡിഒപി പ്രൊഡക്ട് എന്ന വിഭാഗം ഓപ്പൺ ചെയ്ത് റിക്കറിങ് ഡെപ്പോസിറ്റ് സെലക്ട് ചെയ്യുക. തുടർന്ന് നിങ്ങളുടെ  ആര്‍ഡി അക്കൗണ്ട് നമ്പര്‍ നൽകുക. അതിനുശേഷം ഡിഒപി കസ്റ്റമര്‍ ഐഡിയും. തുടർന്ന് ഇന്‍സ്റ്റാള്‍മന്റ് കാലാവധിയും തുകയും നല്കാൻ ആവശ്യപ്പെടും. ഓപ്ഷനുകളിൽ നിന്നും ഇവ തിരഞ്ഞെടുത്ത് നൽകുക. നിങ്ങൾ പണം കൈമാറിയാല്‍ ഐപിപിബി ആപ്പ് വഴി നിങ്ങള്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കും. കൂടാതെ പോസ്റ്റ് ഓഫീസിൽ നിന്നുമുള്ള പേയ്മെന്റ്റ് നോട്ടിഫിക്കേഷനും ലഭിക്കും. ഓൺലൈൻ ആയി പണമടയ്ക്കുന്നത് വഴി നിങ്ങൾക്ക് ദീര്‍ഘനേരം പോസ്റ്റ് ഓഫീസ് കൗണ്ടറിനുമുന്നില്‍ വരി നില്‍ക്കാതെ തന്നെ ആര്‍ ഡിയിലേയ്ക്ക് പണമടയ്ക്കാൻ സാധിക്കും.

    Also Read- Recurring Deposit| റിക്കറിംഗ് ഡെപ്പോസിറ്റ് സ്കീമിന് കീഴിലുള്ള പലിശ എങ്ങനെയാണ് കണക്കാക്കുന്നത്?
    Published by:Rajesh V
    First published: