• HOME
  • »
  • NEWS
  • »
  • money
  • »
  • EPF പലിശനിരക്ക് നാല് പതിറ്റാണ്ടിനിടയിൽ ഏറ്റവും കുറഞ്ഞ നിലയിൽ; ഇക്വിറ്റി നിക്ഷേപ നിരക്ക് വർധിപ്പിക്കാൻ സാധ്യത

EPF പലിശനിരക്ക് നാല് പതിറ്റാണ്ടിനിടയിൽ ഏറ്റവും കുറഞ്ഞ നിലയിൽ; ഇക്വിറ്റി നിക്ഷേപ നിരക്ക് വർധിപ്പിക്കാൻ സാധ്യത

കഴിഞ്ഞ മാർച്ചിൽ ഇപിഎഫ്ഒ പലിശനിരക്ക് 8.1 ശതമാനമാക്കി കുറച്ചതായി പ്രഖ്യാപിച്ചിരുന്നു

  • Share this:
    വിരമിക്കുന്നവരുടെ വരുമാനം വർധിപ്പിക്കുന്നതിൻെറ ഭാഗമായി ഇക്വിറ്റി ഇൻവെസ്റ്റ്മെൻറ് പരിധി (Equity Investment limit) ഉയർത്താൻ പദ്ധതിയിടുകയാണ് എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് ഓർഗനൈസേഷൻ (EPFO). നിലവിലുള്ള 15 ശതമാനത്തിൽ നിന്ന് 25 ശതമാനത്തിലേക്ക് ഉയർത്താനാണ് തീരുമാനമെന്ന് എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഈ വിഷയം ചർച്ച ചെയ്യാൻ ഇപിഎഫ്ഒയുടെ സാമ്പത്തിക നിക്ഷേപ ഓഡിറ്റ് കമ്മിറ്റി യോഗം ചേർന്നിരുന്നു.

    പ്രസ്തുത പദ്ധതി പ്രകാരം രണ്ട് ഘട്ടങ്ങളിലായാണ് നിക്ഷേപപരിധി ഉയർത്തുക. ആദ്യഘട്ടത്തിൽ 20 ശതമാനമായും രണ്ടാം ഘട്ടത്തിൽ 25 ശതമാനമായും പരിധി ഉയർത്തുമെന്ന് റിപ്പോർട്ട് പറയുന്നു. ഈ മാസം അവസാനം നടക്കുന്ന ഇപിഎഫ്ഒ സെൻട്രൽ ബോർഡ് ട്രസ്റ്റികളുടെ യോഗത്തിലും പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കും. ശുപാർശയുമായി ബന്ധപ്പെട്ട് ഇപിഎഫ്ഒ അന്തിമ തീരുമാനമെടുത്തതിന് ശേഷം തുടർനടപടികൾക്കും അനുമതിക്കുമായി കേന്ദ്ര ധനകാര്യ മന്ത്രാലയത്തിനും തൊഴിൽ മന്ത്രാലയത്തിനും അയക്കും.

    ഇക്വിറ്റി നിക്ഷേപ പരിധി 25 ശതമാനം ഉയർത്തിയാൽ ഇപിഎഫ്ഒ ഓഹരി വിപണിയിൽ ഓരോ മാസവും 3000 കോടി രൂപ വീതം നിക്ഷേപം നടത്തുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ടിൽ കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ പലിശനിരക്ക് സർക്കാർ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. 2021-22 സാമ്പത്തികവർഷത്തിൽ 8.1 ശതമാനമാണ് പലിശനിരക്ക്. എംപ്ലോയീസ് പ്രൊവിഡൻറ് ഓർഗനൈസേഴ്സിൻെറ 5 കോടിയോളം വരുന്ന ഉപഭോക്താക്കളെ ഈ തീരുമാനം ബാധിക്കും.

    കഴിഞ്ഞ മാർച്ചിൽ ഇപിഎഫ്ഒ പലിശനിരക്ക് 8.1 ശതമാനമാക്കി കുറച്ചതായി പ്രഖ്യാപിച്ചിരുന്നു. 2021-22 എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് തുകയ്ക്കാണ് ഈ തുക ബാധകമാവുക. നേരത്തെ 8.5 ശതമാനം ഉള്ളതാണ് 8.1 ശതമാനമായി കുറച്ചത്. 1977-78 കാലഘട്ടത്തിന് ശേഷം പ്രൊവിഡൻറ് ഫണ്ട് പലിശനിരക്ക് ഏറ്റവും കുറഞ്ഞത് ഇപ്പോഴാണ്. ആ സമയത്ത് 8 ശതമാനമായിരുന്നു പലിശനിരക്ക്. പലിശനിരക്ക് 8.1 ശതമാനം ആക്കുവാൻ കേന്ദ്രസർക്കാർ അനുമതി നൽകിയതായി തൊഴിൽ മന്ത്രാലയം വെള്ളിയാഴ്ച വ്യക്തമാക്കിയെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

    2019-20ൽ പ്രഖ്യാപിച്ചിരുന്ന ഇപിഎഫ് പലിശ നിരക്ക് 2012-13 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കായിരുന്നു. അത് പിന്നീട് 8.5 ശതമാനമായി കുറച്ചു. 2016-17 ൽ 8.65 ശതമാനവും 2017-18 ൽ 8.55 ശതമാനവും പലിശ നിരക്കാണ് ഉണ്ടായിരുന്നത്. 2015-16ൽ പലിശ നിരക്ക് അൽപം കൂടിയ നിലയിലായിരുന്നു. 8.8 ശതമാനമായിരുന്ന അപ്പോഴത്തെ പലിശനിരക്ക്. 2013-14ലും 2014-15ലും 8.75 ശതമാനം പലിശനിരക്കാണ് പ്രഖ്യാപിച്ചിരുന്നത്. 2012-13ലെ 8.5 ശതമാനത്തേക്കാൾ കൂടിയ നിലയിലായിരുന്നു ഇത്. 2011-12ൽ 8.25 ശതമാനമായിരുന്നു പലിശനിരക്ക്. 1952-ലെ മിസലേനിയസ് പ്രൊവിഷൻസ് ആക്ടിന് കീഴിലുള്ള നിർബന്ധിത സമ്പാദ്യ പദ്ധതിയാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്. 20-ഓ അതിലധികമോ ആളുകൾ ജോലി ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളെയും ഇപിഎഫ്ഒയുടെ പരിധിയിൽ പെടുത്തും.

    Summary: EPF rates touches the lowest ever in the past four decades. Raise in equity investment limit proposed. Crucial meeting towards end of June
    Published by:user_57
    First published: