Gold Loan | സ്വർണ്ണപ്പണയ വായ്പ; സംശയങ്ങളും ഉത്തരങ്ങളും 

അത്യാവശ്യഘട്ടത്തിൽ എളുപ്പത്തിൽ പണം സംഘടിപ്പിക്കാൻ പറ്റിയ മാർഗമാണ് സ്വർണപണയവായ്പ, എങ്കിലും അതേക്കുറിച്ച് നിങ്ങൾക്ക് സ്വാഭാവികമായും സംശയങ്ങൾ ഉണ്ടാകാം. ഈ വിഷയത്തിൽ സാധാരണയായി ഉയർന്നുവരാറുള്ള ചോദ്യങ്ങളും അവയ്ക്ക് വിദഗ്ധർ നൽകുന്ന ഉത്തരങ്ങളും ഇതാ

News18 Malayalam | news18-malayalam
Updated: June 26, 2020, 5:42 PM IST
Gold Loan | സ്വർണ്ണപ്പണയ വായ്പ; സംശയങ്ങളും ഉത്തരങ്ങളും 
Gold
  • Share this:
സ്വർണം നിക്ഷേപിച്ച് അതിൻറെ മേൽ വായ്പയെടുക്കുന്നത് ഇന്ത്യയിൽ സാധാരണമാണ്. പണം ആവശ്യമുള്ളയാൾ നൽകുന്ന സ്വർണത്തിൻറെ ഉറപ്പിൽ വായ്പ നൽകുന്നയാൾ പണം കൊടുക്കുന്നു. അങ്ങനെ ലഭിക്കുന്ന പണം ഉപയോഗിച്ച് ആരെയും ആശ്രയിക്കാതെ നമ്മുടെ വ്യാവസായിക ആവശ്യങ്ങളോ ചികിത്സാ ചിലവുകളോ മറ്റു സാമ്പത്തിക ആവശ്യങ്ങളോ നടത്താം.

അത്യാവശ്യഘട്ടത്തിൽ എളുപ്പത്തിൽ പണം സംഘടിപ്പിക്കാൻ പറ്റിയ മാർഗമാണ് സ്വർണപണയവായ്പ, എങ്കിലും അതേക്കുറിച്ച് നിങ്ങൾക്ക് സ്വാഭാവികമായും സംശയങ്ങൾ ഉണ്ടാകാം. ഈ വിഷയത്തിൽ സാധാരണയായി ഉയർന്നുവരാറുള്ള ചോദ്യങ്ങളും അവയ്ക്ക് വിദഗ്ധർ നൽകുന്ന ഉത്തരങ്ങളും ഇതാ:



എന്താണ് സ്വർണപണയവായ്പ?

ബാങ്ക്, NBFC പോലുള്ള വായ്പ നൽകുന്ന സ്ഥാപനങ്ങളിൽ സ്വർണാഭരണങ്ങൾ ഈടായി നിക്ഷേപിച്ച് എടുക്കാവുന്ന സുരക്ഷിതമായ വായ്പയാണ് സ്വർണപണയവായ്പ. നിങ്ങൾ നിക്ഷേപിക്കുന്ന സ്വർണത്തിൻറെ വിപണിയിലെ വിലയ്ക്ക് അനുസൃതമായ ഒരു തുക അവർ നിങ്ങൾക്ക് വായ്പയായി നൽകുന്നു. മുൻകൂട്ടി നിശ്ചയിച്ച കാലയളവിൽ നിങ്ങൾ വായ്പയെടുത്ത തുകയും പലിശയും തിരിച്ചടയ്ക്കുമ്പോൾ നിങ്ങളുടെ സ്വർണം തിരികെ ലഭിക്കുന്നു.

എന്തുതരം ആഭരണങ്ങൾ ഈടായി നൽകാം? 

സ്വർണാഭരണങ്ങളാണ് നിങ്ങൾക്ക് ഈടായി നല്കാൻ കഴിയുക. ആ സ്വർണത്തിൻറെ പരിശുദ്ധി അനുസരിച്ച് നിങ്ങൾക്ക് ലഭിക്കുന്ന തുക വ്യത്യാസപ്പെടുന്നു. സ്വർണക്കട്ടികളോ നാണയങ്ങളോ മറ്റോ വായ്പക്ക് ഈടായി ബാങ്കുകൾ സ്വീകരിക്കുന്നതല്ല എന്നും അറിയുക.

വായ്പ എങ്ങനെ എടുക്കാം?
നിങ്ങൾ സ്വർണം കൊണ്ടുചെല്ലുമ്പോൾ വായ്പ നൽകുന്ന സ്ഥാപനം അതിൻറെ പരിശുദ്ധി വിലയിരുത്തി വായ്പയായി ലഭിക്കാവുന്ന തുക എത്രയെന്ന് നിങ്ങളെ അറിയിക്കുന്നു. RBI നിർദേശങ്ങൾ പ്രകാരം ഈടായി വെക്കുന്ന സ്വർണത്തിൻറെ വിലയുടെ 75% വരെ വായ്പയായി നൽകാം. ഈ സേവനം ഉപയോഗിക്കാൻ നിങ്ങൾ ബാങ്ക് പറയുന്ന ഒരു തുക അടക്കേണ്ടതുണ്ട്.

നിങ്ങളുടെ സ്വർണം അവരുടെ പക്കൽ സുരക്ഷിതമാണോ?

ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ബാങ്കിലോ NBFCയിലോ നിക്ഷേപം നടത്തിയാൽ നിങ്ങളുടെ സ്വർണം കാണാതെ പോകാനോ മറ്റുള്ളവരുടേതുമായി മാറിപ്പോകാനോ സാധ്യതയുണ്ട്. അതുകൊണ്ട് HDFC Bank പോലുള്ള വിശ്വസ്ത സ്ഥാപനങ്ങളിൽ നിന്ന് സ്വർണപണയവായ്പ എടുക്കുന്നതാണ് ഉത്തമം. ലോക്കറിനുള്ളിൽ ഭദ്രമായി സൂക്ഷിക്കുന്ന സ്വർണത്തിൻറെ സുരക്ഷയെ പറ്റി പിന്നെ ആകുലപ്പെടേണ്ടതില്ല. നിങ്ങളുടെ വിലയേറിയ വസ്തുവകകൾ സുരക്ഷിതമാണെന്ന ഉറപ്പ് നിങ്ങൾക്ക് മനഃസമാധാനവും നൽകുന്നു.

എന്തെല്ലാം രേഖകളാണ് ആവശ്യം വരിക?

ഒരു പാസ്പോർട്ട് സൈസ് ഫോട്ടോക്കൊപ്പം ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയും (പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, ആധാർ കാർഡ്) മേൽവിലാസം കാട്ടുന്ന രേഖയും (വൈദ്യുതി ബിൽ, ഫോൺ ബിൽ) വെക്കുക. PAN കാർഡ് ഇല്ലാത്തവർക്ക് Form 60 നൽകാവുന്നതാണ്. ആർക്കെല്ലാം അപേക്ഷിക്കാം?
18 വയസോ അതിനു മുകളിലോ ഉള്ള ആർക്കും സ്വർണം പണയം വെച്ച് വായ്പയെടുക്കാം.

വായ്പക്ക് അനുമതി ലഭിക്കാൻ എത്ര സമയം വേണം?

എല്ലാ രേഖകളും കൃത്യമാണെങ്കിൽ HDFC Bank പോലുള്ള വിശ്വസ്ത സ്ഥാപനങ്ങൾ നിങ്ങൾക്ക് വെറും 45 മിനിറ്റിനുള്ളിൽ വായ്പാ തുക കൈമാറുന്നതാണ്.

വായ്പ തിരിച്ചടക്കാനുള്ള മാർഗങ്ങൾ എന്തെല്ലാമാണ്?

HDFC Bank പോലുള്ള സ്ഥാപനങ്ങൾ തിരിച്ചടവിനായി നിങ്ങളുടെ സൗകര്യം അനുസരിച്ച് തിരഞ്ഞെടുക്കാവുന്ന ലളിതമായ മാർഗങ്ങൾ മുന്നോട്ടുവെക്കുന്നു:

● ആദ്യമേ പലിശ അടക്കുക: മുഴുവൻ പലിശയും വായ്പ എടുക്കുമ്പോൾ തന്നെ അടച്ച് കാലാവധി കഴിയുമ്പോൾ മുതലും തിരിച്ചടക്കുക.

● ബുള്ളറ്റ് അടവ്: ഈ രീതിയിൽ EMI ഇല്ല, പകരം വായ്പാ കാലാവധി തീരുമ്പോൾ മുതലും പലിശയും ഒന്നിച്ച് അടക്കുക.

● കൃത്യമായ EMIകൾ: EMI അഥവാ തവണകളായി നിർദിഷ്ട സമയങ്ങളിൽ തുക അടച്ചു തീർക്കുക.

● ഓവർഡ്രാഫ്റ്റ് സൗകര്യം: ഉപയോഗിച്ച തുകയുടെ മേൽ മാത്രം പലിശ അടക്കാൻ അനുവദിക്കുന്നു.

തിരിച്ചടവിൻറെ കാലാവധി എന്താണ്?

സാധാരണയായി സ്വർണപണയവായ്പകൾ തിരിച്ചടക്കാനുള്ള കാലാവധി ആറുമാസത്തിനും രണ്ടുവർഷത്തിനും മധ്യേയാണ്. നിങ്ങൾക്ക് വായ്പ നൽകുന്ന സ്ഥാപനത്തിന് ഇതിൽ തീരുമാനമെടുക്കാം. ഉദാഹരണത്തിന്  HDFC Bank സ്വർണപണയവായ്പ 6 മുതൽ 24 മാസം വരെ സമയമെടുത്ത് തിരിച്ചടക്കാം. ചില സ്ഥാപനങ്ങൾ നിങ്ങളുടെ വായ്പ പുതുക്കി കാലാവധി നീട്ടിത്തരാനും സാധ്യതയുണ്ട്. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ പലിശ കൂടുമെന്നതിനാൽ കൂടുതൽ പണം തിരിച്ചടക്കേണ്ടി വരും.

വായ്പ തിരിച്ചടച്ചില്ലെങ്കിൽ എന്തു സംഭവിക്കും?

സ്വർണപണയവായ്പ എടുക്കുന്നതിന് മുൻപായി തിരിച്ചടക്കാനുള്ള നിങ്ങളുടെ ശേഷി മനസിലാക്കിയിരിക്കുക. നിങ്ങൾ തിരിച്ചടവ് മുടക്കിയാൽ സ്ഥാപനങ്ങൾക്ക് നിങ്ങളുടെ സ്വർണം ലേലത്തിൽ വെച്ച് പണം തിരികെ പിടിക്കാനുള്ള അധികാരമുണ്ട്.

വായ്പയുടെ പലിശ നിരക്ക് എത്രയാണ്?

ക്രെഡിറ്റ് കാർഡ് വായ്പ, മ്യൂച്വൽ ഫണ്ട് ഈടാക്കിയുള്ള വായ്പ, വ്യക്തിഗത വായ്പകൾ മുതലായവയുമായി താരതമ്യം ചെയ്യുമ്പോൾ സ്വർണപണയവായ്പയുടെ പലിശനിരക്ക് കുറവാണ്. സ്ഥാപനങ്ങൾ തീരുമാനിക്കുന്നത് പ്രകാരം 11% മുതൽ 17% വരെയാണ് സാധാരണ പലിശനിരക്ക്. HDFC Bank മികച്ച പലിശനിരക്കുകളിൽ വായ്പകൾ നൽകുന്നു, അതും നിങ്ങൾക്ക് കൂടുതൽ ചിലവുകളില്ലാതെ തികച്ചും സുതാര്യമായ രീതിയിൽ.

NBFC വേണോ ബാങ്ക് വേണോ?

രാജ്യമെങ്ങും NBFCകളിൽ നിന്നോ ബാങ്കുകളിൽ നിന്നോ സ്വർണപണയവായ്പയെടുക്കാം. രണ്ടിലും സ്വർണത്തിൻറെ മൂല്യത്തിൻറെ 75% തന്നെയാണ് വായ്പാത്തുക എങ്കിലും നിങ്ങൾക്ക് ചേരുന്നതേതെന്ന് കണ്ടെത്താൻ ഏതാനും നിർദേശങ്ങൾ ഇതാ.

HDFC Bank പോലുള്ള വിശ്വസ്ത ബാങ്കുകളിൽ നിന്ന് വായ്പയെടുക്കുമ്പോൾ NBFCകളേക്കാൾ മികച്ച പലിശനിരക്കുകൾ ലഭിക്കാൻ സാധ്യതയുണ്ട്. കൂടാതെ HDFC Bank പോലൊരു ബാങ്കിൽ വളരെ കുറച്ച് എഴുത്തുകുത്തുകൾ മാത്രമേ നടത്തേണ്ടൂ എന്നതിനാൽ വെറും 45 മിനിറ്റിനുള്ളിൽ വായ്പക്ക് അനുമതി ലഭിക്കുന്നു, അതും നിങ്ങൾക്ക് കൂടുതൽ പണച്ചിലവില്ലാതെ തികച്ചും സുതാര്യമായ രീതിയിൽ. മാത്രമല്ല പ്രമുഖ ബാങ്കുകൾക്ക് മെച്ചപ്പെട്ട സുരക്ഷ ഉറപ്പുവരുത്താൻ കഴിയുന്നതിനാൽ നിങ്ങളുടെ സ്വർണാഭരണങ്ങൾ സുരക്ഷിതമായി ഇരിക്കുന്നുവെന്ന് നിങ്ങൾക്ക് സമാധാനിക്കാം.

മറ്റു ചിലവുകൾ എന്തൊക്കെ?

വായ്പാ പ്രക്രിയ പൂർത്തിയാക്കാനും മൂല്യനിർണയം നടത്താനും തിരിച്ചടവിൻറെ വകുപ്പിലും നിങ്ങൾ പണമടക്കേണ്ടി വന്നേക്കാം. ചില സ്ഥാപനങ്ങൾ ലാഭം കൂട്ടിക്കാണിക്കാൻ ഈ തുകകൾ പരസ്യമായി പറഞ്ഞെന്നുവരില്ല. എന്നാൽ HDFC Bank പോലുള്ള ബാങ്കുകൾ നിങ്ങൾ ചിലവാക്കുന്ന ഓരോ രൂപയും എന്തിനെന്ന് നിങ്ങളെ ബോധ്യപ്പെടുത്തി സുതാര്യമായ പ്രക്രിയയിലൂടെ സ്വർണപണയവായ്പകൾ നൽകുന്നു.

നിങ്ങൾ ഇപ്പോഴത്തെ സാമ്പത്തിക പ്രശ്നങ്ങളെ മറികടക്കാൻ കുറച്ച് പണം കണ്ടെത്താൻ ശ്രമിക്കുകയാണെങ്കിൽ സ്വർണപണയവായ്പകൾ പ്രയോജനം ചെയ്തേക്കും. സ്വർണവില കൂടുന്ന സ്ഥിതിക്ക് നിങ്ങളുടെ സ്വർണത്തിന് നല്ലൊരു തുക വായ്പയായി ലഭിക്കാവുന്നതാണ്.

എളുപ്പത്തിലും വേഗത്തിലും സ്വർണപണയവായ്പ എടുക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.
First published: June 26, 2020, 4:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading