• News
 • Films
 • Gulf
 • Sports
 • Crime
 • Video
 • Photos
 • Buzz
 • Life
 • Opinion
 • Money
 • TV Shows
 • Live TV

നികുതി ലാഭിക്കാം, ഒപ്പം സമ്പാദ്യം വളര്‍ത്താനുള്ള കുറുക്കു വഴികള്‍ ഇവയാണ്


Updated: May 14, 2018, 6:49 PM IST
നികുതി ലാഭിക്കാം, ഒപ്പം സമ്പാദ്യം വളര്‍ത്താനുള്ള കുറുക്കു വഴികള്‍ ഇവയാണ്

Updated: May 14, 2018, 6:49 PM IST
പുതിയ സാമ്പത്തിക വര്‍ഷം ആരംഭിച്ചിരിക്കുകയാണ്. സ്ഥിരവരുമാനക്കാരും ബിസിനസുകാരും ഉള്‍പ്പെടെയുള്ള നികുതിദായകര്‍ ഇപ്പോഴേ കൃത്യമായ പ്ലാനിംഗോടെ മുന്നോട്ടു പോയാല്‍ വര്‍ഷാവസാനത്തില്‍ നികുതി ലാഭിക്കാന്‍ നട്ടോട്ടമോടേണ്ടി വരില്ല.

മാര്‍ച്ച് മാസത്തിന്റെ അവസാനകാലത്താണ് പലരും എങ്ങനെ നികുതി ലാഭിക്കാമെന്ന അന്വേഷണങ്ങളുമായിറങ്ങുന്നത്. ഫലമോ പലര്‍ക്കും ഒഴിവാക്കാമായിരുന്ന നികുതി പോലും അടയ്ക്കേണ്ടി വരും. അതുപലപ്പോഴും സാധാരണ മാസശമ്പളക്കാരനു പോലും പതിനായിരത്തിനും മുകളിലായിരിക്കും. ചെറുതായൊന്നു ശ്രദ്ധിച്ചാല്‍ ഇത്തരത്തില്‍ നല്‍കേണ്ടി വരുന്ന നികുതി പണവും സമ്പാദ്യമാക്കി മാറ്റാം.

വര്‍ഷാവസാനം നികുതി ലാഭിക്കുന്നതിനേക്കാളുപരി ചിട്ടയായ സമ്പാദ്യമാര്‍ഗങ്ങളിലൂടെ മികച്ച വരുമാനവും സമ്പാദ്യവും കണ്ടെത്താനാകും. അതിനായി നിയമപരമായ നിരവധി മാര്‍ഗങ്ങളാണ് നമുക്ക് മുന്നിലുള്ളത്. ഭവനവായ്പാ തിരിച്ചടവ്, വീട്ടു വാടക, കുട്ടികളുടെ ട്യൂഷന്‍ ഫീസ് തുടങ്ങിയ സ്ഥിരം ചെലവുകളുള്ളവര്‍ക്ക് 80 സി പ്രകാരം നികുതിയളവ് ലഭിക്കും. ഇതൊക്കെ പലര്‍ക്കും അറിയാമെങ്കിലും വീട്ടുവാടക ഉള്‍പ്പെടെയുള്ളവയുടെ രേഖകള്‍ പലരും സൂക്ഷിക്കാറില്ല.

ഒരു മാസം സ്ഥിരം ചെലവുകള്‍ക്കു വേണ്ടി വരുന്ന പണത്തില്‍നിന്നു ബാക്കി വരുന്ന തുക ചിട്ടയായി നിക്ഷേപിച്ചാല്‍ നികുതി ലാഭിക്കാനും അതു സമ്പാദ്യം വര്‍ധിപ്പിക്കാനും സഹായകരമാകും. ഇത്തരത്തില്‍ കൈയ്യിലെത്തുന്ന പണം നിക്ഷേപിക്കാന്‍ നിരവധി മാര്‍ഗങ്ങള്‍ ഇന്നു നമുക്ക് മുന്നിലുണ്ട്. അത്തരം നിക്ഷേപ മാര്‍ഗങ്ങള്‍ എന്തൊക്കെയാണെന്നു പരിശോധിക്കാം

സുകന്യ സമൃദ്ധി യോജന(എസ്.എസ്.വൈ)

പെണ്‍മക്കളുടെ സാമ്പത്തിക സുരക്ഷ ലക്ഷ്യമാക്കി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് സുകന്യ സമൃദ്ധിയോജന. പെണ്‍കുട്ടി ജനിച്ചതുമുതല്‍ പത്തു വയസുവരെ പദ്ധതിയില്‍ ചേരാം. 14 വര്‍ഷമാണ് നിക്ഷേപ കാലയളവ്. 21 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപം പിന്‍വലിക്കാം. 8.1 ശതമാനമാണ് പലിശനിരക്ക്. 500 രൂപയാണ് ഏറ്റവും കുറഞ്ഞ മാസ നിക്ഷേപം. നിക്ഷേപം പിന്‍വലിക്കുമ്പോല്‍ ലബിക്കുന്ന പണത്തിനും നികുതി നല്‍കേണ്ടതില്ലെന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.

സ്ഥിര നിക്ഷേപം(എഫ്.ഡി)
Loading...

അഞ്ചുവര്‍ഷ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്കാണ് നികുതിയിളവ് ലഭിക്കുക. കാലാവധിക്കു മുന്‍പ് ഇത്തരം നിക്ഷേപം പിന്‍വലിക്കാനാകില്ല. ഇത്തരത്തില്‍ ഒന്നരലക്ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് നികുതിയിളവ് ലഭിക്കും. അതേസമയം ഈ നിക്ഷേപത്തില്‍ നിന്നു ലഭിക്കുന്ന പലിശയ്ക്കു നികുതി നല്‍കേണ്ട് വരും. ഇത്തരം നിക്ഷേപങ്ങള്‍ പോസ്റ്റ് ഓഫീസിലും ആരംഭിക്കാം.

പബ്ലിക് പ്രൊവിഡന്റ് ഫണ്ട്(പി.പി.എഫ്)

ലാഭം ഉറപ്പിക്കാവുന്ന നിക്ഷേപ മാര്‍ഗമാണ് പി.പി.എഫ്. നിലവില്‍ 7.6 ശതമാനാമാണ് പലിശ നിശ്ചയിച്ചിരിക്കുന്നത്. ഓരോ വര്‍ഷവും പി.പി.എഫ് പലിശ നിര്‍ണയിക്കും. ഒറ്റത്തവണയായോ ഒന്നിലധികം തവണകളായോ പി.പി.എഫില്‍ നിക്ഷേപിക്കാം. അഞ്ചു വര്‍ഷം കഴിഞ്ഞാല്‍ മാത്രമേ നിക്ഷേപതുക പിന്‍വിക്കാനാകൂ. 15 വര്‍ഷമാണ് നിക്ഷേപ കാലാവധി. പോസ്റ്റ്ഓഫീസുകളോ ബാങ്കുകളോ മുഖേന പദ്ധതിയില്‍ അംഗമാകാം.

നാഷണല്‍ പെന്‍ഷന്‍ സ്‌കീം (എന്‍.പി.എസ്)

സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി നോക്കുന്നവര്‍ക്കും സ്ഥിരമായ ജോലി ഇല്ലാത്തവര്‍ക്കും പരിഗണിക്കാവുന്ന നിക്ഷേപ പദ്ധതിയാണ് നാ,ണല്‍ പെന്‍ഷന്‍ സ്‌കീം. മ്യൂച്ചല്‍ ഫണ്ട് പോലുള്ള നിക്ഷേപരീതിയാണിത്. അതേസമയം മടക്കികിട്ടുന്ന പണത്തില്‍ ഉറപ്പ് നല്‍കാനാകില്ല. 60 വയസ് പൂര്‍ത്തിയാകുമ്പോള്‍ മാത്രമെ ഈ നിക്ഷേപം പിന്‍വലിക്കാനാകൂ. 150000 രൂപ വരെയുള്ള ഈ നിക്ഷേപത്തിനു നികുതി ഇളവ് ലഭിക്കുമെങ്കിലും പിന്‍വലിക്കുന്ന പണത്തിന് നികുതി നല്‍കേണ്ടിവരും.

ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്‌സ് സ്‌കീം (ഇ.എല്‍.എസ്.എസ്)

മികച്ച നേട്ടം നല്‍കുന്ന നിക്ഷേപ പദ്ധതിയാണിത്. മൂന്നു വര്‍ഷമാണ് നിക്ഷേപ കാലയളവ്. ഒറ്റത്തവണയായോ മാസ തവണകളായോ ഈ സ്‌കീമില്‍ നിക്ഷേപിക്കാം. ഓണ്‍ലൈനായോ അഡൈ്വസര്‍മാരുടെ സഹായം തേടിയോ ഈ പദ്ധതിയില്‍ ചേരാം. നിലവില്‍ പരമാവധി 1,50,000 രൂപ വരെയുള്ള നിക്ഷേപത്തിന് നികുതിയിളവ് ലഭിക്കും.സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീം

മുതിര്‍ന്ന പൗരന്‍മാരെ ഉദ്ദേശിച്ചുള്ള നിക്ഷേപ പദ്ധതിയാണിത്. 15 രൂപ വരെ ഈ പദ്ധതി പ്രകാരം നിക്ഷേപിക്കാം. 150000 രൂപ വരെയുള്ള നിക്ഷേപത്തിന് നികുതി നല്‍കേണ്ടതില്ല. അഞ്ചുവര്‍ഷംവരെ പണം പിന്‍വലിക്കാനും സാധിക്കില്ല.

പെന്‍ഷന്‍ ഫണ്ടുകള്‍

റിട്ടയര്‍മെന്റ് ജീവിതത്തില്‍ വരുമാനം ഉറപ്പാക്കുന്നതാണ് പെന്‍ഷന്‍ പണ്ട്. ഈ നിക്ഷേപ പദ്ധതി രണ്ടു തരത്തിലുണ്ട്. ഡെഫേഡ് ആനുവിറ്റിയും ഇമ്മീഡിയേറ്റ് ആനുവിറ്റിയും. സര്‍വീസില്‍ നിന്നു വിരമിക്കുന്നതുവരെ നിശ്ചിത തുക അടയ്ക്കുന്നതാണ് ഡെഫേഡ് ആനുവിറ്റി. റിട്ടയര്‍മെന്റിനു ശേഷം നിക്ഷേപത്തിന്റെ 60 ശതമാനം പിന്‍വലിക്കാം.

ബാക്കിയുള്ള പണത്തില്‍ നിന്ന് പെന്‍ഷന്‍ ലഭിക്കും. ഈ തുക ആനുവിറ്റി ഫണ്ടിലേക്കു മാറ്റണം. അതേസമയം വിരമിച്ചശേഷം ലഭിക്കുന്ന പണം നിക്ഷേപിച്ച് തൊട്ടടുത്ത മാസം മുതല്‍ പെന്‍ഷന്‍ ലഭിക്കുന്നതാണ് ഇമ്മീഡിയേറ്റ് ആനുവിറ്റി. പെന്‍ഷന്‍ഫണ്ടില്‍ 150000 രൂപവരെയുള്ള പെന്‍ഷന്‍ ഫണ്ട് നിക്ഷേപങ്ങള്‍ക്ക് നികുതിയില്ല.

നികുതി ലാഭിക്കാവുന്ന മറ്റു ചെലവുകള്‍

 • ആരോഗ്യ പരിരക്ഷാ പദ്ധതിയിലെ നിക്ഷേപം

 • ആരോഗ്യ പരിശോധനയ്ക്കു വേണ്ടി വരുന്ന ചെലവുകള്‍

 • വയോധികരായ മാതാപിതാക്കള്‍ക്കു വേണ്ടി ആരംഭിക്കുന്ന

 • ആരോഗ്യ പരിരക്ഷാ പദ്ധതികള്‍

 • മാതാപിതാക്കളുടെ ചിക്തിസാ ചെലവുകള്‍

 • വിദ്യാഭ്യാസ വായ്പ

 • ഭവനവായ്പയുടെ തിരിച്ചടവ്,

 • സംഭാവനകള്‍

First published: May 14, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...