നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Cryptocurrency | ക്രിപ്റ്റോകറൻസിയിൽ നിക്ഷേപം നടത്താൻ ആഗ്രഹമുണ്ടോ? ZebPay വഴി നിക്ഷേപം നടത്തുന്നത് എങ്ങനെ?

  Cryptocurrency | ക്രിപ്റ്റോകറൻസിയിൽ നിക്ഷേപം നടത്താൻ ആഗ്രഹമുണ്ടോ? ZebPay വഴി നിക്ഷേപം നടത്തുന്നത് എങ്ങനെ?

  ക്രിപ്‌റ്റോകറൻസിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു വർഷമായിരുന്നു 2021.

  • Share this:
   ക്രിപ്‌റ്റോകറൻസിയെ (Cryptocurrency) സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു വർഷമാണ് 2021. ഈ വർഷം ക്രിപ്‌റ്റോ ഉപയോഗിച്ച് മൂല്യഇടപാടുകൾ നടത്താനും വാങ്ങാനും ഉപയോഗിക്കാവുന്ന എൻഎഫ്ടി, മെറ്റാവേഴ്സ് (metaverse) പോലുള്ള ആപ്ലിക്കേഷനുകളും ഉയർന്നു വന്നു.

   നിങ്ങൾക്ക് ക്രിപ്റ്റോകറൻസിയിൽ നിക്ഷേപം നടത്താൻ പ്ലാൻ ഉണ്ടോ? എങ്കിൽ അതിന് മുമ്പ്, നിങ്ങൾ ഉത്തരം നൽകേണ്ട ഏറ്റവും അടിസ്ഥാനപരമായ ചോദ്യങ്ങളിലൊന്ന്, നിങ്ങൾ അധ്വാനിച്ച് ഉണ്ടാക്കിയ പണം ഏത് ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചിലാണ് നിക്ഷേപിക്കാൻ പോകുന്നത് എന്നതാണ്. ആ ഒരൊറ്റ തീരുമാനത്തിലൂടെ നിങ്ങളുടെ ക്രിപ്‌റ്റോകറൻസി നിക്ഷേപത്തിന്റെ ഗതി നിശ്ചയിക്കാനാകും.

   എന്താണ് ക്രിപ്‌റ്റോകറൻസി എക്സ്ചേഞ്ച്?
   എന്താണ് ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ച് എന്ന് ആദ്യം മനസ്സിലാക്കാം. ഒരു ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ച്, ക്രിപ്‌റ്റോ അസറ്റുകൾ വാങ്ങാനും വ്യാപാരം ചെയ്യാനും ഉപഭോക്താക്കളെ അനുവദിക്കുന്ന ഒരു ബിസിനസ്സ് അല്ലെങ്കിൽ കമ്പനിയാണ്. പരമ്പരാഗത ബാങ്ക് അക്കൗണ്ടുകളിൽ നിന്നോ
   യുപിഐ (UPI) പോലുള്ള മറ്റ് പേയ്‌മെന്റ് രീതികളിൽ നിന്നോ ഇന്ത്യൻ രൂപ പോലുള്ള പരമ്പരാഗത കറൻസി ഉപയോഗിച്ച് ക്രിപ്‌റ്റോ അസറ്റുകൾ വാങ്ങാൻ എക്‌സ്‌ചേഞ്ച് ഉപഭോക്താവിനെ സഹായിക്കുന്നു.

   ഒരു ശരിയായ എക്സ്ചേഞ്ച് അല്ല നിങ്ങൾ വ്യാപാരം നടത്താൻ തിരഞ്ഞെടുക്കുന്നതെങ്കിൽ ക്രിപ്‌റ്റോകറൻസി വാങ്ങൽ നിങ്ങളെ ചിലപ്പോൾ കുഴപ്പിച്ചേക്കാം. ഇന്ത്യയിൽ ക്രിപ്‌റ്റോ നിക്ഷേപം നടത്താൻ നിങ്ങൾക്ക് ഉപയോഗിക്കാനാകുന്ന മികച്ച എക്‌സ്‌ചേഞ്ചുകളിലൊന്ന് പരിചയപ്പെടാം. സെബ്പേ (ZebPay) എന്നാണ് ഈ എക്സ്ചേഞ്ചിന്റെ പേര്. സെബ്പേയുടെ ചില സവിശേഷതകൾ എന്തൊക്കൊയാണെന്ന് നോക്കാം.

   Also read- Bank Holidays in January 2022 | അടുത്ത മാസം 16 ദിവസങ്ങളിൽ ബാങ്കുകൾ പ്രവർത്തിക്കില്ല; വിശദാംശങ്ങൾ

   നിക്ഷേപം ആരംഭിക്കാൻ തടസ്സങ്ങളില്ല
   പല പുതിയ ക്രിപ്‌റ്റോ അസറ്റ് ഉപയോക്താക്കൾക്കും ഉള്ള ഒരു പ്രധാന മിഥ്യാ ധാരണ നിക്ഷേപം നടത്തുമ്പോൾ ഒരു നാണയം മുഴുവനായും വാങ്ങണം എന്നതാണ്. നിലവിൽ ഒരു ബിറ്റ്കോയിൻ നാണയത്തിന്റെ വില 36.5 ലക്ഷം രൂപയാണ്. ഒരു നാണയത്തിന് ഏകദേശം 3 ലക്ഷം രൂപ വില വരുന്ന ക്രിപ്റ്റോകറൻസിയാണ് ഈഥർ. ഇത്രയും ഉയർന്ന നിരക്ക് കാണുമ്പോൾ തന്നെ പലരും നിക്ഷേപം നടത്താതെ പിൻവലിയാറുണ്ട്. എന്നാൽ
   സെബ്പേ ഉപയോഗിച്ച്, ഒരാൾക്ക് അവരുടെ ഇഷ്ടാനുസരണം ഏത് ക്രിപ്റ്റോയിലും 100 രൂപ മുതൽ നിക്ഷേപം ആരംഭിക്കാം. ക്രിപ്‌റ്റോ അസറ്റുകളെക്കുറിച്ച് ഒരു തുടക്കക്കാരനെന്ന നിലയിൽ പഠിക്കാനും വിപണിയിലെ ചാഞ്ചാട്ടങ്ങളെക്കുറിച്ച് മനസ്സിലാക്കാനും കൂടുതൽ നിക്ഷേപം നടത്താനുമുള്ള ആത്മവിശ്വാസം നേടാനും ഇത് ഉപഭോക്താക്കളെ സഹായിക്കും.

   ഇതിനായി നിങ്ങളുടെ സെബ്പേ വാലറ്റിൽ പണം നിക്ഷേപിക്കുക. തുടർന്ന് ഇഷ്ടാനുസരണം ക്രിപ്റ്റോ വാങ്ങുക. സെബ്പേയുടെ വിവിധ ഫീച്ചറുകൾ ഉപയോഗിച്ച് നിങ്ങളുടെ പോർട്ട്ഫോളിയോ വളരുന്നത് കാണാനും സാധിക്കും.

   Also Read-Education Loan| വിദ്യാഭ്യാസ വായ്പയില്‍ ഉള്‍പ്പെടുന്ന ചെലവുകള്‍: വായ്പയെടുക്കുന്നതിനു മുമ്പ് ഇത് കൂടി അറിഞ്ഞിരിക്കണം

   60ലധികം ക്രിപ്‌റ്റോകറൻസികൾ ഉപയോഗിച്ച് നിങ്ങളുടെ സ്വന്തം പോർട്ട്‌ഫോളിയോ വളർത്താം.

   ഇന്ന് ആയിരക്കണക്കിന് ക്രിപ്‌റ്റോ അസറ്റുകൾ നിലവിലുണ്ട്. ഇതിൽ ചിലത് മാത്രമേ പലർക്കും അറിയൂ. അല്ലെങ്കിൽ ഇവ മാത്രമേ ചർച്ച ചെയ്യപ്പെടുന്നുള്ളൂ എന്നതാണ് വാസ്തവം. ഒരു നല്ല ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ച് മികച്ച 10 ക്രിപ്‌റ്റോകറൻസികളേക്കാൾ കൂടുതൽ ഓപ്ഷനുകൾ ഉപഭോക്താക്കൾക്ക് നൽകണം. അതുകൊണ്ട് തന്നെയാണ് സെബ്പേ പോലുള്ള എക്സ്ചേഞ്ചുകൾ പല സാമ്പത്തിക വിദഗ്ധരും ശുപാർശ ചെയ്യുന്നത്. സെബ്പേ ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ച് ഒരൊറ്റ ക്രിപ്‌റ്റോ ഉപയോഗിച്ച് അല്ലെങ്കിൽ 60 വ്യത്യസ്ത ക്രിപ്‌റ്റോകൾ ഉപയോഗിച്ച് പോർട്ട്‌ഫോളിയോ നിർമ്മിക്കാൻ നിങ്ങളെ അനുവദിക്കുന്നു. ഇത് നിക്ഷേപം നടത്താൻ നിങ്ങൾക്ക് കൂടുതൽ ഓപ്ഷനുകൾ നൽകുന്നു.

   നിങ്ങൾ തിരഞ്ഞെടുത്ത ക്രിപ്‌റ്റോകൾക്ക് 0.5% മുതൽ 6% വരെയുള്ള പ്രതിദിന വരുമാനത്തിന് അർഹതയുണ്ട്. അതായത് നിങ്ങളുടെ സെബ്പേ അക്കൗണ്ട് ഒരു സാധാരണ ബാങ്ക് അക്കൗണ്ടായി സങ്കൽപ്പിക്കുക. അതിൽ നിങ്ങളുടെ ക്രിപ്‌റ്റോ നിക്ഷേപിക്കുന്നതിന് പലിശ ലഭിക്കും. സെബ്‌പേയുടെ എക്‌സ്‌ക്ലൂസീവ് ഫീച്ചർ ഉപയോഗിച്ച് നിങ്ങൾക്ക് ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചിലേക്ക് കടം കൊടുക്കാനും നിങ്ങളുടെ നിക്ഷേപങ്ങളിൽ നിന്ന് കൂടുതൽ വരുമാനം നേടാനും സാധിക്കും. ഇത് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് നോക്കാം.

   Also read- PPF Account Opening | പോസ്റ്റ് ഓഫീസിൽ പിപിഎഫ് അക്കൗണ്ട് തുറക്കുന്നത് എങ്ങനെ?

   ഒരു ഓപ്പൺ ടേം അല്ലെങ്കിൽ ഒരു നിശ്ചിത സമയത്തേയ്ക്ക് നിങ്ങളുടെ ക്രിപ്റ്റോ എക്സ്ചേഞ്ചിന് വായ്പ നൽകാവുന്നതാണ്. ഓപ്പൺ ടേം അനുസരിച്ച് നിങ്ങളുടെ ക്രിപ്‌റ്റോ അസറ്റിൽ അതത് ദിവസം ബാധകമായ വരുമാനം നിങ്ങൾക്ക് ലഭിക്കും. റിട്ടേണുകൾ ദിവസേന ഡെപ്പോസിറ്റ് ചെയ്യും, നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് നിക്ഷേപം പിൻവലിക്കാം.

   നിശ്ചിത കാലയളവിന് കീഴിൽ, അതായത് 7 ദിവസം, 30 ദിവസം, 60 ദിവസം അല്ലെങ്കിൽ 90 ദിവസം എന്നിങ്ങനെയുള്ള കാലയളവിലേക്ക് നിങ്ങളുടെ ക്രിപ്‌റ്റോ കടം കൊടുക്കാനായി തിരഞ്ഞെടുക്കാം. നിങ്ങൾ തിരഞ്ഞെടുക്കുന്ന കാലയളവ് അനുസരിച്ച് റിട്ടേണുകളുടെ നിരക്ക് വ്യത്യാസപ്പെടും. റിട്ടേണുകളും നിങ്ങളുടെ നിക്ഷേപവും കാലാവധിയുടെ അവസാനത്തിൽ നിങ്ങളുടെ ട്രേഡിംഗ് വാലറ്റിൽ നിക്ഷേപിക്കും.

   അതായത് സാധാരണ ഫിക്സഡ് ഡെപ്പോസിറ്റ് അക്കൗണ്ടിന് സമാനമായ രീതിയിൽ ഇവ പ്രവർത്തിക്കുന്നു. നിങ്ങളുടെ നിക്ഷേപങ്ങളിൽ കൂടുതൽ വരുമാനം നേടുന്നതിന് ക്രിപ്‌റ്റോ, എക്‌സ്‌ചേഞ്ചിന് കടം കൊടുക്കുന്നത് മികച്ച ഒരു മാർഗം തന്നെയാണ്. ഇത് സെബ്പേയുടെ ഒരു പ്രധാന സവിശേഷതയാണ്.

   2014ൽ സ്ഥാപിതമായ ഇന്ത്യയിലെ ഏറ്റവും പഴയ ക്രിപ്റ്റോകറൻസി എക്‌സ്‌ചേഞ്ചുകളിലൊന്നാണ് സെബ്പേ എന്ന് ഇന്ത്യൻ നിക്ഷേപകരിൽ 66 ശതമാനത്തിലധികവും വിശ്വസിക്കുന്നു. എക്‌സ്‌ചേഞ്ചിന്റെ വിശ്വാസത്തെയും സുരക്ഷയെയും അടിസ്ഥാനമാക്കിയാകണം നിങ്ങൾ ക്രിപ്‌റ്റോകറൻസി പ്ലാറ്റ്‌ഫോം തിരഞ്ഞെടുക്കേണ്ടത്. ഇക്കാര്യത്തിലും രാജ്യത്തെ പകുതിയിലധികം ക്രിപ്‌റ്റോ നിക്ഷേപകരും സെബ്പേയെ വിശ്വസിക്കുന്നു.

   2021 ഇന്ത്യയിൽ ക്രിപ്‌റ്റോകറൻസിയെ സംബന്ധിച്ചിടത്തോളം സംഭവബഹുലമായ ഒരു വർഷമായിരുന്നു. കഴിഞ്ഞ വർഷം പ്രധാന ക്രിപ്‌റ്റോ കറൻസിയായ ബിറ്റ്‌കോയിൻ (Bitcoin) എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. ഇതോടെ പ്രധാന സ്ഥാപനങ്ങളെല്ലാം ക്രിപ്റ്റോകറൻസികൾ വാങ്ങുന്നതിലും വർദ്ധനവ് രേഖപ്പെടുത്തി. ഇതോടെ ക്രിപ്‌റ്റോയോടുള്ള ഇന്ത്യൻ ജനതയുടെ താൽപ്പര്യവും വർദ്ധിച്ചതായാണ് നിരീക്ഷകരുടെ വിലയിരുത്തൽ.
   Published by:Naveen
   First published: