HOME » NEWS » Money »

ഇങ്ങനെ മുന്നോട്ടു പോകാൻ പറ്റില്ല; സംസ്ഥാനത്ത് മദ്യത്തിന് ഇനിയും വില കൂട്ടേണ്ടി വരുമെന്ന് എക്സൈസ് മന്ത്രി

നയപരമായ തീരുമാനം ആയതിനാൽ അന്തിമ തീരുമാനം സർക്കാരിന് വിട്ടിരിക്കുകയാണ്.

News18 Malayalam | news18
Updated: January 7, 2021, 3:58 PM IST
ഇങ്ങനെ മുന്നോട്ടു പോകാൻ പറ്റില്ല; സംസ്ഥാനത്ത് മദ്യത്തിന്  ഇനിയും വില കൂട്ടേണ്ടി വരുമെന്ന് എക്സൈസ് മന്ത്രി
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: January 7, 2021, 3:58 PM IST
  • Share this:
തിരുവനന്തപുരം: അസംസ്കൃത വസ്തുക്കളുടെ വില കൂടിയ സാഹചര്യത്തിൽ സംസ്ഥാനത്ത് മദ്യത്തിന് വില കൂട്ടേണ്ടി വരുമെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ. അടിസ്ഥാന വിലയിൽ ഏഴു ശതമാനം വില വർദ്ധനയെന്ന നിർദ്ദേശമാണ് ഇപ്പോൾ കിട്ടിയിട്ടുള്ളത്. ബിവറേജസ് കോർപ്പറേഷൻ ആയിരിക്കും ഇക്കാര്യത്തിൽ അന്തിമതീരുമാനം കൈക്കൊള്ളുക.

മദ്യത്തിന്റെ വില സംബന്ധിച്ച് ബെവ്കോ കൈക്കൊള്ളുന്ന തീരുമാനം സർക്കാർ ഉടൻ തന്നെ അംഗീകരിക്കുമെന്നാണ് സൂചനകൾ. ആനുപാതികമായി നികുതിയും കൂട്ടിയേക്കും. ഇതോടെ മദ്യത്തിന് ലിറ്ററിന് നൂറു രൂപയെങ്കിലും വർദ്ധിക്കുമെന്ന കാര്യത്തിൽ ഏതാണ്ട് ഉറപ്പായി. You may also like:Junk Food and Brain | ഒരാഴ്ച തുടർച്ചയായി ജങ്ക് ഫുഡ് കഴിച്ചാൽ അത് നിങ്ങളുടെ തലച്ചോറിനെ തകരാറിലാക്കിയേക്കാം [NEWS]ഹിന്ദു ദൈവങ്ങളെ അപമാനിച്ചു; കൊമേഡിയൻ മുനവർ ഫാറുഖിക്ക് ജാമ്യം നിഷേധിച്ച് കോടതി [NEWS] 'വിദ്യാർത്ഥികളെ പശുക്കളെക്കുറിച്ച് ബോധവാൻമാരാക്കാൻ'; ദേശീയ പശുശാസ്ത്ര പരീക്ഷ ഫെബ്രുവരി 25ന് [NEWS] ബിവറേജസ് കോർപ്പറേഷൻ മദ്യം വാങ്ങുന്നതിനുള്ള കരാർ ഉറപ്പിക്കുന്നത് മദ്യം ഉല്പാദിപ്പിക്കുന്നതിനുള്ള എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോളിന്റെ (സ്പിരിറ്റ്) വില പരിഗണിച്ചാണ്. സ്പിരിറ്റിന് ലിറ്ററിന് 35 രൂപ വിലയുണ്ടായിരുന്നപ്പോൾ ഉറപ്പിച്ച ടെണ്ടർ അനുസരിച്ചാണ് ഇപ്പോഴും ബെവ്കോയ്ക്ക് മദ്യം ലഭിക്കുന്നത്.

എന്നാൽ, സ്പിരിറ്റിന് ലിറ്ററിന് 60 രൂപ കടന്നിട്ടും കമ്പനികളിൽ നിന്നും വാങ്ങുന്ന മദ്യത്തിന് വില കൂട്ടിയിരുന്നില്ല. കഴിഞ്ഞവർഷം രണ്ടു തവണ ടെണ്ടർ പുതുക്കാൻ നടപടി തുടങ്ങിയെങ്കിലും കോവിഡ് കണക്കിലെടുത്ത് നീട്ടി വെയ്ക്കുകയായിരുന്നു. ഇതിനിടെ, കോവിഡ് കാലത്തെ വരുമാന നഷ്ടം കണക്കിലെടുത്ത് മദ്യത്തിന്റെ എക്സൈസ് നികുതി 35 ശതമാനം ഉയർത്തുകയും ചെയ്തിരുന്നു.

ബെവ്കോ ഡയറക്ടർ ബോർഡ് യോഗം കഴിഞ്ഞദിസം ചേർന്ന യോഗത്തിലാണ് വിതരണക്കാരിൽ നിന്നും മദ്യം വാങ്ങുന്നതിനുള്ള അടിസ്ഥാനവിലയിൽ ഏഴു ശതമാനം വർദ്ധനയ്ക്ക് തീരുമാനം എടുത്തത്. നയപരമായ തീരുമാനം ആയതിനാൽ അന്തിമ തീരുമാനം സർക്കാരിന് വിട്ടിരിക്കുകയാണ്.
Published by: Joys Joy
First published: January 7, 2021, 3:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories