• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഉണക്കമീന്‍ വാങ്ങാം ഓണ്‍ലൈനിലൂടെ

news18
Updated: April 2, 2018, 10:11 PM IST
ഉണക്കമീന്‍ വാങ്ങാം ഓണ്‍ലൈനിലൂടെ
news18
Updated: April 2, 2018, 10:11 PM IST
കൊല്ലം: തീരദേശ വികസന കോര്‍പറേഷന്‍ ഓണ്‍ലൈനായി നടത്തുന്ന ഉണക്കമീന്‍ കച്ചവടം കൂടുതല്‍ സജീവമാക്കാനുള്ള ഒരുക്കത്തിലാണ്. മുന്‍പ് മൂന്ന് തരത്തിലുള്ള ഉണക്ക മീനുകൾ കോര്‍പറേഷന്‍ ഓണ്‍ലൈന്‍ വഴി വിറ്റിരുന്നു. അഞ്ചിനം ഉല്‍പന്നങ്ങള്‍കൂടി ഏപ്രില്‍ 15 മുതല്‍ വിപണിയിലിറക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ.

നല്ല നിലവാരമുള്ള ഉണക്കമീനിന്‌ ആവശ്യക്കാരും ഏറെയാണ്. ഈ സാധ്യത മനസ്സിലാക്കിയാണ് കോര്‍പറേഷന്റെ പുതിയ തീരുമാനം. ഉണക്ക ചെമ്മീന്‍, നെത്തോലി എന്നിവക്കുപുറമെ സ്രാവ്, കാരല്‍ (മുള്ളന്‍), മാന്തളിര്‍ എന്നിവകൂടി ഓണ്‍ലൈന്‍ വിപണിയിലെത്തിക്കാനാണ് പുതിയ പദ്ധതി.

പാഴ്‌സല്‍ വഴിയായിരുന്നു കച്ചവടം പുരോഗമിച്ചത്. എന്നാൽ പിന്നീട് പാഴ്‌സല്‍ സർവ്വീസ് കാര്യക്ഷമമാവാത്തതിനാൽ ഓഡര്‍ ചെയ്‌തവരില്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് ഓണ്‍ലൈന്‍ വില്‍പ്പന ഇടയ്ക്ക് നിര്‍ത്തിവെച്ചിരുന്നു. ഇപ്പോള്‍ പോസറ്റല്‍ ഡിപ്പാര്‍ടമെന്റുമായി ചേര്‍ന്ന് പുതിയ ഓണ്‍ലൈന്‍ വില്‍പന നടത്താനാണ് തീരുമാനം. www. drishkeala.com എന്ന വെബ് സൈറ്റ് വഴി പണമടച്ച്‌ ഓര്‍ഡര്‍ നല്‍കിയാല്‍ ഉണക്ക മീന്‍ ഇനി വീട്ടിലെത്തും.
First published: March 27, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍