ജെറ്റ് എയർവേസിൽ നിക്ഷേപിക്കാൻ എത്തിഹാദ് എയർവേസ്

26 വർഷം പഴക്കമുള്ള വിമാന കമ്പനിയായ ജെറ്റ് എയർവേസ് അതിന്‍റെ പ്രതാപകാലത്ത് 120 വിമാനങ്ങൾ ഉപയോഗിച്ച് പ്രതിദിനം 600 സർവീസുകൾ വരെ നടത്തിയിരുന്നു.

news18
Updated: May 12, 2019, 12:21 PM IST
ജെറ്റ് എയർവേസിൽ നിക്ഷേപിക്കാൻ എത്തിഹാദ് എയർവേസ്
jet airways
  • News18
  • Last Updated: May 12, 2019, 12:21 PM IST
  • Share this:
അബുദാബി/മുംബൈ/ ഡൽഹി: സാമ്പത്തികപ്രതിസന്ധി മൂലം പ്രവർത്തനം നിലച്ച ജെറ്റ് എയർവേസ് ഓഹരികൾ വാങ്ങാൻ തയ്യാറായി പ്രമുഖ ഗൾഫ് എയർലൈൻ സർവീസായ എത്തിഹാദ് രംഗത്തെത്തി. ജെറ്റ് എയർവേസ് ഓഹരികൾ വാങ്ങാനായി വായ്പാദാതാക്കളായ ബാങ്കുകൾ അപേക്ഷ ക്ഷണിച്ചപ്പോഴാണ് സോപാധിക ഓഫറുമായി ജെറ്റ് എയർവേസ് രംഗത്തെത്തിയത്. എന്നാൽ ജെറ്റ് എയർവേസിന്‍റെ മുഴുവൻ ഓഹരികളും വാങ്ങാൻ തയ്യാറല്ലെന്ന് എത്തിഹാദ് വ്യക്തമാക്കിയിട്ടുണ്ട്. ജെറ്റ് എയർവേസിൽ കുറച്ച് ഓഹരികൾ ഇപ്പോൾത്തന്നെ എത്തിഹാദിന്‍റെ പേരിലുണ്ട്. ചില ഉപാധികൾ മുന്നോട്ടുവെച്ച് കുറച്ച് ഓഹരികൾ കൂടി വാങ്ങാനാണ് താൽപര്യമെന്ന് എത്തിഹാദ് വക്താവ് പറഞ്ഞു.

ഒരുകാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ എയർലൈൻ കമ്പനിയായിരുന്നു ജെറ്റ് എയർവേസ്. എന്നാൽ ഇൻഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ ചെലവ് കുറഞ്ഞ വിമാന സർവീസുകളുടെ വരവോടെ ജെറ്റ് എയർവേസ് പ്രതിസന്ധി നേരിട്ടുതുടങ്ങി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഇക്കഴിഞ്ഞ ഏപ്രിൽ 17ന് ജെറ്റ് എയർവേസ് സർവീസുകൾ അവസാനിപ്പിക്കുകയായിരുന്നു. കൂടുതൽ സാമ്പത്തിക സഹായം അനുവദിക്കാനാകില്ലെന്ന് എസ്.ബി.ഐ നിലപാട് എടുത്തതോടെയാണ് ഇത്. എത്തിഹാദ് ഉൾപ്പടെ നാല് വൻകിട കമ്പനികളാണ് ജെറ്റ് എയർവേസിൽ നിക്ഷേപ താൽപര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുള്ളത്.

26 വർഷം പഴക്കമുള്ള വിമാന കമ്പനിയായ ജെറ്റ് എയർവേസ് അതിന്‍റെ പ്രതാപകാലത്ത് 120 വിമാനങ്ങൾ ഉപയോഗിച്ച് പ്രതിദിനം 600 സർവീസുകൾ വരെ നടത്തിയിരുന്നു.
First published: May 12, 2019, 12:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading