ഇന്റർഫേസ് /വാർത്ത /Money / പിഎഫ് പലിശ നിരക്ക് കൂട്ടി; 2022-23 വർഷത്തെ പലിശ 8.15 ശതമാനം

പിഎഫ് പലിശ നിരക്ക് കൂട്ടി; 2022-23 വർഷത്തെ പലിശ 8.15 ശതമാനം

സർക്കാരിന്റെ അംഗീകാരത്തിന് ശേഷം, 2022-23 ലെ ഇപിഎഫിന്റെ പലിശ നിരക്ക് ഇപിഎഫ്ഒയുടെ അഞ്ച് കോടിയിലധികം വരിക്കാരുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും

സർക്കാരിന്റെ അംഗീകാരത്തിന് ശേഷം, 2022-23 ലെ ഇപിഎഫിന്റെ പലിശ നിരക്ക് ഇപിഎഫ്ഒയുടെ അഞ്ച് കോടിയിലധികം വരിക്കാരുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും

സർക്കാരിന്റെ അംഗീകാരത്തിന് ശേഷം, 2022-23 ലെ ഇപിഎഫിന്റെ പലിശ നിരക്ക് ഇപിഎഫ്ഒയുടെ അഞ്ച് കോടിയിലധികം വരിക്കാരുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും

  • Share this:

പിഎഫ്‌ നിക്ഷേപത്തിന്റെ 2022–23 സാമ്പത്തിക വർഷത്തിലെ പലിശനിരക്ക്‌ 8.15 ശതമാനമാക്കി ഇപിഎഫ്ഒ. ഇന്നു ചേര്‍ന്ന ഇപിഎഫ്ഒ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. 2022 മാർച്ചിൽ, ഇപിഎഫ്ഒ പലിശനിരക്ക് 8.1 ശതമാനമായി കുറച്ചിരുന്നു. ഇത് 1977-78 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കായിരുന്നു. 8.5 ശതമാനം ആയിരുന്നു 2020-21 ലെ പലിശനിരക്ക്.

2021 മാർച്ചിലാണ് 2020-21 ലെ ഇപിഎഫ് നിക്ഷേപങ്ങൾക്ക് ഇപിഎഫ്ഒ 8.5 ശതമാനം പലിശ നിരക്ക് തീരുമാനിച്ചത്. ഇപിഎഫ്ഒയുടെ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് (CBT) തീരുമാനം കൈക്കൊണ്ടതിനു ശേഷം അം​ഗീകാരത്തിനായി ധനമന്ത്രാലയത്തിലേക്ക് അയയ്ക്കുകയാണ് ചെയ്യുക. സർക്കാരും ജീവനക്കാരും തൊഴിലുടമകളും അടങ്ങുന്ന സംവിധാനമാണ് സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ്. ഇവർ എടുക്കുന്ന തീരുമാനം അനുസരിക്കാൻ ഇപിഎഫ്ഒ ബാദ്ധ്യസ്ഥരാണ്.

Also Read- രണ്ടാം ദിവസവും സ്വർണവില താഴേക്ക്; പുതിയ നിരക്കുകൾ അറിയാം

സർക്കാരിന്റെ അംഗീകാരത്തിന് ശേഷം, 2022-23 ലെ ഇപിഎഫിന്റെ പലിശ നിരക്ക് ഇപിഎഫ്ഒയുടെ അഞ്ച് കോടിയിലധികം വരിക്കാരുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും. ധനമന്ത്രാലയം മുഖേന സർക്കാർ അംഗീകരിച്ചതിന് ശേഷം മാത്രമേ ഇപിഎഫ്ഒ പലിശ നിരക്ക് നൽകൂ.

2020 മാർച്ചിലും ഇപിഎഫ്ഒ പലിശ നിരക്കുകളിൽ കുറവ് വരുത്തിയിരുന്നു. ഏഴ് വർഷത്തെ താഴ്ന്ന നിരക്കായ 8.5 ശതമാനം എന്ന നിലയിലേക്കാണ് അന്ന് പലിശ നിരക്കുകൾ താഴ്ത്തിയത്. 2019-20 കാലഘട്ടത്തിലേക്കാണ് ഈ പലിശ നിരക്ക് നിശ്ചയിച്ചത്. 2018-19 കാലഘട്ടത്തിൽ 8.65 ശതമാനം പലിശ നിരക്കാണ് നിശ്ചയിച്ചിരുന്നത്.

2017-18 കാലയളവിൽ 8.55 ശതമാനം പലിശനിരക്കാണ് ഇപിഎഫ്‍ഒ നിശ്ചയിച്ചത്. 2015-16 കാലഘട്ടത്തിൽ പലിശ നിരക്ക് 8.8 എന്ന നിരക്കിലുമെത്തി. 2013-14 ലും 2014-15 ലും 8.75 ശതമാനം പലിശ നിരക്കാണ് ഇപിഎഫ് നിശ്ചയിച്ചത്. 2012-13 ൽ ഇത് 8.5 ശതമാനം ആയിരുന്നു.

Also Read- കോൾഗേറ്റ് മെഴുകുതിരി, നോക്കിയ ടോയ്ലറ്റ് പേപ്പർ; വമ്പൻ ബ്രാൻഡുകളുടെ ആദ്യ ഉത്പന്നങ്ങൾ

സർക്കാരിൻ്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഒരു സാമൂഹിക സുരക്ഷാ പദ്ധതിയാണ് എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട്. ഇന്ത്യയിലെ മിക്കവാറും ശമ്പളം വാങ്ങുന്ന എല്ലാ വ്യക്തികള്‍ക്കും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ അക്കൗണ്ട് ഉണ്ടായിരിക്കും. ഈ തുക വിരമിക്കലിന് ശേഷം ലഭിക്കുന്ന വരുമാനമാണ്. ഇപിഎഫ്ഒ എല്ലാ മാസവും ഒരു നിശ്ചിത തുക ജീവനക്കാരന്റെ ശമ്പളത്തില്‍ നിന്ന് കുറയ്ക്കുകയും റിട്ടയര്‍മെന്റിന് ശേഷം അവര്‍ക്ക് ക്രെഡിറ്റ് ചെയ്യുകയും ചെയ്യുന്നു. എല്ലാ മാസവും ഇതേ തുക ജീവനക്കാരുടെ കമ്പനിയും നല്‍കുന്നുണ്ട്. ജീവനക്കാർ മരിക്കുന്ന സാഹചര്യത്തിൽ അവരുടെ നോമിനിക്കോ ആശ്രിതർക്കോ ഈ ഫണ്ട് പിൻവലിക്കാൻ കഴിയും. ഒരു ഇപിഎഫ് അക്കൗണ്ട് ഉടമയുടെ കുടുംബത്തിന് ഫണ്ട് സുഗമമായി കൈമാറാനാകുന്നു എന്നുറപ്പാക്കാനാണ് എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) ഇ-നോമിനേഷൻ ആരംഭിച്ചത്. ഇതനുസരിച്ച്, ഒരു അക്കൗണ്ട് ഉടമയ്ക്ക്, താൻ മരിച്ചാൽ തൻ്റെ അക്കൗണ്ടിലെ തുക കൈമാറാനായി കുടുംബാംഗങ്ങളെ നോമിനേറ്റ് ചെയ്യാം.

First published:

Tags: EPF, EPFO, Epfo contribution of employee