ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില(Fuel Price) വര്‍ധനവിന് പിന്നാലെ വീട്ടാവശ്യത്തിനുള്ള പാചകവാതക വിലയും(LPG Price) വര്‍ധിപ്പിച്ചു. സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. കൊച്ചിയിലെ വില 956 രൂപയായി. 2021 ഒക്ടോബര്‍ ആറിന് ശേഷം ആദ്യമായിട്ടാണ് ഗാര്‍ഹിക പാചകവാതകത്തിന് വില വര്‍ധിപ്പിക്കുന്നത്. അഞ്ചു കിലോയുടെ ചെറിയ സിലിണ്ടറിന്റെ വില 13 രൂപ കൂടി 352 രൂപയായി. നേരത്തെ വാണിജ്യ ആവശ്യത്തിനുള്ള സിലണ്ടറിന്റെ വിലയില്‍ വര്‍ദ്ധനവ് വരുത്തിയിരുന്നു.
അതേസമയം പെട്രോള്‍-ഡീസല്‍ വിലയും വര്‍ധിപ്പിച്ചിരുന്നു. പുതിയ നിരക്കുകള്‍ ഇന്നു പ്രാബല്യത്തില്‍ എത്തി. അഞ്ചു സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് വര്‍ധനവ്.
ക്രൂഡ് ഓയില്‍ വിലയിലും വന്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. 7 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ക്രൂഡിന് 117 ഡോളറാണ് അന്താരാഷ്ട്ര വിപണിയിലെ ഇപ്പോഴത്തെ വില.
തിരുവനന്തപുരം: പെട്രോള്‍ - 107.31 ഡീസല്‍ - 94.41 കൊച്ചി: പെട്രോള്‍- 105.18 ഡീസല്‍-92.40 കോഴിക്കോട്: പെട്രോള്‍ -105.45 ഡീസല്‍ - 92.61 എന്നിങ്ങനെയാണ് പുതിയ വില.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.