തിരുവനന്തപുരം: നടപ്പ് സാമ്പത്തിക വർഷത്തിൽ രാജ്യം ഏഴു ശതമാനം വളർച്ചാ നിരക്ക് കൈവരിക്കുമെന്ന് സാമ്പത്തിക സർവെ. എട്ട് ശതമാനം വളർച്ച നിരക്ക് നേടിയാലേ 2025- ഓടെ അഞ്ചു ട്രില്യൻ സാമ്പത്തിക ശക്തി ആകാൻ ഇന്ത്യക്ക് കഴിയൂ. വിരമിക്കൽ പ്രായം ഉയർത്തേണ്ടത് അനിവാര്യമാണെന്നും സാമ്പത്തിക സർവെയിൽ പറയുന്നു. രണ്ടാം മോഡി സർക്കാരിന്റെ പ്രഥമ ബജറ്റ് നാളെ അവതരിപ്പിക്കും. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ വളര്ച്ച മാന്ദ്യത്തെ മറികടന്ന് ഭേദപ്പെട്ട വളർച്ച കൈവരിക്കാൻ നടപ്പ് സാമ്പത്തിക വർഷം ആകുമെന്നാണ് സാമ്പത്തിക സർവേ വ്യക്തമാക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം ജിഡിപി വളർച്ചാ നിരക്ക് 6.8%. ഇക്കുറി ഇത് 7% ആയി ഉയരും. പ്രതീക്ഷിത വളർച്ച നിരക്ക് കൈവരിക്കാൻ ആയാൽ ചൈനയെ മറികടന്നു വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്തിയാകാൻ ഇന്ത്യക്ക് കഴിയും. 2025 ഓടെ അഞ്ചു ട്രില്യൺ സാമ്പത്തിക ശക്തി ആകണമെങ്കിൽ എട്ടു ശതമാനം വളർച്ച നിരക്ക് ആർജിക്കണം. വിരമിക്കൽ പ്രായം ഉയർത്തണമെന്ന് സർവേ ശുപാർശ ചെയ്യുന്നു. നിശ്ചിത പ്രായത്തിന് ശേഷമുള്ള സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം ഉറപ്പാക്കാനും പെൻഷൻ സംവിധാനം മെച്ചപ്പെടുത്താനും ഇതിലൂടെ കഴിയും. ധനക്കമ്മി 6.4 ശതമാനത്തിൽ നിന്ന് 5.8 ആയി കുറയും. ഇന്ധന വില കുറയാൻ സാധ്യതയുള്ളത് അനുകൂല ഘടകം. ഗ്രാമീണ മേഖലയിൽ വേതന വർധനവ് ഉണ്ടാകും. 2011- 12 വർഷത്തിൽ മാന്ദ്യത്തിലായ നിക്ഷേപ നിരക്ക് മെച്ചപ്പെടുമെന്നും സർവേ വിലയിരുത്തുന്നു. അനുകൂലവും പ്രതികൂലവുമായ ഈ ഘടകങ്ങൾ കണക്കിൽ എടുത്തുകൊണ്ടാകും നാളെ ധനമന്ത്രി നിർമ്മല സീതാരാമൻ രണ്ടാം മോഡി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കുക.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.