നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Elon Musk | ഇലോൺ മസ്ക് പാകിസ്ഥാന്റെ GDP യെക്കാൾ സമ്പന്നൻ; 300 ബില്യൺ ഡോളർ ആസ്തിയുള്ള ആദ്യ വ്യക്തിയായേക്കും

  Elon Musk | ഇലോൺ മസ്ക് പാകിസ്ഥാന്റെ GDP യെക്കാൾ സമ്പന്നൻ; 300 ബില്യൺ ഡോളർ ആസ്തിയുള്ള ആദ്യ വ്യക്തിയായേക്കും

  220 ദശലക്ഷം ജനങ്ങൾ വസിക്കുന്ന പാകിസ്ഥാന്റെ മൊത്ത ആഭ്യന്തര ഉത്പാദനം 280 ബില്യൺ ഡോളറാണ്.

  (File image)

  (File image)

  • Share this:
   ലോകത്തിലെ ഏറ്റവും വലിയ ധനികനും ടെസ്ലയുടെ (Tesla) സിഇഒയുമായ ഇലോൺ മസ്കിന്റെ (Elon Musk) കൈവശം ഇപ്പോൾ പാകിസ്ഥാന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തേക്കാൾ (Gross Domestic Production) കൂടുതൽ പണമുണ്ട്! അധികം വൈകാതെ മസ്കിന്റെ ആകെ ആസ്തി 300 ബില്യൺ ഡോളർ കടക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അങ്ങനെ സംഭവിച്ചാൽ ആ നാഴികക്കല്ല് പിന്നിടുന്ന ആദ്യത്തെ വ്യക്തിയായി ഇലോൺ മസ്‌ക് മാറും.

   നിലവിൽ അദ്ദേഹത്തിന്റെ ആസ്തിമൂല്യം 292 ബില്യൺ ഡോളറാണ്. ഏതാണ്ട് 220 ദശലക്ഷം ജനങ്ങൾ വസിക്കുന്ന പാകിസ്ഥാന്റെ മൊത്ത ആഭ്യന്തര ഉത്പാദനമാകട്ടെ, 280 ബില്യൺ ഡോളറാണ്. ഒക്റ്റോബർ 25 നാണ് മസ്‌ക് 36 ബില്യൺ ഡോളർ കൂടി തന്റെ പേരിൽ കൂട്ടിച്ചേർത്തത്. ഹേർട്സ് ഗ്ലോബൽ ഹോൾഡിങ്‌സ് (Hertz Global Holdings) ടെസ്‌ലയിൽ നിന്ന് 1,00,000 ഇലക്ട്രിക് വാഹനങ്ങൾക്ക് ഓർഡർ നൽകുന്നതായുള്ള വാർത്തകൾ വന്നതിന് പിന്നാലെയാണ് മസ്കിന്റെ ആസ്തിമൂല്യത്തിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തിയത്.

   ഹേർട്സ് ഹോൾഡിങ്സിന്റെ പ്രഖ്യാപനത്തോടെ ബ്ലൂംബെർഗ് ബില്യണയേഴ്സ് സൂചികയുടെ ചരിത്രത്തിൽ, ഒരു ദിവസം ഏറ്റവുമധികം സമ്പാദ്യം നേടിയ വ്യക്തിയായി ഇലോൺ മസ്‌ക് മാറി. മുമ്പ് ലോകത്തെ ഏറ്റവും വലിയ ധനികനായിരുന്ന ആമസോൺ സിഇഓ ജെഫ് ബെസോസിനേക്കാൾ 100 ബില്യൺ ഡോളർ കൂടുതലാണ് നിലവിൽ മസ്കിന്റെ ആസ്തി.

   Also Read-Lunar Eclipse 2021: ചന്ദ്രഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകും; സമയവും മറ്റു വിശദാംശങ്ങളും അറിയാം

   മസ്കിന്റെ ആസ്തിയും പാകിസ്ഥാന്റെ മൊത്ത ആഭ്യന്തര ഉത്പാദനവും തമ്മിലുള്ള രസകരമായ താരതമ്യം മുന്നോട്ട് വെച്ചത് യു എസ് പത്രപ്രവർത്തകനായ എഡ്‌വേർഡ് ലൂസ് ആണ്. മസ്കിന്റെ നെറ്റ് ആസ്തി ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കാർ നിർമാതാക്കളായ ടൊയോട്ടയുടെ വിപണി മൂലധനത്തേക്കാൾ കൂടുതലാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

   Also Read-Electrode for vision | കാഴ്ച്ചയില്ലാത്ത 60കാരിയ്ക്ക് കൃത്രിമ കാഴ്ച; ഗവേഷകർക്കൊപ്പം ചെലവഴിച്ചത് 6 മാസം

   ഹേർട്സ് ഹോൾഡിങ്‌സിന്റെ പ്രഖ്യാപനത്തെ തുടർന്ന് ടെസ്ല ഓഹരി വിപണിയിൽ വലിയ കുതിച്ചുചാട്ടം നടത്തുകയും കമ്പനിയുടെ വിപണി മൂലധനം ഒരു ട്രില്യൺ കടക്കുകയും ചെയ്തിരുന്നു. ഈ വാർത്തയോട് “Wild $T1mes!” എന്ന് ട്വീറ്റ് ചെയ്താണ് ഇലോൺ മസ്‌ക് പ്രതികരിച്ചത്. അതോടെ ട്രില്യൺ ഡോളർ കമ്പനികളുടെ കൂട്ടത്തിൽ ഇടം നേടുന്ന ആദ്യത്തെ വാഹന നിർമാതാക്കളായി ടെസ്ല മാറി. അതുവരെ ട്രില്യൺ ഡോളർ തൊട്ട കമ്പനികൾ ആപ്പിൾ, ആമസോൺ, മൈക്രോസോഫ്റ്റ്, ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ് എന്നിവയാണ്.

   ഇലോൺ മസ്കിന്റെ ആസ്തിയുടെ മൂന്നിൽ രണ്ടും അദ്ദേഹം 2003 ൽ സ്ഥാപിച്ച ഇലക്ട്രിക് വാഹന കമ്പനിയായ ടെസ്ലയുടേതാണെന്ന് ബ്ലൂംബർഗ് സൂചികയുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. എന്നാൽ, മസ്കിന്റെ ആകെ ആസ്തിയുടെ ഭൂരിഭാഗവും ടെസ്ലയുടെ ഓഹരികളുമായി ബന്ധപ്പെട്ടുള്ളതാണ്. ഈ ഇലക്ട്രിക് വാഹന നിർമാതാക്കളുടെ ഓഹരികൾ അമിതമൂല്യം നേടിയവയാണെന്ന് ചില സാമ്പത്തികനിരീക്ഷകർ വിലയിരുത്തുന്നുണ്ട്.
   Published by:Naseeba TC
   First published:
   )}