• HOME
 • »
 • NEWS
 • »
 • money
 • »
 • Elon Musk | ഇനി വാങ്ങുന്നത് കൊക്കകോളയെന്ന് ഇലോൺ മസ്‌ക്; കോളയിൽ കൊക്കെയ്ൻ തിരികെ വരുമെന്നും ട്വീറ്റ്

Elon Musk | ഇനി വാങ്ങുന്നത് കൊക്കകോളയെന്ന് ഇലോൺ മസ്‌ക്; കോളയിൽ കൊക്കെയ്ൻ തിരികെ വരുമെന്നും ട്വീറ്റ്

കൊക്കകോളയുടെ ആദ്യത്തെ ചേരുവകളിൽ യഥാർത്ഥത്തിൽ കൊക്കെയ്‌നിന്റെ അംശം അടങ്ങിയിരുന്നു.

(Photo: AP)

(Photo: AP)

 • Share this:
  ഇലോൺ മസ്‌ക് (Elon Musk) ഏകദേശം 44 ബില്യൺ ഡോളറിന് ($44 billion) ട്വിറ്റർ (Twitter)ഏറ്റെടുത്തതോടെ മറ്റ് നിരവധി കമ്പനികൾ കൂടി വാങ്ങാനുള്ള അഭ്യർത്ഥനകൾ അദ്ദേഹത്തിന് മുന്നിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ടെസ്‌ല ഉടമയ്ക്ക് ഈ പണം മറ്റ് പല ലക്ഷ്യങ്ങൾക്ക് വേണ്ടി നിക്ഷേപിക്കാമായിരുന്നു എന്നാണ് ഒരു കൂട്ടം ട്വിറ്റർ ഉപയോക്താക്കൾ നിർദ്ദേശിക്കുന്നത്. അതേസമയം ട്വിറ്റർ ഏറ്റെടുത്തതുപോലെ മറ്റ് പല സ്ഥാപനങ്ങൾ ഏറ്റെടുക്കാൻ നിരവധി മീമേഴ്സ് (memers) അഭ്യർത്ഥിക്കുന്നുണ്ട്.

  മക്‌ഡൊണാൾഡ് വാങ്ങി ഐസ്ക്രീം മെഷീനുകളെല്ലാം ശരിയാക്കാൻ പോകുന്നു എന്ന് അവകാശപ്പെടുന്ന ഒരു ട്വീറ്റ് മസ്കിന്റേതായി അടുത്തിടെ പ്രചരിച്ചിരുന്നു. എന്നാൽ അതിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് "എനിക്ക് അത്ഭുതങ്ങൾ ചെയ്യാൻ കഴിയില്ല" എന്ന് മസ്‌ക് പിന്നീട് പറഞ്ഞു. ട്രോളിന് പേരുകേട്ട മസ്ക് ഇപ്പോൾ ട്വീറ്റ് ചെയ്തിരിക്കുന്നത്, "അടുത്തതായി കൊക്കകോള വാങ്ങാൻ പോകുന്നു, കൊക്കെയ്ൻ തിരികെ കൊണ്ടുവരാൻ" (''Next I'm buying Coca-Cola to put the cocaine back in'') എന്നാണ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രഗ് അബ്യൂസിന്റെ റിപ്പോർട്ട് അനുസരിച്ച്, കൊക്കകോളയുടെ ആദ്യത്തെ ചേരുവകളിൽ യഥാർത്ഥത്തിൽ കൊക്കെയ്‌നിന്റെ അംശം അടങ്ങിയിരുന്നു. എന്നാൽ, ഇത് 1929-ലാണ് ഒഴിവാക്കപ്പെട്ടത്.

  Also Read-അൽ​ഗോരിതം മുതൽ എഡിറ്റ് ബട്ടൺ വരെ; ട്വിറ്ററിൽ മസ്ക് കൊണ്ടുവരുന്ന പ്രധാന മാറ്റങ്ങൾ

  മസ്‌ക് ട്വിറ്റർ സ്വന്തമാക്കിയത് "സ്വാതന്ത്ര്യ" പ്രഖ്യാപനമാണെന്ന് ചിലർ കരുതുമ്പോൾ മറ്റു ചിലർ ഇതിനെ വിമർശിക്കുന്നുണ്ട്. “ഈ കരാർ നമ്മുടെ ജനാധിപത്യത്തിന് അപകടകരമാണ്. ഇലോൺ മസ്‌കിനെപ്പോലുള്ള ശതകോടീശ്വരന്മാർ മറ്റെല്ലാവരേക്കാളും വ്യത്യസ്തമായ ഒരു കൂട്ടം നിയമങ്ങളാൽ കളിക്കുന്നു. സ്വന്തം നേട്ടത്തിനായി അധികാരം നേടിയെടുക്കുന്നു.


  ടെക്നോളജി ഭീമമൻമാരെ വരുതിയിലാക്കാൻ നമുക്ക് വെൽത്ത് ടാക്സും ശക്തമായ നിയമങ്ങളും ആവശ്യമാണ് " എന്നാണ് യുഎസ് സെനറ്റർ എലിസബത്ത് വാറൻ ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തത്. "ട്വിറ്ററിന് ലോകത്തെ മുഴുവൻ സ്വാധീനിക്കുന്ന ഒരു ലക്ഷ്യവും പ്രസക്തിയും ഉണ്ട്. ഞങ്ങളുടെ ടീമിൽ ഞാൻ അഭിമാനിക്കുന്നു. ജനാധിപത്യത്തിന്റെ അടിത്തറയാണ് സംസാര സ്വാതന്ത്ര്യം, മനുഷ്യരാശിയുടെ ഭാവിയിൽ സുപ്രധാനമായ കാര്യങ്ങൾ ചർച്ച ചെയ്യപ്പെടുന്ന ഡിജിറ്റൽ ടൗൺ സ്ക്വയറാകും ട്വിറ്റർ," മസ്‌ക് പറഞ്ഞു.
  Also Read-ഇലോണ്‍ മസ്‌ക് ചോദിച്ചു ട്വിറ്ററിന് എന്താ വില?3.35 കോടി ലക്ഷം രൂപയ്ക്ക് കരാര്‍ ഉറപ്പിച്ചു

  “പുതിയ സവിശേഷതകൾ ഉപയോഗിച്ച് ഉത്പ്പന്നം മെച്ചപ്പെടുത്തുക, അൽഗൊരിതങ്ങൾ ഓപ്പൺ സോഴ്‌സ് ആക്കി വിശ്വാസം വർദ്ധിപ്പിക്കുക, സ്പാം ബോട്ടുകളെ പരാജയപ്പെടുത്തുക എന്നിവയിലൂടെ ട്വിറ്ററിനെ എന്നത്തേക്കാളും മികച്ചതാക്കാൻ ഞാൻ ആഗ്രഹിക്കുന്നു, ട്വിറ്ററിന് വളരെയധികം സാധ്യതകളുണ്ട് - അത് പുറത്തു കൊണ്ടുവരുന്നതിന് കമ്പനിയുമായും ഉപയോക്താക്കളുമായും ചേർന്ന് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു“ ട്വിറ്റർ സിഇഒ പരാഗ് അഗർവാൾ പറഞ്ഞു.

  ഇലോൺ മസ്കിന്റെ കയ്യിലേക്ക് ലോകത്തിലെ ഏറ്റവും വലിയ സമൂഹമാധ്യമങ്ങളിലൊന്നായ ട്വിറ്റർ എത്തിച്ചേരുമ്പോൾ പല മാറ്റങ്ങളും സംഭവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്വിറ്ററിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ഇലോൺ മസ്ക് മുൻപ് പല തവണ തുറന്നു പറഞ്ഞിട്ടുമുണ്ട്.
  ലോകത്തിലെ ഏറ്റവും വലിയ ധനികനും ടെസ്‍ലയുടെ (Tesla) സിഇഒയുമാണ് ഇലോൺ മസ്ക്. നിലവിൽ അദ്ദേഹത്തിന്റെ ആസ്തി 292 ബില്യൺ ഡോളറാണ്. കഴിഞ്ഞ ഒക്ടോബറിലാണ് മസ്‌ക് 36 ബില്യൺ ഡോളർ കൂടി തന്റെ പേരിൽ കൂട്ടിച്ചേർത്തത്.
  Published by:Naseeba TC
  First published: