• HOME
 • »
 • NEWS
 • »
 • money
 • »
 • Farmer's Income | രാജ്യത്ത് കര്‍ഷകരുടെ വരുമാനത്തില്‍ ഇരട്ടി വര്‍ദ്ധനവ്; SBI റിപ്പോര്‍ട്ട്

Farmer's Income | രാജ്യത്ത് കര്‍ഷകരുടെ വരുമാനത്തില്‍ ഇരട്ടി വര്‍ദ്ധനവ്; SBI റിപ്പോര്‍ട്ട്

നാണ്യവിള കര്‍ഷകരുടെ വരുമാനത്തിലാണ് പ്രകടമായ വര്‍ദ്ധനവ് കാണാന്‍ സാധിക്കുന്നത്; എസ് ബി ഐ

 • Share this:
  കാര്‍ഷിക (agriculture) രംഗത്തിന് ഉണര്‍വ് പകരുന്ന ചില റിപ്പോര്‍ട്ടുകളാണ് (reports) ഇപ്പോള്‍ പുറത്തു വരുന്നത്. 2017-18 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 2021-22 വര്‍ഷത്തില്‍ കര്‍ഷകരുടെ വരുമാനത്തില്‍ (income) ഇരട്ടി വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ (maharastra) സോയബീന്‍ കര്‍ഷകര്‍, കര്‍ണ്ണാടകയിലെ പരുത്തി കര്‍ഷകര്‍ തുടങ്ങിയവര്‍ക്കാണ് മികച്ച മുന്നേറ്റം സാധ്യമായത്. മറ്റ് കാര്‍ഷിക അനുബന്ധ മേഖലകളിലും 1.3-1.7 മടങ്ങ് വരുമാന വര്‍ദ്ധനവ് ഉണ്ടായതായി എസ്ബിഐയുടെ (SBI) റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നാണ്യവിള കര്‍ഷകരുടെ വരുമാനത്തിലാണ് പ്രകടമായ വര്‍ദ്ധനവ് കാണാന്‍ സാധിക്കുന്നത്.

  'ഇതേ കാലയളവില്‍, അനുബന്ധ/കാര്‍ഷികേതര വരുമാനത്തില്‍ മിക്ക സംസ്ഥാനങ്ങളിലും 1.4-1.8 മടങ്ങ് വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. വിളകള്‍ക്ക് പുറമെ കര്‍ഷകരുടെ വരുമാന സ്രോതസ്സുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ് എന്ന 77-ാം ദേശീയ സാമ്പിള്‍ സര്‍വ്വേയുടെ റിപ്പോര്‍ട്ടിനെ സാധൂകരിക്കുന്നതാണ് ഇപ്പോഴത്തെ ഈ പ്രവണത.' കൃഷിയെക്കുറിച്ചുള്ള സ്പെഷ്യൽ റിപ്പോര്‍ട്ട് എന്ന പേരില്‍ എസ്ബിഐ ഞായറാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

  2014 മുതല്‍ വിളകളുടെ താങ്ങുവില 1.5-2.3 മടങ്ങ് വര്‍ദ്ധിച്ചു. ഇത് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വില ലഭ്യമാക്കുന്നതിന് കാരണമായി. വിളകള്‍ക്ക് മികച്ച തറവില ലഭ്യമാക്കിയതും കൂടുതല്‍ മൂല്യമുള്ള വിളകളിലേയ്ക്ക് മാറാന്‍ കര്‍ഷകരെ പ്രോത്സാഹിപ്പിച്ചു.

  കേന്ദ്ര സര്‍ക്കാര്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതി മെച്ചപ്പെടുത്തുകയും നവീകരിക്കുകയും ചെയ്തത് കര്‍ഷകര്‍ക്ക് ഏറെ ഗുണകരമായി. സബ്‌സിഡി പലിശ നിരക്കില്‍ ധാരാളം കര്‍ഷകരെ വായ്പാ സംവിധാനത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ ഇതിലൂടെ കഴിഞ്ഞു. ഇതുവരെ 7.37 കോടി കിസാന്‍ ക്രഡ്റ്റ് കാര്‍ഡുകളാണ് നിലവിലുള്ളത്. മറ്റ് ലോണുകളില്‍ നിന്ന് വ്യത്യസ്തമായി മുതലും പലിശയും പൂര്‍ണ്ണമായി തിരിച്ചടച്ചു കൊണ്ട് കെസിസി എല്ലാ വര്‍ഷവും പുതുക്കാന്‍ സാധിക്കും. കാര്‍ഡ് പുതുക്കുന്നതോടെ കര്‍ഷകര്‍ക്ക് വര്‍ഷത്തില്‍ 10 ശതമാനം അധികം കടമെടുക്കാന്‍ സാധിക്കുന്നു. ഓരോ ഇടപാടിനും 45 മിനിറ്റാണ് സമയം വേണ്ടി വരിക.

  2018 ജനുവരിയില്‍ ആരംഭിച്ച ആസ്പിരേഷനല്‍ ഡിസ്ട്രിക്റ്റ്‌സ് പ്രോഗ്രാം, രാജ്യത്തെ അവികസിതമായ 124 ജില്ലകളുടെ ഉന്നമനം വേഗത്തിലാക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു. 'നാല് വര്‍ഷം കൊണ്ട് ഈ പരിപാടി ഏറെ വിജയകരമായി എന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്.' എസ്ബിഐ വ്യക്തമാക്കി.

  സംസ്ഥാനങ്ങളിലുടനീളമുള്ള എസ്ബിഐ അഗ്രി പോര്‍ട്ട്ഫോളിയോയുടെ പ്രാഥമിക ഡാറ്റയെ അടിസ്ഥാനമാക്കിയാണ് തങ്ങൾ പഠനം നടത്തിയതെന്ന് എസ്ബിഐ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷം കര്‍ഷകരുടെ വരുമാനത്തില്‍ വന്ന മാറ്റങ്ങളാണ് വിലയിരുത്തിയത്. എല്ലാ മേഖലയിലുമുള്ള ചെറുതും വലുതുമായ കര്‍ഷകരുടെ 2018- മുതല്‍ 2022 വരെയുള്ള വിവരങ്ങളാണ് പഠനത്തിനായി ഉള്‍പ്പെടുത്തിയത്.

  കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ കാര്‍ഷിക പദ്ധതികളും പ്രവര്‍ത്തനങ്ങളും കര്‍ഷകരെ സ്വമേധയാ തന്നെ കാര്‍ഷിക സംരംഭകരാകാന്‍ പ്രേരിപ്പിക്കുന്നവയാണ്. കഴിഞ്ഞ എട്ടുവര്‍ഷത്തെ ബജറ്റ് വിഹിതവും അതിലുണ്ടായ ഗണ്യമായ വര്‍ദ്ധനവും, കര്‍ഷക സൗഹൃദ കാര്‍ഷിക നയങ്ങളും ഒക്കെ സര്‍ക്കാരിന്റെ നല്ല ചിന്തയുടെയും ഇച്ഛാശക്തിയുടെയും പ്രതിഫലനമാണ്.

  നടപ്പുസാമ്പത്തിക വര്‍ഷം കാര്‍ഷിക ബജറ്റില്‍ വകയിരുത്തിയത് 1.32 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ കാര്‍ഷിക മേഖലയ്ക്കുള്ള ബജറ്റ് വിഹിതം ഏകദേശം ആറിരട്ടി വര്‍ധിച്ചു. കാര്‍ഷിക മേഖലയിലെ വികസന യാത്ര ഇവിടം കൊണ്ടും അവസാനിക്കുന്നില്ല. സര്‍ക്കാരിന്റെ ബജറ്റ് വിഹിതം ശരിയായ ദിശയില്‍ ചെലവഴിച്ചതിന്റെ തെളിവാണ് ഭക്ഷ്യധാന്യങ്ങളുടെയും തോട്ട വിളകളുടെയും റെക്കോര്‍ഡ് ഉത്പാദനം. 2021-22 വര്‍ഷത്തെ മൂന്നാം അഡ്വാന്‍സ് എസ്റ്റിമേറ്റ് പ്രകാരം, ഭക്ഷ്യധാന്യങ്ങളുടെ ഉത്പാദനം ഏകദേശം 315 ദശലക്ഷം ടണ്‍ ആയിരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയിലെ ഉത്പാദനം 334 ദശലക്ഷം ടണ്ണാണെന്നും എസ്റ്റിമേറ്റിൽ പറയുന്നു. എക്കാലത്തെയും ഉയര്‍ന്ന നിരക്കാണ് ഇത്.
  Published by:Amal Surendran
  First published: