നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Fuel Price | '33 രൂപ വര്‍ധിപ്പിച്ച് 5 രൂപ കുറയ്ക്കുന്നു; കേന്ദ്രസര്‍ക്കാര്‍ മുഖം രക്ഷിക്കാന്‍ എടുത്ത നിലപാട്'; ധന മന്ത്രി ബാലഗോപാല്‍

    Fuel Price | '33 രൂപ വര്‍ധിപ്പിച്ച് 5 രൂപ കുറയ്ക്കുന്നു; കേന്ദ്രസര്‍ക്കാര്‍ മുഖം രക്ഷിക്കാന്‍ എടുത്ത നിലപാട്'; ധന മന്ത്രി ബാലഗോപാല്‍

    33 രൂപ വര്‍ധിപ്പിച്ചാണ് അഞ്ചു രൂപ കുറക്കുന്നതെന്നും ബാക്കി കൂടി കുറയ്ക്കുകയാണ് കേന്ദ്രം ചെയ്യേണ്ടതെന്ന് മന്ത്രി പറഞ്ഞു.

    • Share this:
      തിരുവനന്തപുരം: വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍(Central Government) മുഖം രക്ഷിക്കാനാണ് ഇന്ധന വില(Fuel Price) കുറച്ചതെന്ന് ധനനമന്ത്രി കെ എന്‍ ബാലഗോപാല്‍(Minister K N Balagopal). 33 രൂപ വര്‍ധിപ്പിച്ചാണ് അഞ്ചു രൂപ കുറക്കുന്നതെന്നും ബാക്കി കൂടി കുറയ്ക്കുകയാണ് കേന്ദ്രം ചെയ്യേണ്ടതെന്ന് മന്ത്രി പറഞ്ഞു. 33 രൂപ വരെ വര്‍ധിപ്പിച്ച സ്‌പെഷ്യല്‍ എക്‌സൈസ് ഡ്യൂട്ടിയില്‍ നിന്നാണ് ഇപ്പോള്‍ കേന്ദ്രം അഞ്ചു രൂപ കുറച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

      കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരിക്കുന്നത് സ്‌പെഷ്യല്‍ ഡ്യൂട്ടി എന്ന് പറഞ്ഞ് വര്‍ധിപ്പിക്കുന്ന നികുതിയില്‍ നിന്നാണ്. അങ്ങനെ 33 രൂപ വരെ വര്‍ധിച്ചതില്‍ നിന്നാണ് ഇപ്പോള്‍ കുറച്ചിരിക്കുന്നത്. ഇത് നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നതാണെന്ന് മന്ത്രി പറഞ്ഞു.

      സംസ്ഥാനത്തെ ഇന്ധനവിലയില്‍ ജനങ്ങള്‍ക്ക് ആശ്വാസകരമായ തീരുമാനമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ധന വിലയില്‍ ഈ വര്‍ഷത്തെ റെക്കോര്‍ഡ് വില വര്‍ധനവിന് ശേഷമാണ് ഇപ്പോള്‍ വില കുറയുന്നത്. ഒക്ടോബറില്‍ പെട്രോളിന് ലിറ്ററിന് 7.82 രൂപയും ഡീസലിന് 8.71 രൂപയുമാണ് കൂടിയത്. സെപ്റ്റംബര്‍ 24 മുതലാണ് ഇന്ധനവില വര്‍ധിക്കാന്‍ തുടങ്ങിയത്.

      അതേസമയം കേന്ദ്രം നികുതി കുറച്ചതിനാല്‍ കേരളത്തില്‍ പെട്രോളിന് അഞ്ചു രൂപയ്ക്കു പുറമേ 1.30 രൂപ കൂടി കുറയും. ആകെ കുറയുക 6.30 രൂപ. കേരളം ഈടാക്കുന്ന 30.08 ശതമാനം വാറ്റ് കുറയുന്നതിനാലാണിത്. ഡീസലിന് 12.27 രൂപയാണ് കുറയുക. കേരളത്തില്‍ ഏഴ് ദിവസം തുടര്‍ച്ചയായി ഇന്ധന വില വര്‍ധിച്ചു.

      Also Read-Fuel Price | ഇന്ധനവിലയിലെ കുറവ് പ്രാബല്യത്തില്‍ വന്നു; കേരളത്തില്‍ ഡീസലിന് 12.27 രൂപയും പെട്രോളിന് 6.30 രൂപയും കുറഞ്ഞു

      ഈ വര്‍ഷം ഇതുവരെയുള്ള വില വര്‍ധന പെട്രോളിന് 31% ഡീസലിന് 33% ആണ്. കഴിഞ്ഞ 10 മാസത്തിനിടെ പെട്രോളിന് 26. 06 രൂപയും ഡീസലിന് 25.91 രൂപയുമാണ് വര്‍ധിച്ചത്.

      Also Read-Fuel Price| നികുതി കുറച്ച് BJP സംസ്ഥാനങ്ങളും; കര്‍ണാടക, ഗോവ, അസം, ത്രിപുര സംസ്ഥാനങ്ങളിൽ ഡീസലിന് 17 രൂപയും പെട്രോളിന് 12 രൂപയും കുറയും

      കേന്ദ്രം നികുതി കുറച്ച സാഹചര്യത്തില്‍ സംസ്ഥാനങ്ങളും കുറയ്ക്കുമെന്നു പ്രതീക്ഷിക്കുന്നതായി ധനമന്ത്രാലയം. ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ എണ്ണ വിപണന കമ്പനികളാണ് പെട്രോള്‍, ഡീസല്‍ വില പരിഷ്‌കരിക്കുന്നത്.
      Published by:Jayesh Krishnan
      First published:
      )}