• HOME
  • »
  • NEWS
  • »
  • money
  • »
  • EMI FACILITY IS NOW AVAILABLE ON KOTAK MAHINDRA BANK DEBIT 1 CARDS JK

കൊട്ടക് മഹീന്ദ്ര ബാങ്ക് ഉപഭോക്താക്കള്‍ക്ക് നല്ല വാര്‍ത്ത; ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോഴും ഇനി EMI ലഭിക്കും

കൊട്ടക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡ്, തങ്ങളുടെ ഇഎംഐ സംവിധാനം നവീകരിച്ചിരിക്കുകയാണ്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    വലിയ വിലയുള്ള സാധനങ്ങളോ സേവനങ്ങളോ ഒരുമിച്ച് പണം നൽകി വാങ്ങാതെ പ്രതിമാസ തവണകളായി അടയ്ക്കാനുള്ള സേവനമാണ് ഇഎംഐ (EMI). ഒരു സാധനം വാങ്ങുമ്പോൾ, തുല്യ പ്രതിമാസ തവണകൾ അഥവാ ഇഎംഐ ഉപയോഗിച്ച് ക്രഡിറ്റ് കാർഡിലേക്കോ പണം വായ്പ നൽകുന്ന കമ്പനിയ്‌ക്കോ പണം തിരികെ തവണകളായി അടയ്ക്കാനുള്ള സംവിധാനം വളരെയധികം സൗകര്യപ്രദമാണ്. ഈ സംവിധാനം, പണം അടയ്ക്കുന്ന വ്യക്തിയിൽ അധിക ഭാരം ചുമത്താതെ തന്നെ പണം അടച്ചു തീർക്കുന്നതിനുള്ള സാമ്പത്തിക സ്വാതന്ത്ര്യം നൽകുന്നു.

    സാധാരണ ഇഎംഐ സൗകര്യം ക്രെഡിറ്റ് കാർഡിനാണ് എളുപ്പത്തിൽ ലഭിക്കുക. ചുരുക്കം ചില സാഹചര്യങ്ങളിലാണ് ഡെബിറ്റ് കാർഡിൻ മേൽ ഇഎംഐ സൗകര്യം ലഭിച്ചു കൊണ്ടിരുന്നത്. വിൽപ്പന നടത്തുന്ന വ്യാപാരിയും ധനകാര്യ സ്ഥാപനവും തമ്മിൽ പ്രത്യേക ബന്ധങ്ങൾ ഉണ്ടങ്കിൽ മാത്രമാണ് പൊതുവേ ഡെബിറ്റ് കാർഡുകൾക്ക് ഇഎംഐ സൗകര്യം ലഭിച്ചിരുന്നത്. ഇതാ ഇപ്പോൾ, കൊടാക്ക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡ്, തങ്ങളുടെ ഇഎംഐ സംവിധാനം നവീകരിച്ചിരിക്കുകയാണ്. ഇനി മുതൽ, കൊട്ടക്കിന്റെ ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് ഏതൊരു വ്യാപാരിയിൽ നിന്നും ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഇഎംഐ സൗകര്യം ലഭ്യമാക്കാൻ സാധിക്കും.

    കൊട്ടക് ബാങ്ക് വാഗ്ദാനം ചെയ്യുന്ന ഇഎംഐ സൗകര്യം ഫാഷൻ ഉത്പന്നങ്ങൾ മുതൽ ഇലക്ട്രോണിക്ക്, പലചരക്ക് ഉത്പന്നങ്ങൾ, വരെ വാങ്ങാൻ ഉപഭോക്താക്കൾക്ക് സ്വാതന്ത്ര്യം നൽകുന്നു. ബാങ്ക് ആകെ ആവശ്യപ്പെടുന്ന നിബന്ധന, ഇടപാട് കുറഞ്ഞത് 5000 രൂപയുടേത് ആകണം എന്നു മാത്രമാണ്. യാതൊരു പേപ്പർ വർക്കുകളുടെയും തടസ്സം കൊട്ടാക്കിന്റെ ഇഎംഐ സംവിധാനം ഉണ്ടാക്കുന്നില്ല. കൊട്ടക്ക് നൽകുന്ന ഇഎംഐ സൗകര്യം റിസർവ് ബാങ്കിന്റെ മാർഗ്ഗ നിർദേശങ്ങൾക്ക് വിധേയമാണ്. അതിനാൽ റിസർവ് ബാങ്കിന്റെ നിയമങ്ങളിലും വ്യവസ്ഥകളിലും വരുന്ന മാറ്റത്തിന് അനുസരിച്ച് ഇതിനും മാറ്റങ്ങൾ ഉണ്ടായേക്കാം.

    എങ്ങനെയാണ് കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഇഎംഐ സൗകര്യം ലഭ്യമാക്കുക:

    കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഉപഭോക്താവ് 5000 രൂപയുടെ എങ്കിലും സാധനം ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഓൺലൈനായോ ഓഫ്‌ലൈൻ ആയോ വാങ്ങുകയാണെങ്കിൽ, അവർക്ക് ബാങ്കിൽ നിന്നുമൊരു എസ്എംഎസ് ലഭിക്കുന്നതാണ്. ആ എസ്എംഎസിൽ ഇടപാട്യം ഇഎംഐ സൗകര്യത്തിലേക്ക് മാറ്റുന്നതിന് എന്താണ് ചെയ്യേണ്ടത് എന്നതിനെ കുറിച്ചുള്ള വിവരം ഉണ്ടായിരിക്കും.

    ഇഎംഐ വഴി സാധനം വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താവിന് എസ്എംഎസിൽ ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാവുന്നതാണ്. അതിൽ ഇടപാടിന്റെ വിശദാംശങ്ങൾ ലഭിക്കും, അതിൽ നിന്നും ഇഎംഐ വ്യവസ്ഥ തിരഞ്ഞെടുക്കുക.

    ആവശ്യമുള്ള ഇഎംഐ സൗകര്യം തിരഞ്ഞെടുത്തതിന് ശേഷം ഇഎംഐയ്ക്കുള്ള അപേക്ഷ സമർപ്പിക്കുക. അപ്പോൾ സാധനം വാങ്ങിയതിന്റെ തുക ഇഎംഐ യിലേക്ക് പരിവർത്തനപ്പെടും.
    ഇടപാടിനായി ചെലവഴിച്ച തുക ഉപഭോക്താവിന്റെ അക്കൗണ്ടിൽ തിരികെ എത്തും, ശേഷം അത് ഇഎംഐ തവണകളായി അടച്ചു തീർക്കാനും സാധിക്കും.

    കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ പുതിയ സംവിധാനം മാർക്കറ്റുകളിൽ ബാങ്കിന്റെ സാന്നിധ്യം കൂട്ടുന്നതിനും പുതിയ ഉപഭോക്താക്കളെ ബാങ്കിലേക്ക് ആകർഷിക്കുന്നതിനും വേണ്ടിയാണെന്നാണ് വിലയിരുത്തൽ. ക്രെഡിറ്റ് കാർഡ് സൗകര്യം ഇല്ലാത്ത ഉപഭോക്താക്കളുടെ ഇടയിൽ നിന്ന് മികച്ച പ്രതികരണമാണ് പുതിയ സംവിധാനം വഴി ബാങ്ക് പ്രതീക്ഷിക്കുന്നത്.
    Published by:Jayesh Krishnan
    First published:
    )}