• HOME
 • »
 • NEWS
 • »
 • money
 • »
 • ഗ്രീൻ എൻഎഫ്ടികളെ കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം

ഗ്രീൻ എൻഎഫ്ടികളെ കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം

മിക്ക ക്രിപ്‌റ്റോ, എൻഎഫ്‌ടി എക്‌സ്‌ചേഞ്ചുകളും പരിശോധിക്കുമ്പോൾ,  സുസ്ഥിരവും ഹരിതവുമായ സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് പുതിയ എൻ‌എഫ്‌ടികൾ കൂടുതലായി നിർമ്മിക്കപ്പെടുന്നതെന്ന വസ്തുത സ്ഥിരീകരിക്കേണ്ടി വരും. ഇനി നിങ്ങൾ അവയെക്കുറിച്ച് കേട്ടിട്ടില്ല എന്നാണെങ്കിൽ, ഗ്രീൻ എൻഎഫ്ടികൾ എന്താണെന്ന് നോക്കാം. 

 • Last Updated :
 • Share this:
  ക്രിപ്‌റ്റോ നിക്ഷേപകരിൽ വലിയൊരു വിഭാഗം വിശ്വസിക്കുന്നത് എനർജിയും റിസോഴ്സ് -ഹെവി പ്രോസസുകളും  ഉപയോഗിച്ചാണ് എൻഎഫ്ടികൾ ഇപ്പോഴും സൃഷ്ടിക്കുന്നതെന്നാണ്. മിക്ക ക്രിപ്‌റ്റോ, എൻഎഫ്‌ടി എക്‌സ്‌ചേഞ്ചുകളും പരിശോധിക്കുമ്പോൾ,  സുസ്ഥിരവും ഹരിതവുമായ സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് പുതിയ എൻ‌എഫ്‌ടികൾ കൂടുതലായി നിർമ്മിക്കപ്പെടുന്നതെന്ന വസ്തുത സ്ഥിരീകരിക്കേണ്ടി വരും. ഇനി നിങ്ങൾ അവയെക്കുറിച്ച് കേട്ടിട്ടില്ല എന്നാണെങ്കിൽ, ഗ്രീൻ എൻഎഫ്ടികൾ എന്താണെന്ന് നോക്കാം. 

  ഭൂരിഭാഗം എൻഎഫ്ടികളും പ്രൂഫ്-ഓഫ്-വർക്ക് (PoW) ബ്ലോക്ക്‌ചെയിനുകളാലാണ് മിൻ്റ് ചെയ്തിരിക്കുന്നത്. അവയുടെ മൈനിംഗ് പ്രക്രിയയ്ക്ക് വലിയോ തോതിലുള്ള കമ്പ്യൂട്ടിംഗ് പവർ ആവശ്യമാണ്. മിക്ക എൻഎഫ്ടികളും എതേറിയം ബ്ലോക്ക്‌ചെയിനിലാണ് നിർമ്മിച്ചിരിക്കുന്നത്. എതേറിയം ബ്ലോക്ക്‌ചെയിനിൽ സൃഷ്ടിക്കപ്പെട്ട ഓരോ എൻഎഫ്ടിയും 223.85 കിലോവാട്ട്-മണിക്കൂർ വൈദ്യുതി ഉപഭോഗം ചെയ്യുന്നതായി എതേറിയം ഊർജ്ജ ഉപഭോഗ സൂചിക കണക്കാക്കുന്നു. വാസ്തവത്തിൽ, PoW എതേറിയം ബ്ലോക്ക്‌ചെയിനിലെ ഒരൊറ്റ എൻഎഫ്ടി ഇടപാട് 124.86 കിലോ കാർബൺ ഡൈ ഓക്സൈഡ് പുറത്തുവിടുന്നു.

  വ്യക്തമായി പറഞ്ഞാൽ, എൻഎഫ്ടികളുടെ പുതിയ തലമുറ മറ്റ് പരമ്പരാഗത എൻഎഫ്ടികൾ ഓഫ്‌സെറ്റ് ചെയ്യുന്നതിന് പരിസ്ഥിതി സൗഹൃദവും കാർബൺ പോസിറ്റീവും ആയി മാറുന്നുവെന്ന് ഉറപ്പാക്കാൻ എന്തെങ്കിലും ചെയ്യേണ്ടതുണ്ട്. 

  ഗ്രീൻ എൻഎഫ്ടികൾക്ക് ഒരു ആമുഖം -

  ഗ്രീൻ എൻഎഫ്ടികളെ ഇംപാക്ട് എൻഎഫ്ടികൾ എന്നും വിളിക്കുന്നു. ഗ്രീൻ എൻ‌എഫ്‌ടികൾ ഓഹരിയുടെ പ്രൂഫ് (PoS)  ബ്ലോക്ക്‌ചെയിൻ ഉപയോഗിച്ചോ അല്ലെങ്കിൽ നിസ്സാരമായ കാർബൺ മിൻ്റിംഗ് പ്രോസസ് ഉപയോഗിച്ചോ ആണ് നിർമ്മിക്കുന്നത്. ഒരു ടോക്കൺ പരിസ്ഥിതി സൗഹൃദമാണെന്നും ചില സന്ദർഭങ്ങളിൽ കാലാവസ്ഥ പോസിറ്റീവ് ആയിരിക്കുമെന്നും ഇത് ഉറപ്പാക്കുന്നു. വാസ്തവത്തിൽ, ഭാവിയിൽ എൻഎഫ്ടികൾ വളരെ കുറഞ്ഞ പാരിസ്ഥിതിക കാൽപ്പാടുകളോടെയാണ് വരുന്നതെന്ന് ഉറപ്പാക്കാൻ എതേറിയം ബ്ലോക്ക്‌ചെയിൻ മുഴുവൻ PoS മെക്കാനിസത്തിലേക്ക് മാറാൻ പോകുകയാണ്.

  “നിർമ്മാണമായാലും സാങ്കേതികവിദ്യയായാലും സുസ്ഥിരത കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇന്ത്യയിൽ ദശലക്ഷക്കണക്കിന് മികച്ച പ്രാദേശിക കലാകാരന്മാരും കരകൗശല വിദഗ്ധരും ഉണ്ട്, ഒരു ഗ്രീൻ എൻഎഫ്ടി മാർക്കറ്റിന് അവരുടെ കഴിവുകൾ സൃഷ്ടിക്കുന്നതിനും സംരക്ഷിക്കുന്നതിനും പുതിയ അവസരങ്ങൾ നൽകാനാകും, ”ക്രിപ്റ്റോ എക്സ്ചേഞ്ച് പ്ലാറ്റ്‌ഫോമായ ZebPay-യുടെ സിഇഒ അവിനാഷ് ശേഖർ പറയുന്നു.

  ക്രിപ്‌റ്റോ സ്‌പേസിലെ പല കമ്പനികളും കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനായി പുനരുപയോഗിക്കാവുന്ന ഊർജ്ജ സ്രോതസ്സുകളിലേക്ക് നീങ്ങുകയാണ്. എന്നിരുന്നാലും, ഒപ്റ്റിമൽ പരിഹാരം കണ്ടെത്താൻ നിരവധി ക്രിപ്‌റ്റോ കമ്പനികൾ ഇപ്പോഴും നാവിഗേറ്റ് ചെയ്യുന്ന പുതിയൊരു ഇടമാണ് ഇത്. 

  സോലാന, കാർഡാനോ തുടങ്ങിയ മറ്റ് സാങ്കേതികവിദ്യകളും അവയുടെ ടോക്കണുകളും ഇംപാക്ട് എൻഎഫ്‌ടികൾ എന്ന ആശയത്തെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നു, ഇത് ചുരുങ്ങിയ സമയത്തിനുള്ളിൽ അവ ജനപ്രിയമായതിന്റെ  പ്രധാന കാരണങ്ങളിലൊന്നാണ്. ഈ ടോക്കണുകൾ എവിടെ കണ്ടെത്താനാകുമെന്നാണ് നിങ്ങളുടെ ചിന്തയെങ്കിൽ,   ഇന്ത്യയിലെ ഏറ്റവും പഴയ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളിലൊന്നായ ZebPay-യിലേക്ക് പോകുക. അവിടെ നിങ്ങൾക്ക് 100 ജനപ്രിയ ടോക്കണുകൾ തിരഞ്ഞെടുക്കാം. 

  ആർട്ടിസ്റ്റുകൾ ക്ലീനർ എൻഎഫ്ടികളിലേക്ക് നീങ്ങുന്നു -

  ബീപ്പിൾ എന്ന പേരിൽ അറിയപ്പെടുന്ന ഡിജിറ്റൽ ആർട്ടിസ്റ്റ് മൈക്ക് വിൻകെൽമാൻ, എൻഎഫ്ടികളുടെ കാര്യത്തിൽ സുസ്ഥിരമായ ഭാവി വിശ്വസിക്കുന്ന ഒരാളാണ്. അദ്ദേഹത്തിന്റെ "എവരിഡേയ്‌സ്: ദി ഫസ്റ്റ് 5000 ഡേയ്‌സ്" ക്രിസ്റ്റീസിൽ 69 മില്യൺ ഡോളറിന് വിറ്റപ്പോഴാണ് എൻഎഫ്ടി ഭ്രാന്തിന് തുടക്കമിടുന്നത്. തന്റെ കലാസൃഷ്ടി കാർബൺ ന്യൂട്രൽ അല്ലെങ്കിൽ നെഗറ്റീവ് ആയിരിക്കുമെന്ന് ബീപ്പിൾ അടുത്തിടെ ഒരു അഭിമുഖത്തിൽ പരാമർശിച്ചു. അതായത്, പുനരുപയോഗിക്കാവുന്ന ഊർജ്ജം, സംരക്ഷണ പദ്ധതികൾ അല്ലെങ്കിൽ അന്തരീക്ഷത്തിൽ നിന്ന് കാർബൺ ഡയോക്സൈഡ് വലിച്ചെടുക്കുന്ന സാങ്കേതികവിദ്യ എന്നിവയിൽ നിക്ഷേപിച്ച് വരാനിരിക്കുന്ന പ്രോജക്റ്റുകൾക്ക്  എൻഎഫ്ടികളിൽ നിന്നുള്ള എമിഷൻ പൂർണ്ണമായും നികത്താൻ കഴിയും.

  ഡോജ ക്യാറ്റ്, ജോൺ ലെജൻഡ് തുടങ്ങിയ സംഗീതജ്ഞരും ഗ്രീൻ എൻഎഫ്ടികൾ വിൽക്കുന്ന ക്വിൻസി ജോൺസിന്റെ എൻഎഫ്ടി മാർക്കറ്റിൽ സൈൻ അപ്പ് ചെയ്തിട്ടുണ്ട്. നാൻസി ബേക്കർ കാഹിൽ, ജൂലിയൻ ഒലിവർ തുടങ്ങിയ മറ്റ് ഡിജിറ്റൽ ആർട്ടിസ്റ്റുകൾ അവരുടെ പ്രവർത്തനത്തിനും ഗ്രീൻ എൻ‌എഫ്‌ടികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും പേരുകേട്ടവരാണ്.

  എൻഎഫ്ടികൾ നിങ്ങളുടെ ശ്രദ്ധ ആകർഷിച്ചിട്ടുണ്ടെങ്കിൽ ജനപ്രിയ ബ്ലോക്ക്‌ചെയിനുകളിൽ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതിന്റെ പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് നിങ്ങൾ ആശങ്കാകുലരാണെങ്കിൽ, നിങ്ങൾക്കായി ഓപ്ഷനുകൾ ഉണ്ടെന്ന് ഉറപ്പ് വരുത്തുക. കാർബൺ ന്യൂട്രൽ അല്ലെങ്കിൽ പോസിറ്റീവ് പ്രോജക്ടുകൾ പ്രഖ്യാപിച്ച ഗ്രീൻ എൻ‌എഫ്‌ടികളെയും ആർട്ടിസ്റ്റുകളെയും കുറിച്ച് റിസർച്ച് ചെയ്യാൻ അൽപം  സമയം കണ്ടെത്തുക. ഇടപാട് നടത്താൻ ZebPay പോലുള്ള വിശ്വസനീയ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചിൽ നിങ്ങൾക്ക് അക്കൗണ്ട് ഉണ്ടെന്ന് ഉറപ്പാക്കുക.

  ഇനിയുള്ള വലിയ ചോദ്യം, നിങ്ങൾക്ക് ഒരു പരിസ്ഥിതി സ്നേഹിയും എൻഎഫ്ടി കളക്ടറും ആകാൻ കഴിയുമോ എന്നതാണ്. ഉത്തരം അതെ എന്ന് തന്നെയാണ്. 
  Published by:Rajesh V
  First published: