നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • രണ്ട് പിസ്സയ്ക്ക് വേണ്ടി 10,000 ബിറ്റ്കോയിനുകൾ നൽകിയ 'നി‍ർഭാഗ്യവാൻ'; ബിറ്റ്കോയിൻ പിസ്സ ദിനത്തെക്കുറിച്ച് അറിയാം

  രണ്ട് പിസ്സയ്ക്ക് വേണ്ടി 10,000 ബിറ്റ്കോയിനുകൾ നൽകിയ 'നി‍ർഭാഗ്യവാൻ'; ബിറ്റ്കോയിൻ പിസ്സ ദിനത്തെക്കുറിച്ച് അറിയാം

  ബിറ്റ്കോയിൻ കൊടുത്ത് പിസ്സ വാങ്ങിയ ഈ ദിവസം ഇപ്പോൾ “ബിറ്റ്കോയിൻ പിസ്സ ദിനം” എന്നാണറിയപ്പെടുന്നത്.

  Bitcoin Pizza Day

  Bitcoin Pizza Day

  • Share this:
   വ‍‍‍ർഷങ്ങൾക്ക് മുമ്പ് രണ്ട് പിസ്സകൾക്കായി കൈയിലുണ്ടായിരുന്ന ബിറ്റ്കോയിൽ വിറ്റയാളുടെ കഥയാണ് ഇപ്പോൾ വാ‍ർത്തകളിൽ നിറയുന്നത്. 2010 മെയ് മാസത്തിൽ ക്രിപ്‌റ്റോ കറൻസി ഇന്റർനെറ്റ് ഫോറത്തിലെ ഒരു വിചിത്രമായ അഭ്യർത്ഥന 19 വയസുകാരനായ കാലിഫോർണിയ സ്വദേശി ജെറമി സ്റ്റർഡിവന്റ് എന്ന വിദ്യാ‍ർത്ഥിയുടെ ശ്രദ്ധയിൽപ്പെട്ടു.

   ഫ്ലോറിഡയിൽ താമസിക്കുന്ന ഒരാൾക്ക് രണ്ട് വലിയ പിസ്സകൾ നൽകിയാൽ പകരമായി 10,000 ബിറ്റ്കോയിനുകൾ ലഭിക്കുമെന്നായിരുന്നു ആ പോസ്റ്റിൽ വ്യക്തമാക്കിയിരുന്നത്. ആ സമയത്ത് ഏകദേശം 41 യുഎസ് ഡോളറായിരുന്നു ബിറ്റ്കോയിന്റെ മൂല്യം. ഇന്ന് 365 മില്യൺ യുഎസ് ഡോളറിലധികമാണ് ബിറ്റ്കോയിന്റെ വില. ഇന്ന് ഒരു കോടീശ്വരനായി മാറാൻ സാധിക്കുമായിരുന്ന ആ കരാറിൽ ഏ‍ർപ്പെട്ടപ്പോൾ സ്റ്റർഡിവാന്റിന് വെറും 19 വയസ്സായിരുന്നു പ്രായം.

   എന്നാൽ ക്രിപ്‌റ്റോകറൻസിയുടെ വില ഇത്രയധികം ഉയരുമെന്ന് അദ്ദേഹം അന്ന് കരുതിയില്ല. ഒരു സ്വകാര്യ യാത്രയുടെ ചെലവുകൾക്കായി അന്ന് ആ ക്രിപ്റ്റോകറൻസി സ്റ്റവാ‍ർഡ് ഉപയോഗിച്ചു. ബിറ്റ്കോയിൻ കൊടുത്ത് പിസ്സ വാങ്ങിയ ഈ ദിവസം ഇപ്പോൾ “ബിറ്റ്കോയിൻ പിസ്സ ദിനം” എന്നാണറിയപ്പെടുന്നത്. കഴിഞ്ഞ ശനിയാഴ്ച ഈ ദിവസത്തിന്റെ പതിനൊന്നാം വാർഷികമായിരുന്നു.

   You may also like:രണ്ട് ലക്ഷം രൂപ അടങ്ങുന്ന ബാഗ് കാണാനില്ല; പരാതിയുമായി ഭിക്ഷക്കാരൻ പോലീസ് സ്റ്റേഷനിൽ

   2010 മെയ് 22നാണ്, സ്റ്റർഡിവന്റ് ഓർഡർ സ്വീകരിച്ചത്. പപ്പാ ജോൺസിന്റെ രണ്ട് വലിയ പിസ്സകൾ അയച്ചുകൊടുത്ത് സ്റ്റവാ‍ർഡ് ബിറ്റ്കോയിൻ നേടി. ബിറ്റ്കോയിൻ കൊണ്ട് നടത്തിയ ആദ്യ ഇടപാട് എന്ന ചരിത്രമാണ് ഇതോടെ കുറിക്കപ്പെട്ടത്. ബിറ്റ്കോയിൻ ഇടപാടിന്റെ കണ്ടുപിടിത്തക്കാരനായ ലാസ്ലോ ഹാനിയേക്സുമായി സ്റ്റർഡിവന്റ് 2010ൽ ബിറ്റ്കോയിൻ ടോക്ക് ചാറ്റ് ഫോറത്തിൽ അയച്ച സന്ദേശങ്ങൾ ഇങ്ങനെയാണ്. “ഞാൻ രണ്ട് പിസ്സകൾക്കായി 10,000 ബിറ്റ്കോയിനുകൾ നൽകും.” "ഉള്ളി, കുരുമുളക്, സോസേജ്, കൂൺ, തക്കാളി, പെപ്പറോണി, സ്റ്റാൻഡേർഡ് സ്റ്റഫ്, മത്സ്യം എന്നിവയുടെ ടോപ്പിംഗ് എനിക്ക് ഇഷ്ടമാണ്" എന്നാണ് ഹാനിയേക്സ് സ്റ്റർഡിവന്റിനോട് വ്യക്തമാക്കിയത്.

   You may also like:മകൾ സുഹാനയെ കല്യാണം കഴിച്ച് തരുമോ? മാസം ഒരു ലക്ഷം രൂപ വരുമാനം;' ഷാരുഖ് ഖാന്റെ ഭാര്യയോട് യുവാവ്

   നിങ്ങൾ‌ക്ക് താൽ‌പ്പര്യമുണ്ടെങ്കിൽ‌, ദയവായി എന്നെ അറിയിക്കുക, ഡീൽ‌ നടത്താം” എന്ന് ഹാനിയക്സ് കൂട്ടിച്ചേർ‌ത്തു. ആ ഡീൽ സ്റ്റർഡിവന്റ് ഏറ്റെടുത്തെങ്കിലും കിട്ടിയ ബിറ്റ്കോയിനുകൾ പിന്നീട് സ്റ്റർഡിവന്റ് ചെലവാക്കിയിരുന്നു. എന്നാൽ ബിറ്റ്കോയിനുമായി ബന്ധപ്പെട്ട ആഗോള പ്രതിഭാസത്തിൽ ഒരു പങ്കുവഹിച്ചതിൽ അഭിമാനമുണ്ടെന്ന് 30കാരനായ സ്റ്റർഡിവന്റ് പറഞ്ഞു.

   രണ്ടുപേർക്കും ഇക്കാര്യത്തിൽ അവരുടേതായ വിശദീകരണങ്ങളുണ്ട്. മൂന്നുവർഷം മുമ്പ് ടെലിഗ്രാഫിനോട് സംസാരിച്ച സ്റ്റർഡിവന്റ് “ഞാൻ ഇത് ഒരു നിക്ഷേപമായി കണക്കാക്കിയിരുന്നെങ്കിൽ ഇപ്പോൾ കോടീശ്വരനായി മാറാമായിരുന്നുവെന്നും പകരം കാമുകിക്കൊപ്പം യുഎസ് യാത്ര നടത്തിയപ്പോൾ ചെലവുകൾക്കായി ബിറ്റ്കോയിൻ ഉപയോഗിച്ചുവെന്നും” പറഞ്ഞു.

   എന്നാൽ ബിറ്റ്കോയിൻ നൽകി പിസ്സ വാങ്ങിയതിൽ ഖേദം പ്രകടിപ്പിക്കുന്നില്ലെന്ന് ഹാനിയക്സ് മുമ്പ് ബിറ്റ്കോയിൻ മാഗസിനോട് വ്യക്തമാക്കിയിരുന്നു. ബിറ്റ്‌കോയിൻ ദിനംപ്രതി ജനപ്രിയമായി കൊണ്ടിരിക്കുന്ന ഒരു ഡിജിറ്റൽ കറൻസിയാണ്. യുവ നിക്ഷേപകരെയാണ് ഇത് ഏറ്റവും കൂടുതൽ ആകർഷിക്കുന്നത്.
   Published by:Naseeba TC
   First published:
   )}