തിരുവനന്തപുരം: സംസ്ഥാനത്തെ കർഷകർക്ക് (Farmers) മാസം 5,000 രൂപവരെ പെൻഷൻ (Pension) ലഭ്യമാക്കാനുള്ള കേരള കർഷക ക്ഷേമനിധി ബോർഡിന്റെ (Kerala Farmers Welfare Fund Board) പ്രവർത്തനങ്ങൾക്ക് ഡിസംബർ ഒന്നിന് തുടക്കമാകും. പെൻഷൻ ലഭിക്കുന്നതിനായി കർഷകർ പ്രത്യേകം പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതായുണ്ട്. ഇതിനായി പ്രത്യേകം സജ്ജീകരിച്ച പോർട്ടലിന്റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ (Chief Minister Pinarayi Vijayan) അന്നേ ദിവസം നിർവഹിക്കുന്നതായിരിക്കും.
ബോർഡിൽ അംഗത്വമെടുക്കാൻ കർഷകർക്ക് ബുധനാഴ്ച മുതൽ
http://kfwfb.kerala.gov.in എന്ന വെബ് പോർട്ടൽ വഴി അപേക്ഷകൾ നൽകാം. നിലവിൽ കർഷക പെൻഷൻ ലഭിക്കുന്നവർക്ക് തുടർന്ന് ക്ഷേമനിധി പോർട്ടൽ മുഖേനയാകും പെൻഷൻ ലഭിക്കുക.
അംഗത്വം ആർക്കെല്ലാം18നും 55നും ഇടയിൽ പ്രായമുള്ള, മൂന്നു വർഷത്തിൽ കുറയാതെ കൃഷി പ്രധാന ഉപജീവനമാർഗമായി കൊണ്ടുനടക്കുന്നതും മറ്റേതെങ്കിലും ക്ഷേമനിധിയിൽ അംഗമല്ലാത്തവരുമായ കർഷകർക്കാണ് പദ്ധതിക്ക് കീഴിൽ അംഗത്വം ലഭിക്കുക. 100 രൂപ രജിസ്‌ട്രേഷൻ ഫീസായി നൽകി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അഞ്ച് സെന്റിൽ കുറയാതെയും 15 ഏക്കറിൽ കവിയാതെയും ഭൂമി കൈവശമുള്ള, അഞ്ച് ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ളവരാകണം എന്ന നിബന്ധനയും ഇതിന് ബാധകമാകുന്നുണ്ട്. ഉദ്യാന കൃഷി, ഔഷധ സസ്യക്കൃഷി, നഴ്സറി നടത്തിപ്പ് എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവർക്കും മത്സ്യം, അലങ്കാരമത്സ്യം, കക്ക, തേനീച്ച, പട്ടുനൂൽപ്പുഴു, കോഴി, താറാവ്, ആട്, മുയൽ, കന്നുകാലി എന്നിവയെ പരിപാലിക്കുന്നവർക്കും അപേക്ഷ നൽകാവുന്നതാണ്.
അംശാദായം അടയ്ക്കൽക്ഷേമനിധിയിൽ അംഗമാകുന്നവർ മാസംതോറും അംശാദായം അടയ്‌ക്കണം. ആറ് മാസത്തെയോ ഒരു വർഷത്തെയോ തുക ഒന്നിച്ച് അടയ്ക്കാനുള്ള സംവിധാനവും ഉണ്ടാകും. 100 രൂപയാണ് കുറഞ്ഞ പ്രതിമാസ അംശാദായത്തുക. 250 രൂപവരെയുളള അംശാദായത്തിന് തുല്യമായ വിഹിതം സർക്കാർ കൂടി നിധിയിലേക്ക് അടയ്ക്കും.
പെൻഷൻ എങ്ങനെ, എപ്പോൾഅഞ്ച് വർഷത്തിൽ കുറയാതെ അംശാദായം അടയ്ക്കുകയും കുടിശ്ശികയില്ലാതെ ക്ഷേമനിധിയിൽ അംഗമായി തുടരുകയും 60 വയസ്സ് പൂർത്തിയാക്കുകയും ചെയ്ത കർഷകർക്ക് അടച്ച അംശാദായത്തിന്റെ ആനുപാതികമായാ തുകയാകും പെൻഷനായി ലഭിക്കുക. കുറഞ്ഞത് അഞ്ച് വർഷം അംശാദായം കുടിശ്ശികയില്ലാതെ അടച്ചശേഷം മരണമടയുന്നവരുടെ കുടുംബത്തിനാണ് കുടുംബ പെൻഷൻ ലഭിക്കുക.
Also read-
ISRO ചാരക്കേസ്: മുൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന സിബിഐയുടെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കുംപീഡനക്കേസില് സിപിഎം നേതാവിനെതിരെ പരാതി നല്‍കിയ പ്രവര്‍ത്തകയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തുതിരുവല്ല: തിരുവല്ലയിലെ പീഡന കേസില്‍ പാര്‍ട്ടി നേതാവിനെതിരേ പരാതി നല്‍കിയ വനിത പ്രവര്‍ത്തകയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് സിപിഎം. വനിതാ പ്രവര്‍ത്തകയ്‌ക്കെതിരേ മഹിളാ അസോസിയേഷന്‍ നല്‍കിയ പരാതിയിലാണ് സസ്‌പെന്‍ഷന്‍ നടപടിയെന്ന് സിപിഎം ഏരിയാ സെക്രട്ടറി ഫ്രാൻസിസ് വി ആന്റണി വിശദീകരിച്ചു.
സിപിഎം കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സജിമോന്‍ ഡിവൈഎഫ്‌ഐ നേതാവ് നാസര്‍ എന്നിവര്‍ക്കെതിരേയാണ് തിരുവല്ല പോലീസില്‍ പരാതി ലഭിച്ചിരിക്കുന്നത്. ലൈംഗീക പീഡനത്തിന് ശേഷം പകര്‍ത്തിയ ചിത്രങ്ങള്‍ പ്രചരിപ്പിച്ചുവെന്നായിരുന്നു അന്‍പത്തേഴ് വയസ്സുകാരിയായ വനിതാപ്രവര്‍ത്തകയുടെ പരാതി.
Also read-
Maanaadu | 'മാനാട്' നിരോധിക്കണമെന്ന് ബിജെപി ന്യൂനപക്ഷ മോര്‍ച്ച;'മുസ്ലീം സമൂഹത്തെ മോശമായി ചിത്രീകരിക്കുന്നു'എന്നാല്‍ പീഡനം സംബന്ധിച്ച് പാര്‍ട്ടിക്ക് പരാതി ലഭിച്ചിട്ടില്ലെന്ന് സിപിഎം ഏരിയാ സെക്രട്ടറി പറഞ്ഞു. പീഡന പരാതിയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ നേതൃത്വവുമായി ആലോചിച്ച് അവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വനിത പ്രവര്‍ത്തകയെ ദിവസങ്ങള്‍ക്ക് മുന്‍പാണ് പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തത്. പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പ്രചരിപ്പിച്ചതിന് മറ്റ് പത്ത് പേര്‍ക്കെതിരേ കൂടി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.