നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • E-pan ഇ-പാൻ പത്ത് മിനിറ്റിനുള്ളിൽ ഡൗൺലോഡ് ചെയ്യാം; എങ്ങനെയന്നല്ലേ?

  E-pan ഇ-പാൻ പത്ത് മിനിറ്റിനുള്ളിൽ ഡൗൺലോഡ് ചെയ്യാം; എങ്ങനെയന്നല്ലേ?

  പാൻ കാർഡ് ഉൾപ്പെടെയുള്ള സർക്കാർ രേഖകൾക്ക് വേണ്ടിയുള്ള അപേക്ഷകൾ ഇപ്പോൾ നിങ്ങൾക്ക് ഓൺലൈൻ ആയി സമർപ്പിക്കാൻ കഴിയും.

  Pan Card

  Pan Card

  • Share this:
   സർക്കാർ ഓഫീസിൽ നിന്ന് ഒരു രേഖ ലഭിക്കുന്നതിന് പിന്നിലെ കഷ്ടപ്പാട് എത്രയാണെന്ന് ഒന്നാലോചിച്ചു നോക്കൂ. എന്നാൽ ഇനി മുതൽ ആ ബുദ്ധിമുട്ടിൽ നിന്ന് കുറെയൊക്കെ നിങ്ങൾക്ക് മോചനം നേടാം. പാൻ കാർഡ് ഉൾപ്പെടെയുള്ള സർക്കാർ രേഖകൾക്ക് വേണ്ടിയുള്ള അപേക്ഷകൾ ഇപ്പോൾ നിങ്ങൾക്ക് ഓൺലൈൻ ആയി സമർപ്പിക്കാൻ കഴിയും. പാൻ കാർഡിന്റെ വെരിഫിക്കേഷനും ഇപ്പോൾ ഓൺലൈൻ ആയി ചെയ്യാവുന്നതാണ്. അതിനായി നിങ്ങൾ https://www.incometax.gov.in/iec/foportal/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയാണ് വേണ്ടത്. ഹോം പേജിൽ കാണാവുന്ന 'വെരിഫൈ യുവർ പാൻ' എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്തുകൊണ്ട് പാൻ കാർഡിന്റെ ഓൺലൈൻ വെരിഫിക്കേഷൻ നടത്താൻ കഴിയും. ഈ ഓപ്‌ഷനിൽ ക്ലിക്ക് ചെയ്താൽ ജനനത്തീയതി, മൊബൈൽ നമ്പർ, പേര് മുതലായ വിവരങ്ങൾ നിങ്ങൾ നൽകണം.

   അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ഒരു പോസ്റ്റിലൂടെ പാൻ കാർഡിന് വേണ്ടി അപേക്ഷിക്കാനുള്ള പ്രക്രിയ വളരെ എളുപ്പമായതായി ആദായനികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്. ആധാർ കാർഡും ഒരു രജിസ്റ്റേർഡ് മൊബൈൽ നമ്പറും സ്വന്തമായുള്ളവർക്ക് ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് 10 മിനിറ്റിനുള്ളിൽ ഇ-പാൻ ഡൗൺലോഡ് ചെയ്യാം. ആധാർ കാർഡിലെ കെ വൈ സി വിവരങ്ങളുടെ അടിസ്ഥാനത്തിൽ ലഭിക്കുന്ന ഡിജിറ്റൽ പാൻ കാർഡ് ആണ് ഇ-പാൻ. സാധുവായ ആധാർ കാർഡ് ഉള്ളവർക്ക് മാത്രമേ ഈ സൗകര്യം ലഭിക്കുകയുള്ളൂ. പി ഡി എഫ് ഫോർമാറ്റിലാണ് ഇ-പാൻ കാർഡ് ലഭിക്കുക. പ്ലാസ്റ്റിക് അല്ലെങ്കിൽ കടലാസിന്റെ ഉപയോഗം ഇല്ലാത്തതിനാൽ പരിസ്ഥിതി സൗഹൃദപരം കൂടിയാണ് ഇ-പാൻ കാർഡ്.

   ഇ-പാൻ കാർഡിന് അപേക്ഷിക്കാനായി ഈ പ്രക്രിയ പിന്തുടരുക:

   ഘട്ടം 1: നിങ്ങൾക്ക് ഇഷ്ടമുള്ള ഇന്റർനെറ്റ് ബ്രൗസറിൽ നിന്ന് https://www.incometax.gov.in/iec/foportal/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

   ഘട്ടം 2: ഇ-പാൻ കാർഡിനായി അപേക്ഷിക്കുന്നതിന് വേണ്ടിയുള്ള ഒരു ഓപ്‌ഷൻ വെബ്‌സൈറ്റിന്റെ ഹോം പേജിൽ തന്നെ നിങ്ങൾക്ക് കാണാം. അതിൽ ക്ലിക്ക് ചെയ്യുക.

   ഘട്ടം 3: നിങ്ങൾ പുതിയൊരു പേജിലെത്തും. അവിടെ 'ഗെറ്റ് ന്യൂ ഇ-പാൻ കാർഡ്' എന്ന ഹൈപ്പർലിങ്ക് കാണാം. അതിൽ ക്ലിക്ക് ചെയ്യുക.

   ഘട്ടം 4: പുതുതായി തുറന്നു വരുന്ന പേജിൽ നിങ്ങളുടെ ആധാർ നമ്പർ, മൊബൈൽ നമ്പർ, ജനനത്തീയതി എന്നിവ നൽകുക. ഈ വിവരങ്ങൾ സ്ഥിരീകരിക്കുന്നതിനായി നിങ്ങൾക്ക് ഒരു ഓ ടി പിയും ലഭിക്കും.

   ഘട്ടം 5: ഈ വിവരങ്ങൾ സമർപ്പിക്കുന്നതിനായി 'സബ്മിറ്റ്' ബട്ടൺ ക്ലിക്ക് ചെയ്യുക.

   ഇ-പാൻ കാർഡിന് നൽകിയ അപേക്ഷയുടെ സ്ഥിതി അറിയാനോ അത് ഡൗൺലോഡ് ചെയ്യാനോ ഈ ഘട്ടങ്ങൾ പിന്തുടരുക:

   ഘട്ടം 1: വെബ്‌സൈറ്റിന്റെ ഹോം പേജിൽ നിന്ന് ഇ-പാനുമായി ബന്ധപ്പെട്ട ഓപ്‌ഷൻ തിരഞ്ഞെടുക്കുക.

   ഘട്ടം 2: തുറന്നു വരുന്ന പേജിൽ നിന്ന് 'ചെക്ക് സ്റ്റാറ്റസ്/ഡൗൺലോഡ് പാൻ' എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

   ഘട്ടം 3: പുതിയ പേജിൽ ആധാർ നമ്പർ നൽകുക. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഓ ടി പി നൽകിയാൽ ഇ-പാൻ കാർഡിന്റെ നില അറിയാം.

   ഘട്ടം 4: ഇ-പാൻ കാർഡ് പൂർത്തിയായാൽ അത് ഡൗൺലോഡ് ചെയ്യാൻ കഴിയും.
   Published by:Jayesh Krishnan
   First published:
   )}