ന്യൂഡല്‍ഹി: ഇന്ധന നികുതി(Fuel Tax) കുറച്ചതുകൊണ്ടുള്ള നഷ്ടം കേന്ദ്ര സര്‍ക്കാരിന് മാത്രമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്(Nirmala Sitharaman). സംസ്ഥാനങ്ങള്‍ക്ക് പങ്ക് ലഭിക്കുന്ന അടിസ്ഥാന എക്സൈസ് നികുതിയില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും അതിനാല്‍ സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തില്‍ മാറ്റമുണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞു.
നികുതിയിളവിന്റെ ബാധ്യത കേന്ദ്രസര്‍ക്കാരിന്റെ ചുമലിലാണെന്നും 1,00,000 കോടിയുടെ നഷ്ടമാണ് കേന്ദ്രത്തിനുണ്ടായിരിക്കുന്നതെന്നും നിര്‍മല സീതാരാമന് പറഞ്ഞു. ഇതിനു മുന്‍പ് 2021ല്‍ എക്സൈസ് നികുതി കുറച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാരിന് 1,20,000 കോടിയുടെ നഷ്ടമുണ്ടായി. ഈ വര്‍ഷം എക്സൈസ് നികുതി കുറച്ചതിലൂടെ ആകെ 2,20,000 കോടി രൂപ കേന്ദ്രത്തിന് നഷ്ടമായെന്നും നിര്‍മല സീതാരാമന് പറഞ്ഞു.
2014-22 ആര്‍ബിഐ കണക്കുപ്രകാരം രാജ്യത്തെ ആകെ വികസന ചെലവ് 90.9 ലക്ഷം കോടിയാണ്. എന്നാല്‍ 2004-14 കാലയളവില്‍ വികസനത്തിനായി നീക്കിവെച്ച തുക 49.2 കോടി മാത്രമായിരുന്നെന്ന് മന്ത്രി വ്യക്തമാക്കി. പെട്രോളിന് ലിറ്ററിന് കുറച്ച എട്ട് രൂപയും ഡീസലിന് കുറച്ച ആറ് രൂപയും പൂര്‍ണമായും റോഡ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെസിലാണ് കുറവ് വരുത്തിയിരിക്കുന്നത്.
5/ The duty reduction made yesterday has an implication of ₹ 1,00,000 cr a year for Centre. The duty reduction made in November’21 has an implication of Rs 1,20,000 cr a year for Centre. Total revenue implication to Centre, on these two duty cuts is thus ₹ 2,20,000 cr a year.
2021 നവംബറില്‍ പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയും കുറച്ചതും റോഡ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെസില്‍ തന്നെയാണ്. സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കുന്ന അടിസ്ഥാന എക്സൈസ് തീരുവയില്‍ തൊട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു. എല്ലാ സംസ്ഥാന സര്‍ക്കാരുകളും, പ്രത്യേകിച്ചും നേരത്തെ തീരുവ കുറയക്കാതിരുന്ന സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ നികുതി കുറച്ച് സാധാരണക്കാര്‍ക്ക് ആശ്വാസമേകണമെന്നും ധനമന്ത്രി നിര്‍മല സീതാരാമന് അറിയിച്ചിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.