• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

എണ്ണയുടെ എക്സൈസ് തീരുവ കുറക്കുന്നത് നല്ലതല്ല

news18india
Updated: June 18, 2018, 12:50 PM IST
എണ്ണയുടെ എക്സൈസ് തീരുവ കുറക്കുന്നത് നല്ലതല്ല
news18india
Updated: June 18, 2018, 12:50 PM IST
ന്യൂഡൽഹി: എണ്ണയുടെ എക്സൈസ് തീരുവ കുറയ്ക്കുന്നതിനെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് റേറ്റിംഗ് ഏജൻസിയായ മൂഡീസ്. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറയ്ക്കുന്നത് ധനക്കമ്മിയെ മോശമായി ബാധിക്കുമെന്ന് മൂഡീസ് വ്യക്തമാക്കുന്നു. അതല്ലെങ്കിൽ ചെലവുകൾക്ക് അനുസൃതമായ ഒരു കുറവ് വരുത്തുന്നുവെന്നും മൂഡീസ് പറയുന്നു.

അന്താരാഷ്ട്ര വിപണിയിൽ പെട്രോൾ, ഡീസൽ വില വർധിച്ചതിനെ തുടർന്ന് ഇന്ത്യയില്‍ വില കുത്തനെ ഉയർന്നിരുന്നു. ഇതിനു പിന്നാലെ വില പിടിച്ചു നിർത്തുന്നതിനായിട്ടാണ് സർക്കാർ ഇറക്കുമതി തീരുവ കുറച്ചത്.

പെട്രോൾ, ഡീസൽ വിലയിൽ കുറയ്ക്കുന്ന ഒരോ രൂപയും റവന്യൂ വരുമാനത്തിൽ 13000 കോടി രൂപയുടെ നഷ്ടം ഉണ്ടാക്കുന്നുവെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. ധന ശക്തിയാണ് ഇന്ത്യനേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് മൂഡീസ് പറയുന്നു.

13 വർഷത്തിന് ശേഷം 2017ൽ മൂഡീസ് ഇന്ത്യയുടെ ശരാശരി റേറ്റിംഗ് ഉയർത്തിയിരുന്നു. തുടർച്ചയായ സാമ്പത്തിക പരിഷ്കാരങ്ങളിലൂടെ വളർച്ച പ്രക്രിയ ഉയർന്നിട്ടുണ്ടെന്ന് മൂഡീസ് അന്ന് വ്യക്തമാക്കിയിരുന്നു.

പെട്രോൾ, ഡീസല്‍ വിലവർധനയെ തുടർന്ന് റിസർവ് ബാങ്ക് നിരക്കുകൾ വർധിപ്പിച്ചിരുന്നു. ഏപ്രിലിൽ ബാരലിന് 66 ഡോളർ ആയിരുന്ന ക്രൂഡ് ഓയിൽ വില നിലവിൽ 74 ഡോളറാണ്. നാല് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് പണപ്പെരുപ്പം.
First published: June 18, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍