കുപ്പിവെള്ളത്തിന് ഇനി 13 രൂപ നൽകിയാൽ മതി; സർക്കാർ ഉത്തരവ് ഇറങ്ങി

Drinking water at Rs 13 | ഉത്തരവു പ്രകാരം കുപ്പിവെള്ളം വിൽക്കുന്ന എല്ലാ കമ്പനികളും പരമാവധി വില 13 രൂപ എന്ന് പാക്കേജിൽ മുദ്രണം ചെയ്യേണ്ടതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്

News18 Malayalam | news18-malayalam
Updated: March 3, 2020, 6:54 PM IST
കുപ്പിവെള്ളത്തിന് ഇനി 13 രൂപ നൽകിയാൽ മതി; സർക്കാർ ഉത്തരവ് ഇറങ്ങി
water
  • Share this:
തിരുവനന്തപുരം: കുപ്പിവെള്ളത്തിന് ലിറ്ററിന് പരമാവധി വില 13 രൂപ രൂപയായി നിശ്ചയിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചതാണ് ഇക്കാര്യം. ഉത്തരവു പ്രകാരം കുപ്പിവെള്ളം വിൽക്കുന്ന എല്ലാ കമ്പനികളും പരമാവധി വില 13 രൂപ എന്ന് പാക്കേജിൽ മുദ്രണം ചെയ്യേണ്ടതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിൽ കൂടുതൽ വില ഈടാക്കുന്ന കമ്പനികൾക്കെതിരെ നിയമ നടപടികൾ എടുക്കുന്നതായിരിക്കുമെന്നും ഉത്തരവിലുണ്ട്.

1986-ലെ അവശ്യവസ്തു നിയന്ത്രണ നിയമ പ്രകാരം 19/07/2019ൽ കുപ്പിവെള്ളം അവശ്യവസ്തുവാക്കിക്കൊണ്ടുള്ള വിജ്ഞാപനമാണ് സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നത്. അവശ്യവസ്തുക്കളുടെ വിലനിയന്ത്രണം സർക്കാരിൽ നിക്ഷിപ്തമായതിനാൽ, കുപ്പിവെള്ള നിർമ്മാതാക്കളും വ്യാപാരി വ്യവസായി സംഘടനകളുടെ നേതാക്കളുമായി ചർച്ച ചെയ്ത് വില ലിറ്ററിനു 13 രൂപയാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. അതുപ്രകാരമുള്ള ഉത്തരവാണ് ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുന്നത്.

500 മില്ലി ലിറ്റർ താഴെയുള്ള അളവിൽ കുപ്പിവെള്ളം വിൽക്കുന്നത് നിരോധിച്ചതായും ഉത്തരവിലുണ്ട്. Extended Producers Responsibility പ്ലാൻ കേരളത്തിലെ എല്ലാ കുപ്പിവെള്ള നിർമ്മാതാക്കൾക്കും ബാധകമാക്കിയിട്ടുണ്ട്. കടുത്ത വേനലിലോട്ട് കേരളം കടക്കുന്ന ഈ സമയത്ത് കുപ്പിവെള്ളത്തിൻ്റെ വില കുറയ്ക്കുന്നത് ജനങ്ങൾക്ക് ഉപകാരപ്രദമായ തീരുമാനമാകുമെന്ന് മുഖ്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

കുപ്പിവെള്ള കമ്പനികളുടെ എതിർപ്പ് വകവെക്കാതെയാണ് വില കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചത്. കുപ്പിവെള്ളത്തെ അവശ്യവസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് വില കുറച്ചത്. ഇതുസംബന്ധിച്ച ഭക്ഷ്യവകുപ്പിന്‍റെ ഫയലിൽ ഇക്കഴിഞ്ഞ ഫെബ്രുവരി 13നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പുവെച്ചത്. ആറു രൂപയിൽ താഴെ മാത്രം നിർമാണച്ചെലവുള്ള കുപ്പിവെള്ളം ശരാശരി എട്ട് രൂപയ്ക്കാണ് കമ്പനികൾ കടകളിലെത്തിക്കുന്നത്. ഇതിന് 12 രൂപ ലാഭമെടുത്താണ് വ്യാപാരികൾ വിൽക്കുന്നത്.

Read Also: കുപ്പിവെള്ളത്തിന് ഇനി 13 രൂപ; കമ്പനികളുടെ എതിർപ്പ് വകവെക്കാതെ സർക്കാർ

വിലനിയന്ത്രണം കൂടാതെ കുപ്പിവെള്ളത്തിന്‍റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുള്ള നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ട്. ബിഐഎസ് ഗുണനിലവാരമുള്ള കുപ്പിവെള്ളം മാത്രമെ ഇനിമുതൽ വിൽക്കാൻ പാടുള്ളുവെന്നാണ് നിർദ്ദേശം. ഇതോടെ അനധികൃത കമ്പനികൾ പൂട്ടിപ്പോകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. നിലവിൽ സംസ്ഥാനത്ത് 220 പ്ലാന്‍റുകളാണ് ബിഐഎസ് അനുമതിയോടെ പ്രവർത്തിക്കുന്നത്.

കുപ്പിവെള്ളത്തിന്‍റെ വില നിയന്ത്രിക്കാൻ 2018 മെയ് പത്തിനാണ് സർക്കാർ തീരുമനിച്ചത്. ചില കമ്പനികൾ ഇതിന് തയ്യാറായെങ്കിലും വൻകിട കമ്പനികൾ സർക്കാർ നിർദേശം അംഗീകരിക്കാൻ തയ്യാറായില്ല. കുപ്പിവെള്ളത്തിന്‍റെ കുറഞ്ഞവില 15 രൂപയാക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ഇതോടെ കുപ്പിവെള്ളത്തിന്‍റെ വില നിയമയുദ്ധത്തിലേക്ക് മാറി. ഇതോടെയാണ് അവശ്യസാധന വിലനിയന്ത്രണ നിയമത്തിന്‍റെ പരിധിയിൽ കൊണ്ടുവന്ന് സർക്കാർ വിലകുറച്ചത്.
First published: March 3, 2020, 6:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading