നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Fuel Price | ഇന്ധന നികുതി കേരളം കുറയ്ക്കുമോ? തീരുമാനം ഇന്നുണ്ടാകുമെന്ന് ധനനമന്ത്രി കെ എന്‍ ബാലഗോപാല്‍

  Fuel Price | ഇന്ധന നികുതി കേരളം കുറയ്ക്കുമോ? തീരുമാനം ഇന്നുണ്ടാകുമെന്ന് ധനനമന്ത്രി കെ എന്‍ ബാലഗോപാല്‍

  ഇന്ധനത്തിന്റെ വാറ്റ് കുറക്കാന്‍ സംസ്ഥാനങ്ങളും തയ്യാറാകണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ധനവിലയില്‍(Fuel Price) ജനങ്ങള്‍ക്ക് ആശ്വാസകരമായ തീരുമാനമുണ്ടാകുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍(Minister K N Balagopal). കേന്ദ്രം കുറച്ച വിലയ്ക്ക് ആനുപാതികമായി സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില കുറയുമെന്ന് മന്ത്രി പറഞ്ഞിരുന്നു. കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചതോടെ പെട്രോളിനും ഡീസലിനും(petrol and diesel) വില കുറവ് പ്രാബല്യത്തില്‍ വന്നു. കേരളത്തില്‍ പെട്രോളിന് കുറഞ്ഞത് 6 രൂപ 57 പൈസയാണ്. ഡീസലിന് പന്ത്രണ്ടര രൂപയുടെ കുറവ് ഉണ്ടായിട്ടുണ്ട്.

   പെട്രോളിനും ഡീസലിനും ഏര്‍പ്പെടുത്തിയിരിക്കുന്ന എക്‌സൈസ് ഡ്യൂട്ടിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചതോടെടയാണ് വിലയില്‍ കുറവ് വന്നത്. ഇന്ധനത്തിന്റെ വാറ്റ് കുറക്കാന്‍ സംസ്ഥാനങ്ങളും തയ്യാറാകണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

   കേന്ദ്രം പ്രഖ്യാപിച്ച ഇളവിന് പുറമെ യു പി സര്‍ക്കാര്‍ പെട്രോളിന്റെ നികുതിയില്‍ 7 രൂപയും ഡീസലിന്റെ നികുതിയില്‍ 2 രൂപയും കുറച്ചു. ഇതോടെ യുപിയില്‍ ഒരു ലിറ്റര്‍ പെട്രോളിനും ഡീസലിനും 12 രൂപ വീതം കുറയും. അസം, ത്രിപുര, മണിപ്പൂര്‍, കര്‍ണാടക, ഗോവ സംസ്ഥാനങ്ങള്‍ ഡീസലിനും പെട്രോളിനും ഏഴ് രൂപ വീതം നികുതി കുറച്ചു.

   ഇതോടെ ഈ 5 സംസ്ഥാനങ്ങളിലും ഒരു ലിറ്റര്‍ പെട്രോളിന് 12 രൂപയും ഡീസലിന് 17 രൂപയും കുറയും. പെട്രോളിന്റെ വാറ്റ് രണ്ട് രൂപ കുറച്ചതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പ്രഖ്യാപിച്ചു. നികുതി കുറച്ച് ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്ന് ഹിമാചല്‍ മുഖ്യമന്ത്രി ജയ്റാം താക്കൂറും അറിയിച്ചു.

   Also Read-Fuel Price | '33 രൂപ വര്‍ധിപ്പിച്ച് 5 രൂപ കുറയ്ക്കുന്നു; കേന്ദ്രസര്‍ക്കാര്‍ മുഖം രക്ഷിക്കാന്‍ എടുത്ത നിലപാട്'; ധന മന്ത്രി ബാലഗോപാല്‍

   ഉപഭോക്താക്കള്‍ക്ക് ആശ്വാസം പകരുന്നതിന് പെട്രോളിന്റേയും ഡീസലിന്റേയും വാറ്റ് ആനുപാതികമായി കുറയ്ക്കാന്‍ സംസ്ഥാനങ്ങളോട് ധനമന്ത്രാലയം അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബിജെപി ഭരിക്കുന്ന കര്‍ണാടക, ഗോവ, ത്രിപുര, അസം സര്‍ക്കാരുകളും സ്വന്തം നിലയ്ക്ക് നികുതിയില്‍ കുറവുവരുത്തിയത്. എന്നാല്‍ കേരളം ഉള്‍പ്പെടെ ബിജെപി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കുന്നത് സംബന്ധിച്ച് ഇതുവരെയും തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.

   Also Read-Fuel Price| നികുതി കുറച്ച് BJP സംസ്ഥാനങ്ങളും; കര്‍ണാടക, ഗോവ, അസം, ത്രിപുര സംസ്ഥാനങ്ങളിൽ ഡീസലിന് 17 രൂപയും പെട്രോളിന് 12 രൂപയും കുറയും

   കേന്ദ്രം കുറച്ച നികുതി അനുസരിച്ച് തിരുവനന്തപുരത്ത് പെട്രോള്‍ വില 105രൂപ 86 പൈസയായി. ഡീസല്‍വില 93 രൂപ 52 പൈസയായും കുറഞ്ഞു. കൊച്ചിയില്‍ ഡീസല്‍ വില 91 രൂപ 41 പൈസ , പെട്രോള്‍ 104രൂപ 15 പൈസ ആണ്. കോഴിക്കോട് ഡീസല്‍ വില 91.79 , പെട്രോള്‍ വില 104.48 പൈസയുമായി.
   Published by:Jayesh Krishnan
   First published:
   )}