നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Union Budget 2020: നടപ്പുസാമ്പത്തിക വർഷത്തിൽ 5% വളർച്ചാനിരക്ക്; അടുത്ത വർഷം കൂടുമെന്ന് സാമ്പത്തിക സർവേ

    Union Budget 2020: നടപ്പുസാമ്പത്തിക വർഷത്തിൽ 5% വളർച്ചാനിരക്ക്; അടുത്ത വർഷം കൂടുമെന്ന് സാമ്പത്തിക സർവേ

    കടുത്ത സാമ്പത്തിക മാന്ദ്യത്തിലൂടെ രാജ്യം കടന്നു പോകുമ്പോഴാണു വളർച്ചാ നിരക്ക് കൂടുമെന്നു സാമ്പത്തിക സർവേ പ്രവചിക്കുന്നത്.

    ധനമന്ത്രി നിർമല സീതാരാമൻ

    ധനമന്ത്രി നിർമല സീതാരാമൻ

    • Share this:
      ന്യൂഡൽഹി: രാജ്യത്തെ വളര്‍ച്ചാനിര്‍ക്ക് നടപ്പു സാമ്പത്തിക വര്‍ഷം അഞ്ചു ശതമാനത്തിലേക്ക് താഴുമെന്ന് സാമ്പത്തിക സര്‍വേ. അടുത്തവര്‍ഷം മധ്യത്തോടെ വളര്‍ച്ചാ നിരക്ക് ഉയരുമെന്നും ആറുശതമാനത്തിലേക്കു എത്തുമെന്നുമാണ് ധനമന്ത്രി ലോക്‌സഭയുടെ മേശപ്പുറത്തുവച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ഉത്പാദനം കൂട്ടാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി വേണമെന്നും സര്‍ക്കാര്‍ നയപരിപാടികളില്‍ കാതലായ മാറ്റം വേണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

      Also Read- പൗരത്വ നിയമത്തെ പിന്തുണച്ച് രാഷ്ട്രപതിയുടെ നയപ്രഖ്യാപനം

      അടുത്ത വർഷം ആറു മുതൽ ആറര ശതമാനം വരെ വളർച്ച ഉണ്ടാവുമെന്നും സാമ്പത്തിക സർവേ പറയുന്നു. കടുത്ത സാമ്പത്തിക മാന്ദ്യത്തിലൂടെ രാജ്യം കടന്നു പോകുമ്പോഴാണു വളർച്ചാ നിരക്ക് കൂടുമെന്നു സാമ്പത്തിക സർവേ പ്രവചിക്കുന്നത്. കൂടുതല്‍ സാമ്പത്തിക പരിഷ്ക്കരണങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കണമെന്ന് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. 2.5 ശതമാനമാണു വ്യവസായ വളര്‍ച്ച നിരക്ക്. രാജ്യാന്തര തലത്തിലെ പ്രതിസന്ധിയും നിക്ഷേപം കുറഞ്ഞതും ഇന്ത്യയുടെ വളര്‍ച്ചയെ ബാധിച്ചു. പൊതുമേഖല ബാങ്കുകളുടെ കാര്യത്തില്‍ അടിയന്തര ശ്രദ്ധവേണം. സാമ്പത്തിക സ്ഥിതി പിന്നോട്ടു പോയതു മുന്നോട്ടു കുതിക്കുന്നതിന്‍റെ തുടക്കമാണെന്നു റിപ്പോര്‍ട്ടിലുണ്ട്.

      ഈ വർഷം ഇന്ത്യയുടെ ജിഡിപി 5 ശതമാനമായി ഇടിഞ്ഞിരുന്നു. കഴിഞ്ഞ 11 വർഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. കേന്ദ്ര ബജറ്റിനു തൊട്ടു മുൻപായി പാർലമെന്റിൽ അവതരിപ്പിക്കുന്ന സാമ്പത്തിക വിശകലന റിപ്പോർട്ടാണു സാമ്പത്തിക സർവേ റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ സാമ്പത്തിക വളർച്ച അവലോകനം ചെയ്യുന്നതിനൊപ്പം സാമ്പത്തിക പ്രശ്നങ്ങളും നടപടികളും സാമ്പത്തിക സർവേ റിപ്പോർട്ട് വിശകലനം ചെയ്യും. കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ നാളെ അവതരിപ്പിക്കുന്ന ബജറ്റിൽ വളർച്ചാനിരക്ക് വർധിപ്പിക്കുന്നതിനുള്ള നടപടികളുണ്ടാകുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
      First published:
      )}