HOME /NEWS /Money / SBI ATM | വീട്ടിൽ എസ്ബിഐ എടിഎം സ്ഥാപിച്ച് മാസം 70,000 രൂപ വരെ നേടാൻ അറിയേണ്ടതെല്ലാം

SBI ATM | വീട്ടിൽ എസ്ബിഐ എടിഎം സ്ഥാപിച്ച് മാസം 70,000 രൂപ വരെ നേടാൻ അറിയേണ്ടതെല്ലാം

SBI

SBI

ഇതിനായി 5 ലക്ഷം രൂപയുടെ നിക്ഷേപം നടത്തേണ്ടതുണ്ട്. ഇത് പിന്നീട് റീഫണ്ട് ചെയ്യാവുന്നതാണ്

  • Share this:

    എടിഎം സേവനങ്ങള്‍ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. നമ്മള്‍ ഉപയോഗിക്കുന്ന എടിഎമ്മുകളൊന്നും അതത് ബാങ്കുകള്‍ സ്ഥാപിക്കുന്നതല്ല. ഈ ബാങ്കുകളുടെ കരാറുകാരായി പ്രവര്‍ത്തിക്കുന്ന ചില കമ്പനികളാണ് എടിഎമ്മുകള്‍ സ്ഥാപിക്കുന്നതും മെഷീനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതും.

    നിങ്ങള്‍ക്ക് ഒരു എടിഎം കോണ്‍ട്രാക്ടറാകാൻ (ATM contractor) താത്പര്യമുണ്ടോ? പ്രതിമാസം 60,000 മുതല്‍ 70,000 രൂപ വരെ സമ്പാദിക്കാവുന്നതാണ്. ഇതിനായി 5 ലക്ഷം രൂപയുടെ നിക്ഷേപം നടത്തേണ്ടതുണ്ട്. ഇത് പിന്നീട് റീഫണ്ട് ചെയ്യാവുന്നതാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) ഇന്ത്യയിലുടനീളം എടിഎമ്മുകൾ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ടാറ്റ ഇന്‍ഡിക്യാഷ്, മുത്തൂറ്റ് എടിഎം, ഇന്ത്യ വണ്‍ എടിഎം തുടങ്ങിയ കമ്പനികളുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ട്.

    നിങ്ങള്‍ എസ്ബിഐയുടെ എടിഎം ഫ്രാഞ്ചൈസിക്ക് അപേക്ഷിക്കുകയാണെങ്കില്‍, കമ്പനികളുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. എടിഎം ഫ്രാഞ്ചൈസിയുടെ മറവില്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് പല തട്ടിപ്പുകളും നടക്കുന്നതു കൊണ്ടാണ് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രം അപേക്ഷ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുന്നത്.

    ഒരു എടിഎം ക്യാബിന്‍ സജ്ജീകരിക്കുന്നതിന്, നിങ്ങള്‍ക്ക് 50 മുതല്‍ 80 ചതുരശ്ര അടി വരെ വിസ്തീര്‍ണ്ണമുള്ള സ്ഥലം ഉണ്ടായിരിക്കണം. ഇത് മറ്റ് എടിഎമ്മുകളില്‍ നിന്ന് കുറഞ്ഞത് 100 മീറ്റര്‍ അകലെയായിരിക്കണം. ആളുകള്‍ക്ക് പെട്ടെന്ന് കാണാന്‍ കഴിയുന്നിടത്ത് വേണം എടിഎം ക്യാബിന്‍ സ്ഥാപിക്കാന്‍. എപ്പോഴും വൈദ്യുതി ലഭിക്കുന്ന സ്ഥലമായിരിക്കണം. കൂടാതെ കുറഞ്ഞത് 1kW വൈദ്യുതി കണക്ഷനും ആവശ്യമാണ്. ക്യാബിന്‍ കോണ്‍ക്രീറ്റ് മേല്‍ക്കൂരയും ഇഷ്ടിക ചുവരുകളുമുള്ള കെട്ടിടമായിരിക്കണം. നിങ്ങള്‍ ഒരു സൊസൈറ്റിയിലാണ് താമസിക്കുന്നതെങ്കില്‍, വി-സാറ്റ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് സൊസൈറ്റിയില്‍ നിന്നോ അധികാരികളില്‍ നിന്നോ ഒരു നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നേടേണ്ടതുണ്ട്.

    നിക്ഷേപങ്ങള്‍:

    എസ്ബിഐ എടിഎം ഫ്രാഞ്ചൈസിക്ക് അപേക്ഷിച്ച് അംഗീകാരം ലഭിച്ചാല്‍, സെക്യൂരിറ്റി ഡെപ്പോസിറ്റായി 2 ലക്ഷം രൂപയും പ്രവര്‍ത്തന മൂലധനമായി 3 ലക്ഷം രൂപയും അടയ്ക്കാന്‍ നിങ്ങളോട് ആവശ്യപ്പെടും. ഓരോ പ്രദേശത്തെയും തുക ഓരോ കമ്പനിക്കും വ്യത്യസ്തമായിരിക്കുമെങ്കിലും മൊത്തം നിക്ഷേപം 5 ലക്ഷം രൂപയായിരിക്കും. എടിഎം നിര്‍മ്മിക്കുകയും ഉപയോക്താക്കള്‍ ഉപയോഗിക്കാന്‍ തുടങ്ങുകയും ചെയ്താല്‍, ഓരോ പണമിടപാടിനും 8 രൂപയും ബാലന്‍സ് പരിശോധന, ഫണ്ട് ട്രാന്‍സ്ഫർ പോലെയുള്ള ഇടപാടുകള്‍ക്ക് 2 രൂപയും നിങ്ങള്‍ക്ക് ലഭിക്കും.

    ആവശ്യമായ രേഖകള്‍

    • ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ്, പാന്‍ കാര്‍ഡ് പോലുള്ള ഏതെങ്കിലും തിരിച്ചറിയല്‍ രേഖ
    • റേഷന്‍ കാര്‍ഡ് അല്ലെങ്കില്‍ ഇലക്ട്രിസിറ്റി ബില്‍
    • ബാങ്ക് അക്കൗണ്ട്, പാസ്ബുക്ക് വിവരങ്ങള്‍
    • അടുത്തിടെ എടുത്ത ഫോട്ടോ, സാധുവായ ഇമെയില്‍ ഐഡി, കോണ്‍ടാക്റ്റ് നമ്പര്‍
    • ജിഎസ്ടി നമ്പര്‍
    • കമ്പനി ആവശ്യപ്പെടുന്ന മറ്റ് സാമ്പത്തിക രേഖകള്‍

    Summary: Earn up to 70,000 per month by installing ATMs for State Bank of India. Here is all you need to know

    First published:

    Tags: Atm, SBI, SBI Banking