നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • ജി.എസ്.ടി എട്ട് അംഗ സമിതിയിൽ ധനമന്ത്രി കെ.എൻ ബാലഗോപാലും; കോവിഡ് വാക്സിന് ജി.എസ്.ടി ഒഴിവാക്കുന്നതിനെ കുറിച്ച് മന്ത്രിതല സമിതി റിപ്പോർട്ട് നൽകും

  ജി.എസ്.ടി എട്ട് അംഗ സമിതിയിൽ ധനമന്ത്രി കെ.എൻ ബാലഗോപാലും; കോവിഡ് വാക്സിന് ജി.എസ്.ടി ഒഴിവാക്കുന്നതിനെ കുറിച്ച് മന്ത്രിതല സമിതി റിപ്പോർട്ട് നൽകും

  ജി എസ് ടി ഇളവ് സംബന്ധിച്ച് എല്ലാ വശങ്ങളും പരിശോധിച്ചു റിപ്പോർട്ട് സമർപ്പിക്കാനാണ് മന്ത്രിതല സമിതിക്ക് രൂപം നൽകിയത്

  കെ.എൻ ബാലഗോപാൽ

  കെ.എൻ ബാലഗോപാൽ

  • Share this:
  ന്യൂഡൽഹി: കോവിഡ് വാക്സിന്റെയും, മറ്റ് ഉൽപ്പന്നങ്ങളുടെയും ജി എസ് ടി ഒഴിവാക്കുന്നത് സംബന്ധിച്ചു റിപ്പോർട്ട് നൽകാൻ മന്ത്രിതല സമതി രൂപീകരിച്ചു. സമിതിയിൽ കേരളത്തിൽ നിന്ന് ധനമന്ത്രി കെ എൻ ബാലഗോപാലും ഇടംനേടിയിട്ടുണ്ട്. കോവിഡ് വാക്സിന്റെയും, കോവിഡ് ചികിത്സക്ക് വേണ്ട ഓക്സിമീറ്റർ ഉൾപ്പെടെയുളള ഉൽപ്പന്നങ്ങളുടെയും ജി എസ് ടി ഒഴിവാക്കുന്നത് സംബന്ധിച്ചു റിപ്പോർട്ട് നൽകാനാണ് എട്ട് അംഗ മന്ത്രിതല സമതി രൂപീകരിച്ചത്.

  ഇന്നലെ ചേർന്ന ജി എസ് ടി കൗൺസിൽ യോഗത്തിലാണ് മന്ത്രിതല സമതി രൂപീകരിക്കാൻ തീരുമാനിച്ചത്. മേഘാലയ മുഖ്യമന്ത്രി കൊൺറാഡ് സാഗ്മ കൺവീനറായ സമിതിയിലാണ് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലും അംഗമായത്. അടുത്ത മാസം എട്ടിനകം റിപ്പോർട്ട് നൽകാനാണ് സമിതിക്ക് നിർദേശം നൽകിയിരിക്കുന്നത്. ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻഭായി പട്ടേൽ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ, ഒഡിഷ ധനകാര്യ മന്ത്രി നിരഞ്ജൻ പൂജാരി, തെലങ്കാന ധനമന്ത്രി ഹരിഷ് റാവു തുടങ്ങിയവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. ജി എസ് ടി ഇളവ് സംബന്ധിച്ച് എല്ലാ വശങ്ങളും പരിശോധിച്ചു റിപ്പോർട്ട് സമർപ്പിക്കാനാണ് മന്ത്രിതല സമിതിക്ക് രൂപം നൽകിയത്. വാക്സിന് പുറമെ കൂടുതൽ വസ്തുക്കൾക്ക് ഇളവു നൽകുന്നതിലും സമിതി ചർച്ച നടത്തി തീരുമാനം അറിയിക്കും.

  Also Read- Covid 19 | ഇന്ത്യയ്ക്ക് വാക്സിൻ നൽകാൻ അമേരിക്ക തയ്യാറാകും; വിദേശകാര്യമന്ത്രി ജയ് ശങ്കർ നടത്തിയ ചർച്ച ഫലം കാണുന്നു

  കോവിഡ് പ്രതിരോധത്തിനുള്ള അനുബന്ധ വസ്തുക്കൾക്കളുടെ നികുതി ഇളവ് തുടരാൻ കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമന്റെ നേതൃത്വത്തിൽ ചേർന്ന ജി എസ് ടി കൗൺസിൽ യോഗം ഇന്നലെ തീരുമാനിച്ചിരുന്നു. ഓഗസ്റ്റ് 31 വരെ ഈ ഇളവ് ലഭ്യമാകും. ബ്ലാക് ഫംഗസ് രാജ്യത്ത് ആശങ്ക പരത്തുന്ന സാഹചര്യത്തിൽ പ്രതിരോധ മരുന്നായ ആംഫോടെറിസിനെ കൂടി ഇളവ് നൽകുന്ന വസ്തുക്കളുടെ പട്ടികയിൽ ഉൾപെടുത്തി. ഭാരത് ബൈയോടെക്, സിറം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയ്ക്ക് 4500 കോടി മുൻകൂർ ആയി നൽകിയത് വാക്സിന് വേണ്ടി ആണെന്നും ധനമന്ത്രി അറിയിച്ചിരുന്നു. കമ്പനികൾക്ക് ധനസഹായം നൽകി എന്ന തരത്തിൽ വാർത്തകൾ  വന്ന പശ്ചാത്തലത്തിലാണ് വിഷയത്തിൽ ധനമന്ത്രി വ്യക്തത വരുത്തിയത്.

  Also Read- Covid 19 | കോവിഡ് വാക്സിൻ പോലെ റെംഡെസിവിർ മരുന്ന് ഇനി കേന്ദ്രം നൽകില്ല; സംസ്ഥാനങ്ങൾ സ്വന്തം നിലയ്ക്ക് വാങ്ങണം

  3000 കോടി സിറം ഇൻസ്റ്റിറ്റ്യൂട്ടിനും, 1500 കോടി ഭാരത് ബൈയോടെകിനും ആണ് നൽകിയത്. നിലവിൽ സംസ്ഥാനങ്ങൾക്കുള്ള ജി എസ് ടി നഷ്ടപരിഹാരം സംബന്ധിച്ചുള്ള ചർച്ചകൾ ഉയർന്നു എങ്കിലും തിരുമാനം എടുത്തില്ല. അതിനായി പ്രത്യേകം ജി എസ് ടി കൗൺസിൽ യോഗം ചേരും. 1.56 ലക്ഷം കോടി സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം ആയി നൽകിയതായും ധനമന്ത്രി വ്യക്തമാക്കിയിരുന്നു.
  Published by:Anuraj GR
  First published:
  )}