മുംബൈ: തിങ്കള്‍, ചൊവ്വാ ദിവസങ്ങളിൽ പ്രഖ്യാപിച്ചിരുന്ന അഖിലേന്ത്യ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു. ബാങ്ക് യൂണിയനുകളുടെ സംയുക്തവേദിയായ യുണൈറ്റ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ആണ് സമരത്തിന് ആഹ്വാനം ചെയ്തിരുന്നത്. എന്നാല്‍ ഡപ്യൂട്ടി ചീഫ് ലേബര്‍ കമ്മിഷണറുമായി നടത്തിയ ചര്‍ച്ചയെ തുടർന്നാണ് സമരം മാറ്റിവെച്ചത്.
ഈ മാസം 31 ന് വീണ്ടും ചര്‍ച്ച നടത്താനും ധാരണയായി. ബാങ്കുകളുടെ പ്രവൃത്തിദിവസം ആഴ്ചയിൽ അഞ്ച് ദിവസമാക്കുക എന്നതിനൊപ്പം ശമ്പള , പെൻഷൻ ആനുകൂല്യങ്ങളിൽ കാലാനുസൃതമായ വർധനവാണ് ജീവനക്കാർ ആവശ്യപ്പെടുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.