• HOME
  • »
  • NEWS
  • »
  • money
  • »
  • എട്ട് മുറികൾ, മൂന്ന് നീന്തല്‍ക്കുളങ്ങള്‍; ദുബായിലെ തിലാൽ അൽ ഗഫിൽ ഇന്ത്യന്‍ കുടുംബം വാങ്ങിയ 203 കോടിയോളം രൂപയുടെ വില്ല

എട്ട് മുറികൾ, മൂന്ന് നീന്തല്‍ക്കുളങ്ങള്‍; ദുബായിലെ തിലാൽ അൽ ഗഫിൽ ഇന്ത്യന്‍ കുടുംബം വാങ്ങിയ 203 കോടിയോളം രൂപയുടെ വില്ല

ദുബായ് പ്രോപ്പര്‍ട്ടി മാര്‍ക്കറ്റില്‍ സ്ഥിരമായി നിക്ഷേപം നടത്തുന്ന ഒരു ഇന്ത്യന്‍ നിക്ഷേപകനാണ് ഇത് സ്വന്തമാക്കിയത്.

  • Share this:

    ദുബായിൽ ആഢംബര വീടുകൾക്ക് ആവശ്യക്കാര്‍ വര്‍ധിക്കുന്നു. ഇതിനിടെ തിലാല്‍ അല്‍ ഗഫിലെ ഒരു വസ്തു 90.5 മില്യണ്‍ ദിര്‍ഹത്തിനാണ് (2,03,32,44,495 രൂപ) ഇന്ത്യന്‍ കുടുംബം വാങ്ങിച്ചത്. ഇതുവഴി ദുബായിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ മെട്രോപൊളിറ്റന്‍ പ്രീമിയം പ്രോപ്പര്‍ട്ടീസ് തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ സിംഗിള്‍-യൂണിറ്റ് ഇടപാടാണ് നടത്തിയത്.

    30,200 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണ്ണമുള്ള ഊബര്‍-ലക്ഷ്വറി വില്ല രൂപകല്‍പ്പന ചെയ്തിരിക്കുന്നത് ഇതേ മേഖലയില്‍ അവാര്‍ഡ് സ്വന്തമാക്കിയിട്ടുള്ള വാസ്തുവിദ്യാ സ്ഥാപനമായ SAOTA ആണ്, അതേസമയം ഇന്റീരിയര്‍ ഡിസൈൻ ചെയ്തിരിക്കുന്നത് കെല്ലി ഹോപ്പൻ ആണ്. എട്ട് കിടപ്പുമുറികളുള്ള വില്ലയ്ക്ക് ബേസ്മെന്റ്, ഗ്രൗണ്ട്, റൂഫ് ടോപ്പ് ആക്സസ് ഉള്ള ഒന്നാം നില എന്നിങ്ങനെ മൂന്ന് നിലകളുണ്ട്. ദുബായ് പ്രോപ്പര്‍ട്ടി മാര്‍ക്കറ്റില്‍ സ്ഥിരമായി നിക്ഷേപം നടത്തുന്ന ഒരു ഇന്ത്യന്‍ നിക്ഷേപകനാണ് ഇത് സ്വന്തമാക്കിയത്.

    മൂന്ന് നീന്തല്‍ക്കുളങ്ങള്‍, ഒരു ജിം, റിസപ്ഷന്‍ ഏരിയ, 24 മണിക്കൂറുമുള്ള സെക്യൂരിറ്റി, എന്നിവയും പ്രധാന പ്രോപ്പര്‍ട്ടിയില്‍ ഉള്‍പ്പെടുന്നു.

    Also read-ഇന്ത്യയിലെ ഏറ്റവും വലിയ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി ഡീല്‍;240 കോടി രൂപക്ക് മുബൈയിലെ ഫ്ളാറ്റ് വ്യവസായി ബികെ ഗോയങ്കയ്ക്ക്

    ‘കഴിഞ്ഞ മൂന്ന് വര്‍ഷമായി ഞാന്‍ ഈ കുടുംബത്തെ അറിയാം, ഇവര്‍ക്കായി ദുബായിലുടനീളമുള്ള നിരവധി കമ്മ്യൂണിറ്റികളില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ജനുവരി 31 ന് അവര്‍ വില്ല കാണുകയും അടുത്ത ദിവസം അവര്‍ അത് വാങ്ങുകയുമായിരുന്നു’ മെട്രോപൊളിറ്റന്‍ പ്രീമിയം പ്രോപ്പര്‍ട്ടീസിലെ സെയില്‍സ് മാനേജര്‍ ഒയ്‌ബെക് ഷംസിദ്ദീനോവ് പറഞ്ഞു. ‘പാം ജുമൈറയിലെ ഇതേ വില്ലയ്ക്ക് കുറഞ്ഞത് 250 മില്യൺ ദിര്‍ഹം വിലവരുമെന്നും അദ്ദേഹം പറഞ്ഞു.

    മജിദ് അല്‍ ഫുത്തൈം വികസിപ്പിച്ച ദുബായിലെ മിക്‌സഡ് യൂസ്ഡ് കമ്മ്യൂണിറ്റിയാണ് തിലാല്‍ അല്‍ ഗഫ്. സ്‌കൂളുകള്‍, ആശുപത്രികള്‍, റെസ്റ്റോറന്റുകള്‍, മറ്റ് പാര്‍പ്പിട സൗകര്യങ്ങള്‍ എന്നിവയ്ക്ക് പുറമെ 350,000 ചതുരശ്ര മീറ്ററിലധികം തുറസ്സായ സ്ഥലവും വികസിപ്പിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

    ‘ഇത് ഞങ്ങള്‍ക്ക് ഒരു സുപ്രധാന നാഴികക്കല്ലാണ്, ഈ ഇടപാടുമായി അസോസിയേറ്റ് ചെയ്യാന്‍ കഴിഞ്ഞതിൽ അഭിമാനമുണ്ട്,’ മെട്രോപൊളിറ്റന്‍ പ്രീമിയം പ്രോപ്പര്‍ട്ടീസ് സിഇഒ നികിത കുസ്‌നെറ്റ്‌സോവ് പറഞ്ഞു. വാട്ടര്‍ഫ്രണ്ട് പ്രോപ്പര്‍ട്ടികള്‍ ഇപ്പോള്‍ നിക്ഷേപകര്‍ക്കിടയില്‍ വളരെ ജനപ്രിയമാണെന്നും അദ്ദേഹം പറഞ്ഞു.

    13 ആഢംബര വീടുകൾ അടങ്ങുന്ന തിലാല്‍ അല്‍ ഗഫിലെ രണ്ട് സ്വകാര്യ ദ്വീപുകളിലൊന്നാണ് ലാനായ് ദ്വീപ്, അതില്‍ തീരങ്ങളോട് ചേർന്ന് ഒമ്പത് വീടുകളുണ്ട്.

    Also read-കടൽ തീരത്ത് നിന്നും 10 കിലോമീറ്റർ പരിധിയിൽ 146 ഇടത്ത് കൂടുമത്സ്യകൃഷി; ലക്ഷ്യം പ്രതിവർഷം 21.3 ലക്ഷം ടൺ ഉൽപ്പാദനം

    മുംബൈയിലെ വോര്‍ലിയിലെ ആഡംബര ടവറില്‍ 240 കോടി രൂപ വിലമതിക്കുന്ന പെന്റ്ഹൗസ് ഒരു വ്യവസായി വാങ്ങിയതും കഴിഞ്ഞ ദിവസങ്ങളിൽ വലിയ വാർത്തയായിരുന്നു. വെല്‍സ്പണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ബി കെ ഗോയങ്കയാണ് 30,000 ചതുരശ്ര അടിയില്‍ പരന്നുകിടക്കുന്ന പെന്റ്ഹൗസ് വാങ്ങിയതെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്.

    Published by:Sarika KP
    First published: