• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഒപെക് രാജ്യങ്ങളോട് എണ്ണവില കുറയ്ക്കാനാവശ്യപ്പെട്ട് ട്രംപ്

news18india
Updated: July 5, 2018, 6:57 PM IST
ഒപെക് രാജ്യങ്ങളോട് എണ്ണവില കുറയ്ക്കാനാവശ്യപ്പെട്ട് ട്രംപ്
news18india
Updated: July 5, 2018, 6:57 PM IST
വാഷിംഗ്ടൺ: അസംസ്കൃത എണ്ണ വില വർധിക്കുന്നതിൽ ഒപെക് രാജ്യങ്ങളെ കുറ്റപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഉടൻതന്നെ എണ്ണവില കുറയ്ക്കണമെന്നും ട്വിറ്ററിലൂടെ അദ്ദേഹം ആവശ്യപ്പെട്ടു.

വാതക വില ഉയരുന്ന കാര്യം ഒപെക് രാജ്യങ്ങൾ മറക്കരുത്. സഹായിക്കാനായി അവർ ഒന്നും ചെയ്യുന്നില്ല. വില കുറയ്ക്കണം- ട്രംപ് ട്വീറ്റിൽ ആവശ്യപ്പെടുന്നു.

അടുത്തിടെ മുതൽ പെട്രോളിയം രാജ്യങ്ങളെ ട്രംപ് വിമർശിച്ച് വരികയാണ്. വാതക വില വർധന ട്രംപിന് തലവേദനയായ സാഹചര്യത്തിലാണിത്. ഒപെക് രാജ്യങ്ങളില്‍ ഏറ്റവും വലിയ അംഗമായ സൗദി അറേബ്യ എണ്ണവില കുറയ്ക്കുന്നതിന് വേണമെങ്കിൽ കൂടുതൽ എണ്ണ ഉത്പാദിപ്പിക്കാമെന്ന് ഉറപ്പു നൽകിയെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.

നേരത്തെ യൂറോപ്യൻ രാജ്യങ്ങളോട് ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു.
First published: July 5, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍