നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • ഇ-കൊമേഴ്സ് കമ്പനികൾ വിദേശ നിക്ഷേപ നയം ലംഘിച്ച് വിപണിപിടിക്കുന്നു; പ്രധാനമന്ത്രിയോട് CAIT

  ഇ-കൊമേഴ്സ് കമ്പനികൾ വിദേശ നിക്ഷേപ നയം ലംഘിച്ച് വിപണിപിടിക്കുന്നു; പ്രധാനമന്ത്രിയോട് CAIT

  ചെറുകിട വ്യാപാരത്തിന് ഇ കൊമേഴ്സ് വമ്പൻമാർ തടസം സൃഷ്ടിക്കുന്നുവെന്നും സിഎഐടി ചൂണ്ടിക്കാട്ടുന്നു

  News18 Malayalam

  News18 Malayalam

  • Share this:
   ആമസോണും ഫ്ളിപ്പ് കാർട്ടും ഉൾപ്പെടെയുള്ള ഇ- കൊമേഴ്സ് കമ്പനികൾ തെറ്റായ വ്യാപാര തന്ത്രങ്ങൾ വഴി വിപണിയിലെ കുത്തക നേടുന്നുവെന്ന് വ്യാപാരികളുടെ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രഡേഴ്‌സ് (സിഎഐടി). വിദേശ നിക്ഷേപ നയം ലംഘിച്ച് പ്രവർത്തിക്കുക വഴി ചെറുകിട വ്യവസായത്തെ തകർക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ സിഎഐടി ചൂണ്ടിക്കാട്ടി. വർഷങ്ങളായി ആമസോണിനെയും ഫ്ളിപ്പ്കാർട്ടിനെയും എതിർക്കുന്ന കോൺഫെഡറേഷൻ, ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ ഓൺലൈൻ വഴി പ്രവർത്തിക്കുന്ന ചെറുകിട വ്യാപാരങ്ങളുടെ പ്രവർത്തനം തടസപ്പെടുമെന്നും കത്തിൽ ചൂണ്ടിക്കാട്ടി.

   Also Read- PM Kisan| പിഎം കിസാൻ പദ്ധതി: അടുത്ത ഗഡു പണം ഡിസംബറിൽ; പട്ടികയില്‍ പേരുണ്ടോ എന്നറിയണ്ടേ?

   സർക്കാർ നയത്തിന്റെയും നിയമങ്ങളുടെ സത്ത സംരക്ഷിക്കുന്നതിൽ വിവിധ സർക്കാർ വിഭാഗങ്ങൾ പരാജയപ്പെട്ടുവെന്നും ഇത് നിർഭാഗ്യകരമാണെന്നും കോൺഫെഡറേഷൻ ചൂണ്ടിക്കാട്ടി. എഫ്ഡിഐ നയം അനുസരിച്ച് അനുവദനീയമല്ലാത്ത രീതിയിലുള്ള പ്രവർത്തനങ്ങൾക്കെതിരെ ഏറെ നാളായി കോൺഫെഡറേഷൻ പരാതി ഉന്നയിക്കുകയാണ്. ആമസോണും ഫ്ളിപ്പ് കാർട്ടും വിദേശ നിക്ഷേപ ചട്ടങ്ങൾ ലംഘിച്ചുവെന്നും കോൺഫെഡേറഷൻ ചൂണ്ടിക്കാട്ടുന്നു.

   Also Read-  നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു

   ഇ-കൊമേഴ്‌സ് കമ്പനികളോട് എഫ്ഡിഐയുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സൂക്ഷിക്കണമെന്ന് മോദി സർക്കാർ കഴിഞ്ഞ വർഷം ആവശ്യപ്പെട്ടിരുന്നു. വിദേശ വിനിമയുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ ഭേദഗതി വരുത്തി 2019 ഡിസംബർ അഞ്ചിന് ധനമന്ത്രാലയം വിജ്‍ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇ- കൊമേഴ്സ് കമ്പനികൾ നേരിട്ടോ അല്ലാതെയോ ഉത്പന്നങ്ങളുടെ വിലയേയോ ഉത്പന്ന കൈമാറ്റ രീതികളെയോ സ്വാധീനിക്കരുതെന്ന് ഉപഭോക്തൃ ചട്ട കരട് ഭേദഗതിയിൽ നിർദേശിച്ചിരുന്നു. കുത്തക ഇ-കൊമേഴ്സ് കമ്പനികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നും രാജ്യത്തെ ഇ-കൊമേഴ്സ് വ്യാപാരത്തെ നിരീക്ഷിക്കാൻ റഗുലേറ്ററി അതോറിറ്റിക്ക് രൂപം നൽകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
   Published by:Rajesh V
   First published: