• HOME
  • »
  • NEWS
  • »
  • money
  • »
  • EPFO ഉടൻ പലിശ നൽകിയേക്കും; പിഎഫ് ബാലന്‍സ് എങ്ങനെ പരിശോധിക്കാം? വിശദാംശങ്ങള്‍

EPFO ഉടൻ പലിശ നൽകിയേക്കും; പിഎഫ് ബാലന്‍സ് എങ്ങനെ പരിശോധിക്കാം? വിശദാംശങ്ങള്‍

ഇന്ത്യയിലെ മിക്കവാറും ശമ്പളം വാങ്ങുന്ന എല്ലാ വ്യക്തികള്‍ക്കും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ അക്കൗണ്ട് ഉണ്ടായിരിക്കും.

  • Share this:
    ഫെബ്രുവരിയില്‍ 14 ലക്ഷത്തിലധികം അംഗങ്ങളെ ചേര്‍ത്ത് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (EPFO). കഴിഞ്ഞ ഫെബ്രുവരിയില്‍ 12.37 ലക്ഷം പേരാണ് ഇപിഎഫ്ഒയിൽ പുതുതായി ചേര്‍ന്നിരുന്നത്. അതിനേക്കാള്‍ 4 ശതമാനം കൂടുതലാണ് ഈ വര്‍ഷത്തെ കണക്ക്. 2022 ഫെബ്രുവരി മാസത്തില്‍ ഇപിഎഫ്ഒ 14.12 ലക്ഷം വരിക്കാരെ ചേര്‍ത്തതായി ഇപിഎഫ്ഒയുടെ താല്‍ക്കാലിക പേറോള്‍ ഡാറ്റ വ്യക്തമാക്കുന്നു. അതേസമയം, ഇപിഎഫ്ഒ അക്കൗണ്ടുകളിലേക്കുള്ള പലിശ (interest) ഈ വര്‍ഷം ആദ്യം ക്രെഡിറ്റ് ചെയ്യപ്പെടുമെന്ന് വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

    ഇന്ത്യയിലെ മിക്കവാറും ശമ്പളം വാങ്ങുന്ന എല്ലാ വ്യക്തികള്‍ക്കും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ അക്കൗണ്ട് ഉണ്ടായിരിക്കും. ഈ തുക വിരമിക്കലിന് ശേഷം ലഭിക്കുന്ന വരുമാനമാണ്. ഇപിഎഫ്ഒ എല്ലാ മാസവും ഒരു നിശ്ചിത തുക ജീവനക്കാരന്റെ ശമ്പളത്തില്‍ നിന്ന് കുറയ്ക്കുകയും റിട്ടയര്‍മെന്റിന് ശേഷം അവര്‍ക്ക് ക്രെഡിറ്റ് ചെയ്യുകയും ചെയ്യുന്നു. എല്ലാ മാസവും ഇതേ തുക ജീവനക്കാരുടെ കമ്പനിയും നല്‍കുന്നുണ്ട്.

    നിലവില്‍, ഇപിഎഫ്ഒ പ്രതിവര്‍ഷം 8.5 ശതമാനം പലിശയാണ് നല്‍കുന്നത്. ഈ പലിശ ഉടന്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി നിങ്ങളുടെ പിഎഫ് ബാലന്‍സ് (pf balance) പല തരത്തില്‍ പരിശോധിക്കാം. ഇപിഎഫ്ഒ വെബ്‌സൈറ്റ് വഴിയും എസ്എംഎസ് വഴിയും പിഎഫ് ബാലന്‍സ് പരിശോധിക്കുന്നത് എങ്ങനെയെന്ന് നോക്കാം.

    ഇപിഎഫ്ഒ വെബ്‌സൈറ്റ് വഴി ബാലന്‍സ് എങ്ങനെ പരിശോധിക്കാം

    നിങ്ങളുടെ സജീവമാക്കിയ യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍ (UAN) ഉപയോഗിച്ച് EPFO പോര്‍ട്ടലില്‍ നിങ്ങള്‍ക്ക് പിഎഫ് ബാലന്‍സ് പരിശോധിക്കാന്‍ കഴിയും. ഈ പോര്‍ട്ടല്‍ വഴി നിങ്ങള്‍ക്ക് ഇ-പാസ്ബുക്ക് ഡൗണ്‍ലോഡ് ചെയ്യാനും പ്രിന്റ് ചെയ്യാനും കഴിയും.

    www.epfindia.gov.in-ല്‍ ലോഗിന്‍ ചെയ്യുക. ' Our Services' മെനുവിന് കീഴിലുള്ള 'ഫോര്‍ എംപ്ലോയീസ്' ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

    നിങ്ങളുടെ യുഎഎന്‍ നമ്പറും പാസ്വേഡും നല്‍കേണ്ട ' സര്‍വീസസ്' എന്നതിന് താഴെയുള്ള 'മെമ്പര്‍ പാസ്ബുക്ക്' എന്ന ഓപ്ഷനില്‍ ക്ലിക്കു ചെയ്യുക.

    ഈ സേവനം ലഭിക്കുന്നതിന് നിങ്ങള്‍ക്ക് ഒരു സജീവമാക്കിയ UAN ഉണ്ടായിരിക്കണം. ഈ നമ്പര്‍ നിങ്ങളുടെ തൊഴിലുടമ സജീവമാക്കിയിട്ടില്ലെങ്കില്‍ അത് ലഭ്യമാകില്ല.

    നിങ്ങള്‍ക്ക് UAN ഇല്ലെങ്കില്‍, epfoservices.in/epfo/ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ഓഫീസ് ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ സംസ്ഥാനം തിരഞ്ഞെടുക്കുക.

    നിങ്ങളുടെ പിഎഫ് അക്കൗണ്ട് നമ്പര്‍, പേര്, രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കി സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ പിഎഫ് ബാലന്‍സ് കാണാനാകും.

    എസ്എംഎസ് വഴി ഇപിഎഫ്ഒ ബാലന്‍സ് എങ്ങനെ പരിശോധിക്കാം

    റിട്ടയര്‍മെന്റ് ബോഡിയില്‍ യുഎഎന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇപിഎഫ്ഒ അംഗങ്ങള്‍ക്ക് അവരുടെ നിക്ഷേപത്തിന്റെയും പിഎഫ് ബാലന്‍സിന്റെയും വിശദാംശങ്ങള്‍ എസ്എംഎസിലൂടെ ലഭിക്കും.

    'EPFOHO UAN ENG' എന്ന വാചകം7738299899 എന്ന നമ്പറിലേക്ക് SMS അയയ്ക്കുക. 'ENG' എന്നത് നിങ്ങളുടെ മുന്‍ഗണന ഭാഷയുടെ ആദ്യ മൂന്ന് അക്ഷരങ്ങളെ സൂചിപ്പിക്കുന്നു. നിങ്ങള്‍ക്ക് മലയാളത്തിൽഎസ്എംഎസ് ലഭിക്കണമെങ്കില്‍ 'MAL', എന്നും ബംഗാളിയിലാണെങ്കില്‍ 'BEN', എന്നും ഹിന്ദിക്ക് 'HIN' എന്നും എഴുതാം. ഈ സേവനം 10 വ്യത്യസ്ത ഭാഷകളില്‍ ലഭ്യമാണ്.

    നിങ്ങളുടെ ബാങ്ക് അക്കൗണ്ട്, ആധാര്‍, പാന്‍ എന്നിവയുമായി നിങ്ങളുടെ UAN ബന്ധിപ്പിക്കുകയും വേണം.
    Published by:Jayashankar Av
    First published: