• HOME
  • »
  • NEWS
  • »
  • money
  • »
  • Provident Fund | ഈ അപ്‌ഡേഷൻ നടത്തിയില്ലെങ്കിൽ അടുത്ത മാസം മുതൽ നിങ്ങളുടെ ഇപിഎഫ് സംഭാവനകൾ മുടങ്ങും; വിശദാംശങ്ങൾ അറിയാം

Provident Fund | ഈ അപ്‌ഡേഷൻ നടത്തിയില്ലെങ്കിൽ അടുത്ത മാസം മുതൽ നിങ്ങളുടെ ഇപിഎഫ് സംഭാവനകൾ മുടങ്ങും; വിശദാംശങ്ങൾ അറിയാം

പിഎഫ് യുഎഎന്നുമായി ആധാർ ബന്ധിപ്പിച്ച ജീവനക്കാർക്ക് വേണ്ടി മാത്രമേ ഇനി തൊഴിലുടമയ്ക്ക് ഇസിആർ ഫയൽ ചെയ്യാൻ കഴിയൂ എന്ന്ഇപിഎഫ്ഒ അറിയിച്ചു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (Employees Provident Fund) അല്ലെങ്കിൽ ഇപിഎഫ് ഏതൊരു കോർപ്പറേറ്റ് ജീവനക്കാരന്റെയും തൊഴിൽ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. ഈ സ്കീമിനെക്കുറിച്ച് ഒരാൾ അറിയാൻ ആഗ്രഹിക്കുന്ന നിരവധി കാര്യങ്ങളുണ്ട്. റിട്ടയർമെന്റിനു ശേഷം ജീവനക്കാരന് വിതരണം ചെയ്യുന്നതിനായി ജീവനക്കാരന്റെ ശമ്പളത്തിന്റെ ഒരു ഭാഗവും തൊഴിലുടമയുടെ സംഭാവനയായി ഒരു നിശ്ചിത തുകയും ശേഖരിക്കുന്ന പദ്ധതിയാണ് സർക്കാരിന്റെ പിന്തുണയുള്ള റിട്ടയർമെന്റ് ബോഡിയായ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (Employees Provident Fund Organisation) അല്ലെങ്കിൽ ഇപിഎഫ്ഒ.

    ഇപിഎഫ്ഒ അനുവദിച്ചിട്ടുള്ള യൂണിവേഴ്സൽ അക്കൗണ്ട് നമ്പറുമായി (Universal Account Number) നിങ്ങളുടെ ആധാർ കാർഡ് (Aadhar Card) ബന്ധിപ്പിക്കേണ്ടത് വളരെ പ്രധാനമാണെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. ഓരോ ജീവനക്കാരനും പ്രത്യേകമായി അനുവദിച്ചിട്ടുള്ള ഒരു നമ്പറാണ് യുഎഎൻ. അത് അവർ എല്ലായ്പോയും ഓർത്തിരിക്കണം.

    യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ (UAN) ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി EPFO ​​നീട്ടിയിട്ടുണ്ട്. സമയപരിധി 2021 നവംബർ 30 വരെയാണ് നീട്ടിയിട്ടുള്ളത്. അതിനു മുമ്പ് 2021 ഓഗസ്റ്റ് 31 ആയിരുന്നു നമ്പരുകൾ ലിങ്ക് ചെയ്യാനുള്ള അവസാന തീയതി. ഈ വർഷം നവംബർ 15 നാണ് ഇപിഎഫ്ഒ പുതുക്കിയ തീയതി അറിയിച്ചത്.

    2020 ലെ സാമൂഹ്യ സുരക്ഷാ കോഡിന്റെ 142-ാം വകുപ്പിൽ അടുത്തിടെ വരുത്തിയ മാറ്റം പ്രകാരം എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) അക്കൗണ്ടുമായി ആധാർ കാർഡ് ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കിയിരുന്നു. ഈ വർഷം ജൂൺ മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് ഇപിഎഫ്ഒ നേരത്തെ അറിയിച്ചിരുന്നു.

    നിങ്ങളുടെ യുഎഎൻ ആധാർ നമ്പറുമായി ലിങ്ക് ചെയ്‌തില്ലെങ്കിൽ നിങ്ങൾ അഭിമുഖീകരിച്ചേക്കാവുന്ന നിരവധി പ്രത്യാഘാതങ്ങളുണ്ട്. അതിൽ ഒന്ന്, നിങ്ങൾക്ക് തൊഴിലുടമയിൽ നിന്നുള്ള പി എഫ് സംഭാവന തുടർന്ന് ലഭിക്കില്ലഎന്നതാണ്.

    ഇലക്ട്രോണിക് ചലാൻ കം റിട്ടേണിന്റെ (ഇസിആർ) ഫയലിംഗ് മാനദണ്ഡങ്ങളും റിട്ടയർമെന്റ് ബോഡി പുതുക്കിയിട്ടുണ്ട്. പിഎഫ് യുഎഎന്നുമായി ആധാർ ബന്ധിപ്പിച്ച ജീവനക്കാർക്ക് വേണ്ടി മാത്രമേ ഇനി തൊഴിലുടമയ്ക്ക് ഇസിആർ ഫയൽ ചെയ്യാൻ കഴിയൂ എന്ന്ഇപിഎഫ്ഒ അറിയിച്ചു.

    ജീവനക്കാർ അക്കൗണ്ടുകൾ ലിങ്ക് ചെയ്യുന്നത് വരെ പണമയക്കുന്നതിൽ കാലതാമസം നേരിടേണ്ടിവരും. കൂടാതെ, അവർക്ക് അവരുടെ അക്കൗണ്ടിൽ നിന്ന് പിഎഫ് പണം പിൻവലിക്കാനും കഴിയില്ല. ഈ വർഷം ആദ്യം പ്രഖ്യാപിച്ച കോവിഡ്-19 അഡ്വാൻസുകളും PF അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിട്ടുള്ള ഇൻഷുറൻസ് ആനുകൂല്യങ്ങളും ജീവനക്കാർക്ക് കൈപ്പറ്റാനാകില്ല.

    നേരെമറിച്ച്, യുഎഎൻ ആധാറുമായി ബന്ധിപ്പിച്ചാൽ നിരവധി നേട്ടങ്ങളുണ്ട്. "ജീവനക്കാർക്ക് അവരുടെ അക്കൗണ്ടുകളിലേക്ക് പ്രതിമാസ അടിസ്ഥാനത്തിൽ ക്രെഡിറ്റ് ചെയ്യുന്ന സംഭാവനകളുടെ തത്സമയ അപ്‌ഡേറ്റ് ലഭിക്കും. അതേസമയം പിൻവലിക്കൽ, ട്രാൻസ്ഫർ, പലിശ ക്രെഡിറ്റുകൾ എന്നിവയും എളുപ്പമാകും. അസംഘടിത തൊഴിലാളികൾക്കായി ദേശീയ ഡാറ്റാബേസ് സമാഹരിക്കുന്നതിനായുള്ള ഗവൺമെന്റിന്റെ സമീപകാല നീക്കത്തിന് അനുസൃതമായാണ് ഈ നീക്കം. കൂടാതെ ദശലക്ഷക്കണക്കിന് അധഃസ്ഥിത തൊഴിലാളികൾക്ക് വിവിധ ക്ഷേമ പദ്ധതികളുടെ പ്രയോജനം ലഭ്യമാക്കാൻ ഇത് സഹായിക്കും," ഇൻഡസ്‌ലോയുടെ പങ്കാളി വൈഭവ് ഭരദ്വാജ് പറഞ്ഞു.
    Published by:Jayesh Krishnan
    First published: