• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളെ പുറത്താക്കി ഫേസ്ബുക്ക്

ആളുകളെ പറ്റിക്കുന്ന തരത്തില്‍ സാമ്പത്തിക ഉത്പ്പന്നങ്ങളും സര്‍വ്വീസുകളും പ്രചരിപ്പിക്കുന്ന പരസ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തും

news18
Updated: April 2, 2018, 10:28 PM IST
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളെ പുറത്താക്കി ഫേസ്ബുക്ക്
test2
news18
Updated: April 2, 2018, 10:28 PM IST
തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങളെ പടിക്കു പുറത്താക്കി ഫേസ്ബുക്ക്.  ഉപയോക്താക്കളെ വഞ്ചിക്കുന്നതും വഴിതെറ്റിക്കുന്നതുമായ പരസ്യങ്ങള്‍ക്ക് തങ്ങളുടെ സൈറ്റില്‍ സ്ഥാനമുണ്ടാകില്ലെന്നാണ് കമ്പനി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ആളുകളെ പറ്റിക്കുന്ന തരത്തില്‍ സാമ്പത്തിക ഉത്പ്പന്നങ്ങളും സര്‍വ്വീസുകളും പ്രചരിപ്പിക്കുന്ന പരസ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തും. ഇതനുസരിച്ച് ബിറ്റ് കോയിന്‍ അടക്കമുള്ള ക്രിപ്‌റ്റോ കറന്‍സികളുടെ പരസ്യങ്ങള്‍ ഫേസ്ബുക്കില്‍ നിരോധിച്ചിട്ടുണ്ട്.

പുതിയ പ്രൊഡക്റ്റുകളെയും സര്‍വ്വീസുകളെയും കുറിച്ച് ഫേസ്ബുക്കിലൂടെ തെറ്റിദ്ധാരണയോ വഞ്ചനയോ ഇല്ലാതെ ആളുകള്‍ക്ക് മനസ്സിലാക്കാന്‍ അവസരം ഉണ്ടാക്കണമെന്നാണ് ആഗ്രഹിക്കുന്നത് എന്നാണ് പുതിയ പോളിസി വിഷയത്തില്‍ ഫേസ്ബുക്ക് അധികൃതരുടെ പ്രതികരണം. പുതിയ ആഡ് പോളിസി ഉടന്‍ തന്നെ ഫേസ്ബുക്ക് പ്ലാറ്റ്‌ഫോമുകളില്‍ നടപ്പിലാക്കും. ഇത് കുടാതെ കമ്പനിയുടെ പോളിസികളെ ലംഘിക്കുന്ന തരത്തിലുള്ള പരസ്യങ്ങള്‍ ശ്രദ്ധയില്‍പെട്ടാന്‍ ഉപയോക്താക്കള്‍ക്ക് തന്നെ റിപ്പോര്‍ട്ട് ചെയ്യാനുള്ള ഓപ്ഷനും നല്‍കുന്നുണ്ട്.
First published: January 31, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍