• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വെട്ടിപ്പ് തടയാൻ തിയറ്ററുകളിൽ ഇനി ഇ-ടിക്കറ്റിങ്; അന്യഭാഷാ ചിത്രങ്ങൾക്കും നികുതി ചുമത്തും


Updated: June 12, 2018, 10:48 AM IST
വെട്ടിപ്പ് തടയാൻ തിയറ്ററുകളിൽ ഇനി ഇ-ടിക്കറ്റിങ്; അന്യഭാഷാ ചിത്രങ്ങൾക്കും നികുതി ചുമത്തും

Updated: June 12, 2018, 10:48 AM IST
തിരുവനന്തപുരം∙ സംസ്ഥാനത്തെ എല്ലാ തിയറ്ററുകളിലും ഇ–ടിക്കറ്റിങ് സംവിധാനം ഏർപ്പെടുത്തും. മന്ത്രിമാരായ തോമസ് ഐസക്കും എ.കെ ബാലനും നിയമസഭയിൽ അറിയിച്ചതാണ് ഇക്കാര്യം. അന്യഭാഷാ സിനിമകൾക്കു കേരളത്തിൽ വിനോദനികുതി പുന:സ്ഥാപിക്കുമെന്നും മന്ത്രിമാർ പറഞ്ഞു. അന്യഭാഷാ ചിത്രങ്ങൾക്ക് 15 ശതമാനം നികുതി ചുമത്താനാണ് തീരുമാനമെന്ന് ധനമന്ത്രി നിയമസഭയെ അറിയിച്ചു. സിനിമാമേഖലയിലെ നികുതിവെട്ടിപ്പു തടയാൻ നടപടി ആശ്യപ്പെട്ടു കെ.ബി.ഗണേഷ് കുമാർ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കലിനു മറുപടി നൽകുകയായിരുന്നു ഇരുവരും. റിസർവേഷന്‍റെ പേരിൽ ഈടാക്കുന്ന പണത്തിന്‍റെ നികുതി തിയറ്റർ ഉടമകൾ അടയ്ക്കുന്നില്ലെന്നും കെ ബി ഗണേഷ് കുമാർ പറഞ്ഞു.

നിലവിൽ കർണാടകയിലും തമിഴ്നാട്ടിലും പ്രദർശിപ്പിക്കുന്ന മലയാള സിനിമകൾക്ക് അവിടെ നികുതി ചുമത്തുന്നുണ്ട്. കേരളത്തിൽ തമിഴ്, തെലുങ്ക് സിനിമകൾ നല്ല കളക്ഷൻ നേടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അന്യഭാഷാ സിനിമകളുടെ വിനോദ നികുതി പുനഃസ്ഥാപിക്കാൻ സർക്കാർ നീക്കം നടത്തുന്നത്.

ജി.എസ്.ടി വന്ന സാഹചര്യത്തിൽ സിനിമാമേഖലയിൽ നികുതി വെട്ടിപ്പു നടക്കുന്നുവെന്നതു വ്യക്തമാണെന്നു മന്ത്രി തോമസ് ഐസക് ചൂണ്ടിക്കാട്ടി. ഇ–ടിക്കറ്റിങ് നടപ്പിലാക്കുന്നതിന്റെ തുടക്കമായാണു കെ.എസ്.എഫ്.ഡി.സിക്കു കീഴിലുള്ള 16 തിയറ്ററുകളിൽ അത് ആരംഭിച്ചതെന്നു എ.കെ ബാലൻ പറഞ്ഞു. സർക്കാരിൽ പൂർണമായും നിയന്ത്രിതമാക്കാനായി കേന്ദ്രീകൃത സെർവ്വർ സ്ഥാപിച്ചായിരിക്കും ഇ-ടിക്കറ്റിങ് നടപ്പാക്കുകയെന്നും മന്ത്രി അറിയിച്ചു.

സിനിമാ തിയേറ്ററുകൾക്കെതിരെ രൂക്ഷവിമർശനമാണ് മന്ത്രിമാർ ഉന്നയിച്ചത്. സിനിമാ മേഖലയിൽ നികുതി വെട്ടിപ്പ് ഉണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ജി.എസ്.ടി ഏർപ്പെടുത്തിയതിലൂടെ അധിക വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.
First published: June 12, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍