HOME /NEWS /Money / വൈദ്യുതി ഉപഭോഗം സർവകാല റെക്കോഡിൽ; വൈദ്യുതി നിയന്ത്രണം വരുമോ?

വൈദ്യുതി ഉപഭോഗം സർവകാല റെക്കോഡിൽ; വൈദ്യുതി നിയന്ത്രണം വരുമോ?

ചരിത്രത്തിലാദ്യമായി ഒരു ദിവസത്തെ വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റ് കടന്നു

ചരിത്രത്തിലാദ്യമായി ഒരു ദിവസത്തെ വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റ് കടന്നു

ചരിത്രത്തിലാദ്യമായി ഒരു ദിവസത്തെ വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റ് കടന്നു

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram [Trivandrum]
  • Share this:

    തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കടുത്തതോടെ വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോ‍ഡിലെത്തി. ചരിത്രത്തിലാദ്യമായി ഒരു ദിവസത്തെ വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റ് കടന്നു. ഇന്നലെ 100.3028 ദശലക്ഷം യൂണിറ്റ് ആയിരുന്നു വൈദ്യുതി ഉപഭോഗം. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 92.88 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചതായിരുന്നു ഇതിന് മുന്‍പത്തെ റെക്കോര്‍ഡ്.

    സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. വരുംദിവസങ്ങളിലും ചൂട് തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച 82 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. ചൊവ്വാഴ്ച 90 ദശലക്ഷം യൂണിറ്റ് കടന്നു.

    Also Read- സംസ്ഥാനത്ത് വീണ്ടും റെക്കോഡിട്ട് സ്വർണവില; പുതിയ നിരക്കുകൾ അറിയാം

    വൈദ്യുതി ഉപഭോഗം കൂടിയതോടെ, വൈദ്യുതി ഉല്‍പ്പാദനവും വര്‍ധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ അണക്കെട്ടുകളില്‍ 1735 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളം മാത്രമാണ് ഉള്ളത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ സമാന കാലയളവിലെ ജലനിരപ്പിനേക്കാള്‍ കുറവാണ് ഇത്തവണ അണക്കെട്ടുകളിലെ വെള്ളം.

    ഇതേ അവസ്ഥ തുടര്‍ന്നാല്‍ വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന ആശങ്കയുമുണ്ട്. അങ്ങനെ വന്നാല്‍ പുറത്ത് നിന്ന് കൂടിയ വില കൊടുത്ത് വൈദ്യുതി വാങ്ങേണ്ടതായി വരും. ഇതിന് പുറമേ പീക്ക് അവറിലെ വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ വൈദ്യുതി നിയന്ത്രണം അടക്കമുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതായും വന്നേക്കും.

    First published:

    Tags: Electricity, Kseb