• HOME
  • »
  • NEWS
  • »
  • money
  • »
  • Elon Musk | ഒറ്റ ദിവസം കൊണ്ട് എലോൺ മസ്‌കിന്റെ ആസ്തിയിൽ രണ്ടര ലക്ഷം കോടി രൂപയുടെ വർദ്ധനവ്

Elon Musk | ഒറ്റ ദിവസം കൊണ്ട് എലോൺ മസ്‌കിന്റെ ആസ്തിയിൽ രണ്ടര ലക്ഷം കോടി രൂപയുടെ വർദ്ധനവ്

ടെസ്‌ലയിൽ നിക്ഷേപകനാകുന്നതിന് മുമ്പ് അദ്ദേഹം സ്ഥാപിച്ച റോക്കറ്റ് കമ്പനിയായ സ്‌പേസ് എക്‌സിൽ നിന്നുള്ള വരുമാനവും മസ്ക്കിന്റെ ആസ്തിയിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്.

  • Share this:
എലോൺ മസ്‌കിന്റെ (Elon Musk) സ്വകാര്യ ആസ്തിയ്ക്ക് ടെസ്‍ലയുമായി അടുത്ത ബന്ധമാണുള്ളത്. ലോകത്തിലെ ഏറ്റവും മൂല്യമുള്ള വാഹന നിർമ്മാതാക്കളായ ടെസ്‌ലയുടെ (Tesla) സഹസ്ഥാപകനും ദീർഘകാല സിഇഒയും (CEO) ആയതിനാൽ ടെസ്‍ലയുടെ ഒരു വലിയ പങ്ക് ഓഹരികൾ എലോൺ മസ്ക്കിന് സ്വന്തമാണ്.

ടെസ്‌ലയുടെ ഓഹരി വില കുതിച്ചുയ‍‍ർന്നതിനെ തുട‍‍ർന്ന് തിങ്കളാഴ്ച എലോൺ മസ്ക്കിന്റെ ആസ്തി ഒറ്റ ദിവസം കൊണ്ട് 33.8 ബില്യൺ ഡോളർ (ഏകദേശം 251240.47 കോടി രൂപ) ഉയർന്ന് 304.2 ബില്യൺ ഡോളറായി.

ടെസ്‌ലയുടെ ഓഹരി വില 13.5 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. കൂടാതെ ടെസ്‌ലയുടെ മൊത്തം ഓഹരികളിൽ 18 ശതമാനം മസ്‌ക്കിന്റെ കൈവശമായതിനാൽ തന്നെ ഓ​ഹരി വിലയിലെ വ‍ർദ്ധനവ് സ്വാഭാവികമായും മസ്ക്കിന്റെ ആസ്തിയും വ‍‍ർദ്ധിപ്പിക്കും. എന്നാൽ ഇതിന് മുമ്പും 2021ൽ ഒരു ഘട്ടത്തിൽ മസ്‌കിന്റെ സമ്പത്ത് 340 ബില്യൺ ഡോളറായി ഉയ‍ർന്നിട്ടുണ്ട്.

ടെസ്‌ലയിൽ നിക്ഷേപകനാകുന്നതിന് മുമ്പ് അദ്ദേഹം സ്ഥാപിച്ച റോക്കറ്റ് കമ്പനിയായ സ്‌പേസ് എക്‌സിൽ നിന്നുള്ള വരുമാനവും മസ്ക്കിന്റെ ആസ്തിയിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്.

കഴിഞ്ഞ പാദം 3 ലക്ഷം കാറുകൾ വിതരണം ചെയ്ത റെക്കോർഡ് നേട്ടത്തെ തുട‍‍ർന്നാണ് ടെസ്‌ലയുടെ ഓഹരി വില കുതിച്ചുയർന്നത്.ടെസ്‍ല മോഡൽ 3, ​​മോഡൽ Y എന്നിവ യുഎസിലെ ഏറ്റവും ജനപ്രിയ ഇലക്ട്രിക് വാഹനങ്ങളാണ്. ഇവ രണ്ടും ചേർന്ന് 911,208 യൂണിറ്റുകൾ വിറ്റിട്ടുണ്ട്.

സെമി കണ്ടക്ട‍ർ ക്ഷാമം ലോകത്തിലെ ഭൂരിഭാഗം വാഹന നിർമ്മാതാക്കളെയും വലച്ചിരുന്നു. എന്നാൽ ടെസ്‍ല ഇത് മികച്ച രീതിയിൽ കൈകാര്യം ചെയ്തു. ചിപ്പ് ക്ഷാമം കാരണം ടെസ്‍ല പുതിയ ഘടകങ്ങളിൽ പ്രവർത്തിക്കുന്ന സോഫ്‌റ്റ്‌വെയർ പുന‍‍‍ർനി‍ർമ്മിച്ചു. കഴിഞ്ഞ രണ്ട് മാസങ്ങളിൽ ഓഹരി വില കുറഞ്ഞതിനെ തുട‍ന്ന് മസ്ക്കിന്റെ കൈവശമുണ്ടായിരുന്ന ചില ഓഹരികൾ അദ്ദേഹം വിറ്റിരുന്നു. 2021ൽ യുഎസിൽ ഏറ്റവും കൂടുതൽ പണം നികുതിയായി അടച്ച നികുതിദായകനായും മസ്ക്ക് മാറി.

Also Read- BlackBerry: ബ്ലാക്ക്ബെറി ഫോൺ ഉപയോഗിക്കുന്നവരാണോ? പുതിയ ഫോൺ വാങ്ങാൻ സമയമായി; കാരണം അറിയാം

ലോകത്തിലെ ഏറ്റവും ധനികരില്‍ ഒരാളും സ്പേസ് എക്സിന്റെയും ടെസ്ലയുടെയും സിഇഒയുമായ എലോണ്‍ മസ്‌കിനെ 2021ലെ പേഴ്സണ്‍ ഓഫ് ദ ഇയര്‍ (Person of the Year) ആയി ടൈം മാഗസിന്‍ തിരഞ്ഞെടുത്തിരുന്നു.

Hyundai Motor 2021ല്‍ ഇന്ത്യയില്‍ വിറ്റഴിച്ചത് 2.5 ലക്ഷം എസ്‌യുവികൾ; വിൽപ്പനയിൽ മുൻപന്തിയിൽ Creta

2021 ഓഗസ്റ്റില്‍ നടന്ന ഒരു ടെസ്ല ഇവന്റില്‍ സംസാരിക്കവേ, ടെസ്ല ഒരു ഹ്യൂമനോയിഡ് റോബോട്ട് നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും 2022ഓടെ ഇത് പ്രദര്‍ശിപ്പിക്കുമെന്നും മസ്‌ക് വ്യക്തമാക്കിയിരുന്നു.

ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനി 2022ല്‍ നിരവധി വാഹനങ്ങള്‍ പുറത്തിറക്കുമെന്നും പ്രതീക്ഷിക്കാം. 2022ൽ പുതിയ വിക്ഷേപണ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാൻ സ്പേസ് എക്സും ഒരുങ്ങുന്നുണ്ട്.
Published by:Jayashankar Av
First published: