• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

എടിഎം കാർഡുള്ളവർക്കും ഇനി ഇ ട്രഷറി സേവനം


Updated: April 2, 2018, 11:33 PM IST
എടിഎം കാർഡുള്ളവർക്കും ഇനി ഇ ട്രഷറി സേവനം

Updated: April 2, 2018, 11:33 PM IST
തിരുവനന്തപുരം: എടിഎം കാര്‍ഡുള്ള എല്ലാവര്‍ക്കും ഇനി ഇ-ട്രഷറി സേവനം ഉപയോഗിച്ച് സര്‍ക്കാരിലേക്ക് പണം അടയ്ക്കാം. നെറ്റ് ബാങ്കിംഗ് സൗകര്യം ഉള്ളവര്‍ക്കു മാത്രം ലഭ്യമായിരുന്ന ഇ-ട്രഷറി സേവനമാണ് ഇപ്പോള്‍ ഏതു ബാങ്കിന്റെ എടിഎം കാര്‍ഡുള്ളവര്‍ക്കും ലഭ്യമാക്കുന്നത്. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ധനമന്ത്രി തോമസ് ഐസക്ക് നിര്‍വഹിച്ചു.

ഇന്റര്‍നെറ്റ് ബാങ്കിംഗ് സൗകര്യമുള്ളവര്‍ക്കു മാത്രമേ ഇ-ട്രഷറി സേവനത്തിലൂടെ പണമടയ്ക്കാന്‍ സാധിക്കൂ എന്നതായിരുന്നു നിലവിലെ സ്ഥിതി. എന്നാല്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുള്ളവരിലേക്കു കൂടി ഈ സേവനമെത്തിച്ച് ട്രഷറി സൗകര്യങ്ങള്‍ ജനകീയവും സുതാര്യവുമാക്കുകയാണ് ധനവകുപ്പ്

www.etreasury.kerala.gov.in എന്ന പോര്‍ട്ടലില്‍ കാര്‍ഡ് പെയ്‌മെന്റ് ഓപ്ഷന്‍ തിരഞ്ഞെടുത്ത് പണം അടച്ച് ചെല്ലാന്‍ കൈപ്പറ്റാം. പണമടയ്ക്കാന്‍ ഇനി ട്രഷറിയിലോ ബാങ്കിലോ പോകേണ്ടതില്ല എന്നതാണ് ഇടപാടുകാര്‍ക്കുണ്ടാകുന്ന ഏറ്റവും വലിയ സൗകര്യം.
First published: March 16, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍