നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • PMSBY | വാർഷിക പ്രീമിയം വെറും 12 രൂപ! പ്രധാന്‍ മന്ത്രി സുരക്ഷാ ഭീമ യോജനയെക്കുറിച്ച് കൂടുതലറിയാം

    PMSBY | വാർഷിക പ്രീമിയം വെറും 12 രൂപ! പ്രധാന്‍ മന്ത്രി സുരക്ഷാ ഭീമ യോജനയെക്കുറിച്ച് കൂടുതലറിയാം

    വളരെ ചെറിയ തുകയ്ക്ക് ജീവിതം ഇന്‍ഷുര്‍ ചെയ്യാവുന്ന പദ്ധതിയാണ് ഇത്

    • Share this:
      ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ പ്രധാനപ്പെട്ട രണ്ട് ഇന്‍ഷുറന്‍സ് പദ്ധതികളിലൊന്നാണ് (Insurance Schemes) പ്രധാന്‍ മന്ത്രി സുരക്ഷാ ഭീമ യോജന (PMSBY). വളരെ ചെറിയ തുകയ്ക്ക് ജീവിതം ഇന്‍ഷുര്‍ ചെയ്യാവുന്ന പദ്ധതിയാണ് ഇത്. രാജ്യത്തെ ജനങ്ങള്‍ക്കുണ്ടാകുന്ന അപകട മരണങ്ങളും വൈകല്യം മൂലമുള്ള ആനുകൂല്യങ്ങളും കവർ ചെയ്യുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ ഈ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. നമ്മുടെ പൊതുമേഖല/ സ്വകാര്യമേഖല ബാങ്കുകള്‍ (Banks) മുഖേന നിങ്ങള്‍ക്ക് ഈ ഇന്‍ഷുറന്‍സ് പദ്ധതികള്‍ പ്രയോജനപ്പെടുത്താം. വരിക്കാരുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് സേവനത്തിനായുള്ള തുക സ്വമേധയാ ഡെബിറ്റ് ചെയ്യും.

      പ്രധാന്‍ മന്ത്രി സുരക്ഷാ ഭീമ യോജനയുടെ (പിഎംഎസ്ബിവൈ) സവിശേഷതകൾ

      2015 ലാണ് പ്രധാന്‍ മന്ത്രി സുരക്ഷാ ഭീമ യോജന (PMSBY) പദ്ധതി അവതരിപ്പിക്കുന്നത്. 18നും 70നും ഇടയില്‍ പ്രായമുള്ളവര്‍ക്കായാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. അപകട മരണങ്ങളോ പൂര്‍ണമായി അംഗഭംഗമോ സംഭവിച്ചവര്‍ക്ക് 2 ലക്ഷം രൂപയും അപകടത്തില്‍ പെട്ട് ഭാഗികമായി അംഗഭംഗം സംഭവിക്കുന്നവര്‍ക്ക് 1 ലക്ഷം രൂപയുമാണ് ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കുന്നത്. എന്നാല്‍ സ്വാഭാവിക മരണങ്ങള്‍ക്ക് ഈ പദ്ധതിയില്‍ പരിരക്ഷ ലഭിക്കില്ല.

      2015ല്‍ കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച മൂന്ന് പദ്ധതികളില്‍ ഒന്നാണ് പ്രധാന്‍ മന്ത്രി സുരക്ഷാ ഭീമ യോജന. ബാങ്കില്‍ സിംഗിള്‍ അക്കൗണ്ട് ഉള്ളവര്‍ക്കും പദ്ധതിയില്‍ ചേരാം. എന്നാല്‍, ഒരു വ്യക്തിയ്ക്ക് വിവിധ ബാങ്കുകളിലായി ഒന്നിലധികം അക്കൗണ്ടുകള്‍ ഉണ്ടെങ്കില്‍ അവയില്‍ ഏതെങ്കിലുമൊന്നില്‍ നിന്ന് മാത്രമേ ചേരാനാകൂ. ജോയിന്റ് അക്കൗണ്ടുകളിലെ രണ്ട് ഉടമകള്‍ക്കും പദ്ധതിയില്‍ ചേരാം. ഇന്‍ഷുറന്‍സ് പോളിസി ഉടമയ്ക്ക് 70 വയസ്സ് പൂര്‍ത്തിയാവുകയോ അക്കൗണ്ടില്‍ ഓട്ടോ ഡെബിറ്റിലൂടെ പ്രീമിയം തുക ഈടാക്കുവാന്‍ മതിയായ തുക ഇല്ലാതിരിക്കുകയോ, പദ്ധതിയ്ക്ക് കീഴില്‍ ഒന്നിലധികം പോളിസികള്‍ ഒരു വ്യക്തിയ്ക്ക് ഉണ്ടാവുകയോ ചെയ്താല്‍ പോളിസി അസാധുവാകും.

      പ്രധാന്‍ മന്ത്രി സുരക്ഷാ ഭീമ യോജന പദ്ധതിയില്‍ ചേരുന്നതിനായി ആധാര്‍ കാര്‍ഡ് ബാങ്കിന്റെ സേവിങ്‌സ് അക്കൗണ്ടുമായി നിര്‍ബന്ധമായും ബന്ധിപ്പിച്ചിരിക്കണം. വെറും 12 രൂപ മാത്രമാണ് പദ്ധതിയുടെ പ്രതിവര്‍ഷ ഇന്‍ഷുറന്‍സ് തുക. എല്ലാ വര്‍ഷവും ജൂണ്‍ മാസത്തില്‍ അക്കൗണ്ട് ഉടമയുടെ സേവിങിസ് അക്കൗണ്ടില്‍ നിന്നും പ്രീമിയം തുക ഓട്ടോ ഡെബിറ്റ് ആകും.

      പദ്ധതിയില്‍ ചേരുന്നതിനായി ബാങ്കുകളില്‍ അപേക്ഷ സമര്‍പ്പിച്ച് പൂരിപ്പിച്ച് നല്‍കുകയോ നെറ്റ് ബാങ്കിങ് അക്കൗണ്ടിലൂടെ അപേക്ഷ ഓണ്‍ലൈനായോ സമര്‍പ്പിക്കാവുന്നതാണ്. ആധാര്‍ കാര്‍ഡ്, തിരിച്ചറിയില്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് പാസ്ബുക്ക്, മൊബൈല്‍ നമ്പര്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, വയസ്സ് തെളിയിക്കുന്ന രേഖ, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് പോളിസി എടുക്കാന്‍ ആവശ്യമായിട്ടുള്ളത്. പോളിസി സബ്‌സ്‌ക്രിപ്ഷന്‍ കാലാവധി ഒരു വര്‍ഷമാണ്.

      പോളിസി ഉടമ മരണപ്പെട്ടാല്‍ ഇന്‍ഷുര്‍ ചെയ്യപ്പെട്ട വ്യക്തിയോ നോമിനിയോ വിവരം ബാങ്കിനെ ഉടന്‍ അറിയിക്കണം. ക്ലെയിം അപേക്ഷാ ഫോറത്തില്‍ ആവശ്യമായ രേഖകളുമായി,അപകടം നടന്ന് 30 ദിവസത്തിനുള്ളില്‍ ബാങ്കിനെഅറിയിക്കണം. ക്ലെയിം അപേക്ഷ 30 ദിവസത്തിനുള്ളില്‍ തന്നെ തീര്‍പ്പാക്കും.
      Published by:Karthika M
      First published:
      )}