HOME » NEWS » Money » EPF WITHDRAWAL RULES HERE IS HOW TO BUY YOUR DREAM HOME WITH THE HELP OF PF

EPF Withdrawal Rules: സ്വപ്ന ഭവനം നിർമ്മിക്കാൻ എങ്ങനെ പിഎഫ് ഉപയോഗപ്പെടുത്താം

പിഫ് ബാലൻസ് ഉപയോഗിച്ച് ഏതൊരു ശമ്പളക്കാരനും വസ്തുക്കൾ വാങ്ങാൻ സാധിക്കും. വസ്തുവക്കൾ വാങ്ങുന്നതിനുള്ള പിഎഫ് പിൻവലിക്കൻ നിയമപ്രകാരം ഒരാൾക്ക് പിഎഫിൽ മിച്ചമുള്ള തുകയുടെ 90 ശതമാനം വരെ വീട് വാങ്ങാനോ വീട് വെക്കാനോ പിൻവലിക്കാൻ കഴിയും.

News18 Malayalam | news18-malayalam
Updated: April 30, 2021, 12:34 PM IST
EPF Withdrawal Rules: സ്വപ്ന ഭവനം നിർമ്മിക്കാൻ എങ്ങനെ പിഎഫ് ഉപയോഗപ്പെടുത്താം
PF Online Transfer
  • Share this:

സ്വന്തമായി ഒരു വീട് ഉണ്ടാവുക എന്നത് മിക്ക കുടുംബങ്ങളുടെയും ആഗ്രഹമാണ്. സ്വന്തം വീട്ടിൽ കഴിയുന്നതിന്റെ സന്തോഷവും സുഖവും മറ്റെവിടെ നിന്നും ലഭിക്കില്ല എന്നതാണ് സത്യം. ഹൗസിംഗ് സ്‌കീമുകളില്‍ നിക്ഷേപിച്ച് സ്വന്തം വീട് എന്ന സ്വപ്നം കാണുന്നവരാണ് മിക്കവരും.ഇന്ത്യയിലെ ജനസംഖ്യയുടെ 70 ശതമാനവും ജോലി ചെയ്യുന്നവരായതിനാൽ തന്നെ വസ്തുക്കൾ വാങ്ങുന്നത് അനായാസമാക്കുന്ന നിരവധി സ്കീമുകൾ കേന്ദ്ര സർക്കാർ അവതരിപ്പിച്ചിട്ടുണ്ട്.കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ പ്രൊവിഡന്റ് ഫണ്ട് സ്കീം (പി എഫ് സ്കീം) അത്തരം ഒന്നാണ്.


പിഫ് ബാലൻസ് ഉപയോഗിച്ച് ഏതൊരു ശമ്പളക്കാരനും വസ്തുക്കൾ വാങ്ങാൻ സാധിക്കും. വസ്തുവക്കൾ വാങ്ങുന്നതിനുള്ള പിഎഫ് പിൻവലിക്കൻ നിയമപ്രകാരം ഒരാൾക്ക് പിഎഫിൽ മിച്ചമുള്ള തുകയുടെ 90 ശതമാനം വരെ വീട് വാങ്ങാനോ വീട് വെക്കാനോ പിൻവലിക്കാൻ കഴിയും.

പിഎഫ് ഉപയോഗിച്ച് വീട് വാങ്ങാനോ, വീട് വെക്കാനോ പണം പിൻവലിക്കുന്നതിനുള്ള ഉപാധികളും നിബന്ധനകളും ഇവയാണ്.

വീട് നിർമ്മാണത്തിനാണ് പിഎഫിൽ നിന്ന് പണം പിൻവലിക്കുന്നത് എങ്കിൽ സ്ഥലം പിഎഫ് അക്കൗണ്ട് ഉള്ള ആളുടെ പേരിലോ, അദ്ദേഹത്തിന്റെ പങ്കാളിയുടെ പേരിലോ അല്ലെങ്കിൽ ഇരുവരുടെയും പേരിലോ ഉള്ളത് ആയിരിക്കണം.

പിഎഫ് പിൻവലിക്കാനുള്ള സൗകര്യം എംപ്ലോയ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനിൽ ( EPFO) അംഗമായ എല്ലാവർക്കും ലഭ്യമാണ്. സ്വകാര്യ മേഖലയിൽ നിന്നും ഇപിഎഫ്ഒ യിൽ അംഗമായവരും ഇതിൽ ഉൾപ്പെടും. അതിനാൽ തന്നെ വസ്തുക്കൾ വാങ്ങുന്നതിനുള്ള സ്കീമിന് എല്ലാ അംഗങ്ങളും അർഹരാണ്.

പ്ലോട്ട് വാങ്ങുന്നതിനോ, വസ്തുക്കൾ വാങ്ങുന്നതിനോ, വീട് നിർമ്മാണത്തിനോ പിഎഫിൽ നിന്ന് പണം പിൻവലിക്കാൻ ആഗ്രഹിക്കുന്നവർ കുറഞ്ഞത് അഞ്ചു വർഷമായി എങ്കിലും പിഎഫ് അക്കൗണ്ടിൽ പണം അടക്കുന്നവർ ആയിരിക്കണം.

എത്ര തുക പിൻവലിക്കാൻ കഴിയും എന്നത് എന്ത് ആവശ്യത്തിനാണ് പണം പിൻവലിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും.പ്ലോട്ട് വാങ്ങാനാണ് പിഎഫിലെ പണം ആവശ്യമുള്ളത് എങ്കിൽ തൊഴിലാളിയുടെ 24 മാസത്തെ അടിസ്ഥാന ശമ്പളവും ഡിഎയും ചേർത്തുള്ള തുകയോ പ്ലോട്ടിന്റെ യഥാർത്ഥ വിലയോ ആണ് പിൻവലിക്കാനാവുക. ഇവ രണ്ടിലും ഏത് സംഖ്യയാണോ കുറവ് ആ തുക ആയിരിക്കും പിഎഫ് ബാലൻസിൽ നിന്നും ലഭിക്കുക.

വീട് നിർമ്മാണത്തിനാണ് തുക എടുക്കുന്നത് എങ്കിൽ പിഎഫ് അല്ലെങ്കിൽ ഇപിഎഫ് അക്കൗണ്ട് ഹോൾഡർക്ക് 36 മാസത്തെ അടിസ്ഥാന ശമ്പളവും ഡിഎയും ചേർത്തുള്ള തുകയോ അല്ലെങ്കിൽ സ്ഥലത്തിനു വരുന്നതോ വീട് നിർമ്മാണത്തിന് ആവശ്യമായി വരുന്നതോ ആയ യഥാർത്ഥ തുകയോ പിൻവലിക്കാനാകും. ഇവ രണ്ടിലും ഏതിലാണോ തുക കുറവ് അതായിരിക്കും ലഭിക്കുക. വീട് നിർമ്മാണത്തിനായാലും പ്ലോട്ട് വാങ്ങുന്നതിന് ആയാലും മൊത്തം പിഎഫ് ബാലൻസിന്റെ 90 ശതമാനം മാത്രമാണ് പിൻവലിക്കാനാവുക എന്നത് പ്രത്യേകം ഓർക്കണം.


Tags: EPF, PF,EPO, PF withdrawal, PF rules, പിഎഫ്, ഇപിഎഫ്ഒ, പിഎഫ് പിൻവലിക്കൽ,



Published by: Anuraj GR
First published: April 30, 2021, 12:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories