• HOME
 • »
 • NEWS
 • »
 • money
 • »
 • ജെഫ് ബെസോസും എലോൺ മസ്ക്കും ചില്ലിക്കാശുപോലും നികുതി അടക്കുന്നില്ലെന്ന് റിപ്പോർട്ട്, കാരണം ഇതാണ്

ജെഫ് ബെസോസും എലോൺ മസ്ക്കും ചില്ലിക്കാശുപോലും നികുതി അടക്കുന്നില്ലെന്ന് റിപ്പോർട്ട്, കാരണം ഇതാണ്

സമ്പന്നരുടെ വരുമാനം എല്ലാ വർഷവും വൻ തോതിൽ വർദ്ധിക്കുമ്പോൾ സമ്പത്തിന്റെ വളരെ ചെറിയൊരു ശതമാനം മാത്രമാണ് നികുതിയിനിത്തിൽ ഇവർ നൽകിയത്

Elon_Musk

Elon_Musk

 • Last Updated :
 • Share this:

  ജെഫ് ബെസോസ്, മൈക്കിൾ ബ്ലൂംബർഗ്, എലോൺ മസ്ക്ക് തുടങ്ങി അമേരിക്കയിൽ നിന്നുള്ള ലോകത്തെ ഏറ്റവും വലിയ സമ്പന്നർ വർഷങ്ങളായി ആധാനായ നികുതി അടക്കുന്നില്ലെന്ന് റിപ്പോർട്ട്. 2014 മുതൽ 2018 വരെയുള്ള കാലഘട്ടത്തിൽ വളരെ കുറച്ച് അല്ലെങ്കിൽ ഒട്ടും നികുതി അടച്ചിട്ടില്ല എന്നാണ് കണ്ടെത്തൽ. രഹസ്യമായ ഇന്റേണൽ റവന്യൂ സർവ്വീസ് ഡാറ്റ അടിസ്ഥാനമാക്കിയുള്ള പ്രോ പബ്ലിക്കയുടെ റിപ്പോർട്ടിലാണ് വിവരങ്ങളുള്ളത്.  രാജ്യത്തെ ആയിരക്കണക്കിന് സമ്പന്നരുടെ 15 വർഷത്തെ നികുതി അടച്ചതുമായി ബന്ധപ്പെട്ട രേഖകൾ ഇന്റേണൽ റവന്യൂ സർവ്വീസിൽ നിന്നും നേടി പരിശോധിച്ചെന്ന് പ്രോ പബ്ലിക്ക പറയുന്നു. “അമേരിക്കയിലെ അതി സമ്പന്നരായ വാരൻ ബഫറ്റ്, ബിൽ ഗേറ്റ്സ്, റൂബർട്ട് മർഡോക്ക്, മാർക്ക് സക്കർബർഗ് എന്നിങ്ങനെയുള്ളവരുടെ സാമ്പത്തിക കാര്യങ്ങളുടെ വിവരങ്ങളാണ് ലഭിച്ചത്. വരുമാനവും നികുതിയും മാത്രമല്ല ഇത് കാണിച്ചത്. നിക്ഷപങ്ങൾ, ഓഹരി വിൽപനകൾ, ചൂതാട്ട വിജയങ്ങൾ, ഓഡിറ്റ് റിപ്പോർട്ടുകൾ തുടങ്ങിയവയും രേഖകളിൽ അടങ്ങിയിരിക്കുന്നു” പ്രോ പബ്ലിക്ക വിശദീകരിച്ചു.സമ്പന്നരുടെ വരുമാനം എല്ലാ വർഷവും വൻ തോതിൽ വർദ്ധിക്കുമ്പോൾ സമ്പത്തിന്റെ വളരെ ചെറിയൊരു ശതമാനം മാത്രമാണ് നികുതിയിനിത്തിൽ ഇവർ നൽകിയതെന്ന് രേഖകൾ പരിശോധിക്കുമ്പോൾ മനസിലാകു എന്ന് പ്രോ പബ്ലിക്ക പറയുന്നു.

  “ലോകത്തെ സമ്പന്നരിൽ ഒന്നാമനായ ജെഫ് ബെസോസ് 2007ൽ ചില്ലിക്കാശുപോലും ഫെഡറൽ ആധായ നികുതിയായി നൽകിയിട്ടില്ല. 2011 ലും 2018 ലും ഈ നേട്ടം അദ്ദേഹം വീണ്ടും സ്വന്തമാക്കി. ടെസ്ല സ്ഥാപകനും ഇന്ന് ലോകത്തെ രണ്ടാമത്തെ സമ്പന്നനുമായ എലോൺ മസ്ക്കും 2018 ൽ ഫെഡറൽ ആധായ നികുതി നൽകിയിട്ടില്ല. കഴിഞ്ഞ ഏതാനും വർഷങ്ങളായ മൈക്കിൽ ബ്ലൂബെർഗും സമാനമായി നികുതി നൽകുന്നില്ല. കോടീശ്വരനായ നിക്ഷേപകൻ കാൾ ഇക്കാൻ രണ്ട് തവണയാണ് നികുതി നൽകുന്നതിൽ നിന്നും ഒഴിവായത്. കഴിഞ്ഞ മൂന്ന് വർഷം തുടർച്ചയായി ജോർജ് സോറോസിനും ഫെഡറൽ നികുതി അടക്കേണ്ടതായി വന്നിട്ടില്ല” പ്രോ പബ്ലിക്ക റിപ്പോർട്ട് പറയുന്നു.

  ആദായ നികുതി സംവിധാനത്തിലെ പോരായ്മകളാണ് സമ്പന്നരായവർ നികുതി അടക്കേണ്ടി വരാത്ത സാഹര്യം ഒരുക്കുന്നത് എന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോട്ട് ചെയ്യുന്നു. പണക്കാരായവർ അവരുടെ സമ്പത്തിൻ്റെ വലിയ പങ്കും നടത്തിക്കൊണ്ടു പോകുന്ന കമ്പനികളുടെ ഷെയറുകളിലും, വെക്കേഷൻ ഹോമുകളിലും മറ്റുമാണ് നിക്ഷേപിക്കാറ്. ഇവ വിൽപ്പന നടത്തുകയോ ഇതിൽ നിന്നും എന്തെങ്കിലും വരുമാനം നേടുകയോ ചെയ്യാത്ത പക്ഷം ഈ തുകക്ക് നികുതി അടക്കേണ്ടതില്ല. ഇതിന് പുറമേ നികുതി ബാധ്യത കുറക്കുന്ന ചില മാർഗങ്ങളും ആധായ നികുതി സംവിധാനത്തിലുണ്ടെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർ്ട്ട് ചെയ്യുന്നു.

  അതേ സമയം സ്വകാര്യ നികുതി വിവരങ്ങൾ പുറത്ത് വന്നതിനെ സബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും അമേരിക്കൻ അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് ന്യൂയോർക്ക് ടൈസ് റിപ്പോർട്ട് ചെയ്തു. വളരെ ഗൗരവമായാണ്‌ ഇതിനെ കാണുന്നത് എന്നും രഹസ്യ വിവരങ്ങൾ നിയമാനുസൃതമല്ലാതെ പുറത്ത് വിടുന്നത് ക്രിമിനൽ കുറ്റമാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ പസ്ക്കി പറഞ്ഞു.

  സമ്പന്നരുടെ സ്വത്തിന് പകരം വരുമാനം മാത്രം അടിസ്ഥാനമാക്കി നികുതി പിരിക്കുന്നതാണ് അതി സമ്പന്നരുടെ ആദായ നികുതി കുറവാകുന്നതിനുള്ള പ്രധാന കാരണം.

  Tags: US, Jeff Bezos, Michael Bloomberg, Elon Musk, income taxes, Pro Publica, Wealth, ജെഫ് ബെസോസ്, മൈക്കിൾ ബ്ലൂംബർഗ്, എലോൺ മസ്ക്ക്, അമേരിക്ക, പ്രൊ പബ്ലിക്ക
  Published by:Anuraj GR
  First published: